തല ബ്രസീലിൽ അതുകൊണ്ട് സ്ത്രീകളുടെ ദീപാവലിയെന്ന് മാളവിക, മൂത്തവരെ ബഹുമാനിക്കണ്ടേ?, അച്ഛൻ വീട്ടുകാരെ ഒഴിവാക്കി?
നടിയും നർത്തകിയുമെല്ലാമായ മാളവിക കൃഷ്ണദാസ് അടുത്തിടെയായി യുട്യൂബിൽ വളരെ സജീവമാണ്. വിവാഹശേഷം മാളവിക യാത്രകളുടെ അടക്കം വ്ലോഗുകൾ തന്റെ സബ്സ്ക്രൈബേഴ്സിനായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ അമ്മയ്ക്കും ബന്ധുക്കൾക്കും അയൽവാസികൾക്കും ഒപ്പം ദീപാവലി ആഘോഷിച്ചതിന്റെ വിശേഷങ്ങൾ വീഡിയോയായി മാളവിക പങ്കിട്ടിരുന്നു.
തന്റേത് തല ദീപാവലി ആയിരുന്നുവെന്നും എന്നാൽ തലയായ ഭർത്താവ് തേജസ് ജോലിക്കായി ബ്രസീലിലായതിനാൽ സ്ത്രീകളുടെ ദീപാവലിയായാണ് താൻ സെലിബ്രേറ്റ് ചെയ്തതെന്ന് പറഞ്ഞാണ് വീഡിയോ മാളവിക ആരംഭിച്ചത്.
വിവാഹിതരായ ശേഷം ദമ്പതികൾ ആദ്യമായി ദീപാവലി ആഘോഷിക്കുമ്പോൾ തമിഴ്നാട്ടുകാർ അതിനെ തലദീപാവലി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മർച്ചന്റ്നേവിയിലാണ് മാളവികയുടെ ഭർത്താവും റിയാലിറ്റി ഷോ താരവുമായിരുന്ന തേജസിന് ജോലി.

വിവാഹവുമായി ബന്ധപ്പെട്ട് അവധിക്ക് വന്നിരുന്ന തേജസ് അടുത്തിടെയാണ് വീണ്ടും ജോലിക്കായി മടങ്ങിപോയത്. അതുകൊണ്ട് കൂടിയാണ് തല ബ്രസീലിലാണെന്ന് മാളവിക പറഞ്ഞതും.
തേജസിന്റെ വീട്ടിൽ ദീപാവലി ആഘോഷിക്കാൻ പ്ലാനുണ്ടായിരുന്നുവെന്നും എന്നാൽ പാലക്കാട് നിന്നും കൊല്ലം വരെ വണ്ടി ഓടിച്ച് പോകാനുള്ള മടി കാരണം വീട്ടിൽ അമ്മയോടും ബന്ധുക്കളോടും അയൽവാസികൾക്കൊപ്പവും ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു മാളവിക. വീടും മുറ്റവും മതിലും എല്ലാം മാളവിക ദീപങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. വീടിനുള്ളിൽ ആർട്ടിഫിഷൽ മെഴുകുതിരികളും ചിരാതുകളുമാണ് തെളിയിച്ച് വെച്ചിരുന്നത്.
അപകട സാധ്യത ഒഴിവാക്കാനാണ് അങ്ങനൊരു മെത്തേഡ് താരം സ്വീകരിച്ചത്. രാവിലെ മുതൽ ചിരാതുകളും മറ്റും ഒരുക്കുന്നതും ദീപാവലി സ്പെഷ്യൽ പടക്കങ്ങളും കമ്പിത്തിരികളും വാങ്ങുന്നതിനുമുള്ള ഓട്ടത്തിലായിരുന്നു മാളവിക. മാളവികയ്ക്കും അമ്മയ്ക്കും ഒപ്പം ദീപാവലി ആഘോഷിക്കാൻ സ്ത്രീകൾ മാത്രമാണ് എത്തിയിരുന്നത്.
അതുകൊണ്ട് ഇത്തവണത്തെ തന്റെ ദീപാവലി സ്ത്രീകൾ മാത്രം ഉൾപ്പെട്ട ദീപാവലിയാണെന്ന് മാളവിക പറഞ്ഞത്. ദീപാലങ്കാരങ്ങൾക്ക് ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് മധുരം നുണഞ്ഞു. എല്ലാവരും മധുര പലഹാരങ്ങൾക്ക് ഒരുമിച്ചിരുന്ന് കഴിക്കുന്നത് കാണുമ്പോൾ തന്റെ പെണ്ണുകാണൽ ദിവസം ഓർമ വന്നുവെന്നാണ് മാളവിക പറഞ്ഞത്.

തന്റെ പെണ്ണുകാണൽ നടന്നിട്ട് ഒരു വർഷമായിയെന്നും. വളരെ പെട്ടന്ന് ദിവസങ്ങൾ കടന്നുപോകുന്നത് പോലെ തോന്നുന്നുവെന്നും മാളവിക പറയുന്നു. വൈകിയാണെങ്കിലും മാളുവിന്റെ ദീപാവലി സ്പെഷ്യൽ വീഡിയോ വരുമെന്ന് ഉറപ്പായിരുന്നുവെന്നാണ് ആരാധകർ കുറിച്ചത്. ചെറുതും മനോഹരവുമായ മാളവികയുടെ ദീപാവലി ആഘോഷം കണ്ട് മനസ് നിറഞ്ഞുവെന്ന് പറഞ്ഞവരും ഏറെയാണ്. വീഡിയോ ശ്രദ്ധനേടിയപ്പോൾ ചിലർ മാളവികയെ വിമർശിച്ചും എത്തി.
വീട്ടിൽ സഹായത്തിനും മറ്റുമായി എത്താറുള്ള സ്ത്രീയെ മാളവിക പേര് വിളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശിച്ചത്. മൂത്തവരെ ബഹുമാനിക്കാൻ അറിയില്ലേ എന്നായിരുന്നു അത്തരക്കാരുടെ ചോദ്യം. മറ്റ് ചിലർക്ക് മാളവികയുടെ അച്ഛൻ വീട്ടുകാർ എവിടെ എന്നാണ് അറിയേണ്ടി ഇരുന്നത്.
മറ്റ് ചിലർ വിവാഹത്തിന് ശേഷം മാളവികയ്ക്ക് അഹങ്കാരം കൂടിയെന്ന് പറഞ്ഞാണ് വിമർശിച്ചത്. വലിയ സെലിബ്രിറ്റികൾ പോലും റിപ്ലെ തരുമ്പോൾ മാളവിക മനപൂർവം അവഗണിക്കുന്നുവെന്നൊക്കെയാണ് കമന്റുകൾ. മാളവികയുടെ വ്ലോഗുകളെക്കാൾ ആരാധകരുള്ളത് ഡാൻസ് ഷോട്സ് വീഡിയോകൾക്കാണ്. തിരികെ ജോലിക്കായി പോകും മുമ്പ് തേജസും മാളവികയ്ക്കൊപ്പം ഡാൻസ് റീൽസ് ചെയ്യുകയും അത് വൈറലായി മാറുകയും ചെയ്തിരുന്നു.


Click it and Unblock the Notifications