'മോളാണോ മോനാണോ എന്നതിൽ എന്തിനാണ് ഇത്രയും സസ്പെൻസ്...?, യുട്യൂബ് കണ്ടന്റാണോ ലക്ഷ്യം?'; മാളവികയോട് ആരാധകർ!

By Desk

കഴിഞ്ഞ ദിവസമാണ് സെലിബ്രിറ്റി കപ്പിളായ മാളവികയ്ക്കും തേജസിനും കുഞ്ഞ് പിറന്നത്. മാളവിക പ്രസവിച്ച വിവരം കുഞ്ഞിന്റെ കൈ ചേർത്ത് പിടിച്ചുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ടാണ് തേജസ് ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചത്. ശേഷം ഇന്നലെ മാളവികയേയും കുഞ്ഞിനേയും ചേർത്ത് പിടിച്ച് കോറിഡോറിൽ നിൽക്കുന്ന ചിത്രവും തേജസ് പങ്കിട്ടിരുന്നു. ജീവിതം അതിൻ്റെ എല്ലാ പൂർണ്ണതയിലും എന്നാണ് ക്യാപ്ഷനായി തേജസ് കുറിച്ചത്.

ഇപ്പോഴിതാ മാളവിക മാതൃത്വത്തിലേക്ക് കടന്നുവെന്നതിന്റെ സന്തോഷം അറിയിച്ച് കുഞ്ഞിനൊപ്പമുള്ള മനോഹരമായ ചിത്രവുമായി എത്തിയിരിക്കുകയാണ്. ഒരു ചുംബനത്താൽ ദൃഢീകരിച്ചു... എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയകഥ ആരംഭിക്കുന്നു... എന്ന തലക്കെട്ടോടെയാണ് ആശുപത്രി കിടക്കയിൽ വെച്ച് കുഞ്ഞിനെ ചുംബിക്കുന്ന ചിത്രം മാളവിക പങ്കിട്ടത്.

Malavika Krishnadas Thejus Jyothi

അമ്മയും കുഞ്ഞും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് അറിഞ്ഞ സന്തോഷത്തിലാണ് ആരാധകർ. ന്യൂ മോമം, ​ഗിഫ്റ്റ് ഓഫ് ലൈഫ്, വെൽക്കം ബേബി, പ്യൂർ ജോയ്, ഫസ്റ്റ് കിസ് എന്ന ഹാഷ് ​ഗാടുകളും ഒപ്പം ചേർത്തിട്ടുണ്ട്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള നിരവധി ചിത്രങ്ങൾ തേജസും മാളവികയും സോഷ്യൽമീഡിയയിൽ പങ്കിട്ടുവെങ്കിലും ഇതുവരെയും തങ്ങൾക്ക് പിറന്നത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഇതിലുള്ള അമർഷം ആരാധകർ കമന്റിലൂടെ പ്രകടിപ്പിച്ച് തുടങ്ങി. ആശംസകൾ നേർന്ന് എത്തുന്ന കമന്റുകളെക്കാൾ കൂടുതൽ കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് ചോദിച്ചുള്ള കമന്റുകളാണ് ഏറെയും. കുഞ്ഞിന്റെ ചിത്രങ്ങൾ നൽകുമ്പോൾ അതിന്റെ ക്യാപ്ഷനൊപ്പം ബേബി ഇമോജി മാളവികയും തേജസും നൽകാറുണ്ടായിരുന്നു.

അത് കണ്ട് പലരും പിറന്നത് ആൺകുഞ്ഞാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. നടി മുക്ത അടക്കമുള്ളവർ പാരന്റ്ഹുഡിലേക്ക് കടന്ന മാളവികയ്ക്കും തേജസിനും ആശംസകൾ നേർന്ന് എത്തിയിരുന്നു. ബോയ് ഓർ ​ഗേൾ എന്ന് ചോദിച്ചുള്ള നിരവധി കമന്റുകൾ കണ്ടു. ഇത് ഇപ്പോൾ എന്തിനാണ് ഇവർ ഇത്രയും സസ്പെൻസാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നാണ് ഒരാൾ കുറിച്ചത്. അതിന് മറ്റൊരു സോഷ്യൽമീഡിയ യൂസർ കുറിച്ച മറുപടി കമന്റ് യുട്യൂബ് കണ്ടന്റിന് വേണ്ടിയാകും എന്നാണ്.

ഇനി അവർ പറയുമ്പോൾ കുഞ്ഞ് ആണാണോ പെണ്ണാണോയെന്ന് മനസിലാക്കാം എന്നുള്ള കമന്റുകളും മാളവികയുടെ പുതിയ സോഷ്യൽമീഡിയ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ചിത്രത്തിന് ഇതിനോടകം ഒന്നര ലക്ഷത്തിന് മുകളിൽ ലൈക്കുകളാണ് ലഭിച്ചത്. ​ഗർഭിണിയായപ്പോൾ മുതൽ എല്ലാ വിശേഷങ്ങളും മാളവിക സോഷ്യൽമീഡിയ വഴി പങ്കിട്ടിരുന്നു.

Malavika Krishnadas Thejus Jyothi

​ഗർഭകാലം അഞ്ചാം മാസത്തിലേക്ക് കടന്നശേഷമാണ് ആരാധകരോട് താരം ഈ വിവരം പറഞ്ഞത്. തുടക്കത്തിൽ പറയണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നത് കൊണ്ടാണ് ​ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിക്കാൻ താമസിച്ചതെന്നും അന്ന് മാളവിക പറഞ്ഞിരുന്നു. സ്കൂൾ കാലം മുതൽ നിരവധി റിയാലിറ്റി ഷോകളിൽ മാളവിക പങ്കെടുത്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ തങ്ങളുടെ കൺമുന്നിൽ വളർന്ന കുട്ടി എന്ന ഇമേജും സ്നേഹവുമാണ് മാളവികയ്ക്ക് മലയാളികൾ നൽകുന്നത്. മാളവികയെന്ന നടിയേക്കാൾ ആരാധകരുള്ളത് മാളവികയിലെ ഡാൻസർക്കാണ്. ക്ലാസിക്ക് അടക്കം എല്ലാ സ്റ്റൈലിലുള്ള നൃത്തവും മാളവിക ചെയ്യാറുണ്ട്. ട്രെന്റിങ് സോങ്ങുകൾക്ക് മാളവിക റീൽ ചെയ്യുമ്പോൾ വൈറലാകാറുണ്ടായിരുന്നു. എന്നാൽ ​ഗർഭിണിയായശേഷം നൃത്തത്തിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു.

ഇനി വീണ്ടും മാളവിക നൃത്തത്തിലേക്ക് തിരിച്ചെത്തിയേക്കും. മാളവികയുടെ ഭർത്താവ് തേജസും മലയാളികൾക്ക് സുപരിചിതനാണ്. കാരണം മാളവികയ്ക്കൊപ്പം തേജസും നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. തേജസ് ഇപ്പോൾ മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനാണ്. അടുത്തിടെ ഇരുവരും മാളവികയുടെ വളൈകാപ്പ് ആഘോഷമായി നടത്തിയിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X