'അമ്മയുടെ അഭിപ്രായത്തോടാണ് യോജിപ്പ്'; സ്വപ്നം സഫലമാക്കി മാളവിക, ജീവിതത്തിൽ ആദ്യമായി മുടിയിൽ ഒരു പരീക്ഷണം!
മലയാളികളുടെ കണ്മുന്നിൽ വളർന്ന കലാകാരിയാണ് മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ മാളവിക പിന്നീട് നടിയായും അവതാരകയായുമെല്ലാം തിളങ്ങുകയായിരുന്നു. ജനപ്രിയ റിയാലിറ്റി ഷോയായിരുന്ന സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് മാളവിക ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തുടർന്ന് ഒട്ടനവധി ഡാൻസ് റിയാലിറ്റി ഷോകളുടെ ഭാഗമായി മാളവികയെത്തി.
അതിനിടെ അവതാരകയായും കയ്യടി നേടി. എന്നാൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് മാളവികയിലെ അഭിനേത്രിയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. നായിക നായകനിലൂടെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിക്കാനും മാളവികയ്ക്ക് സാധിച്ചു. അതിന് മുമ്പ് ചില പരമ്പരകളിലും മാളവിക അഭിനയിച്ചിരുന്നു.

നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. യുട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം മാളവിക പങ്കുവെയ്ക്കാറുണ്ട്. നായിക നായകനിലൂടെ ശ്രദ്ധേയനായ തേജസുമായുള്ള താരത്തിന്റെ കല്യാണവും ആരാധകർ ആഘോഷമാക്കിയിരുന്നു. തേജസ് അഭിനയ മോഹം വിട്ട് മർച്ചന്റ് നേവിയിൽ ജോലി ചെയ്യുകയാണ്. ജോലിയുടെ ഭാഗമായി കപ്പലിലാണ് തേജസ് ഇപ്പോൾ.
ഏതാനും മാസങ്ങൾക്ക് ശേഷമെ തേജസ് മടങ്ങിയെത്തുകയുള്ളൂ. മാളവികയ്ക്ക് പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലുമുണ്ട്. വ്ലോഗുകളാണ് മാളവിക യുട്യൂബ് ചാനലിൽ ഏറെയും പങ്കിടാറുള്ളത്. അത്തരത്തിൽ മാളവിക പങ്കുവെച്ച ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധേനടുന്നത്.
വർഷങ്ങളായുള്ള തന്റെ ഒരു ആഗ്രഹം സഫലമായതിനെ കുറിച്ചാണ് മാളവികയുടെ വീഡിയോ. പനങ്കുലപോലെയുള്ള മുടി എന്ന പ്രയോഗത്തിന് ഏറ്റവും മാച്ചാണ് മാളവികയുടെ തലമുടി. മാളവികയുടെ വീഡിയോയും ഫോട്ടോയും സോഷ്യൽമീഡിയ പേജും സ്ഥിരമായി ഫോളോ ചെയ്യുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കാറുള്ളതും മാളവികയുടെ തലമുടിയാണ്.
വളരെ ചെറിയ പ്രായം മുതൽ പരിപാലിച്ചാണ് നീളത്തിൽ ഉള്ളുള്ള മുടി മാളവിക സ്വന്തമാക്കിയത്. ഇപ്പോഴിതാ വർഷങ്ങളായുള്ള ആഗ്രഹത്തിന്റെ പുറത്ത് ആ മുടിയിൽ ചില പരീക്ഷണങ്ങൾ മാളവിക നടത്തി. മുടി കളർ ചെയ്തുവെന്നതാണ് അത്. എറണാകുളത്തുള്ള ഒരു സലൂണിൽ ചെന്നാണ് മുടിയിൽ പുത്തൻ പരീക്ഷണങ്ങൾ മാളവിക നടത്തിയത്.

മാളവികയുടെ ആവശ്യങ്ങൾക്കനുസരിച്ച് പെട്ടന്ന് എടുത്ത് കാണിക്കാത്ത തരത്തിൽ ഒരു കളറാണ് സലൂണിൽ നിന്നും മാളവികയ്ക്ക് ചെയ്ത് കൊടുത്തത്. ഒപ്പം എറണാകുളത്തെ വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി മുടിക്ക് വന്ന ഡാമേജുകൾ നീക്കുന്നതിനായി നീളം ചെറുതായി മുറിച്ച് കുറയ്ക്കുകയും ചെയ്തു. മുടിയിൽ വലിയ പരീക്ഷണങ്ങൾക്ക് മാളവിക മുതിരാറില്ല.
അതിന് ഒരു കാരണം അമ്മയാണ്. അമ്മയുടെ അനുവാദം വാങ്ങി തന്നെയാണ് മാളവിക മുടി കളർ ചെയ്യാനായി പോയത്. അവസാനം മുടിയൊക്കെ സെറ്റ് ചെയ്ത് ഇറങ്ങിയപ്പോൾ അടക്കം മാളവികയുടെ പ്രധാന ടെൻഷൻ അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്നുള്ളതായിരുന്നു. തന്റെ പുത്തൻ മേക്കോവർ കണ്ടുള്ള അമ്മയുടെ റിയാക്ഷനും വീഡിയോയിൽ മാളവിക ഉൾപ്പെടുത്തിയിരുന്നു.
മുടിയിൽ കളർ ചെയ്തത് കണ്ട് അമ്മയ്ക്ക് വലിയ സന്തോഷമൊന്നും ഉണ്ടായില്ലെന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. കാരണം അഭിപ്രായം ചോദിച്ചപ്പോഴെല്ലാം തനിക്ക് ആ പഴയ മുടി തന്നെയാണ് ഇഷ്ടമെന്ന് അമ്മ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. മാളവികയുടെ വീഡിയോ കണ്ട ആരാധകരും അത് തന്നെയാണ് കുറിച്ചത്. ഞങ്ങളും അമ്മയുടെ അഭിപ്രായത്തോടാണ് യോജിക്കുന്നത് എന്നാണ് ഏറെയും കമന്റുകൾ വന്നത്.
മാളവികയുടെ മുഖത്തിനും സംസാരത്തിനും ആ പഴയ കറുത്ത മുടിയാണ് ചേർച്ചയെന്നാണ് അമ്മ വീഡിയോയിൽ പറഞ്ഞത്. ക്രിസ്മസിനുശേഷം മാളവിക വീഡിയോയൊന്നും യുട്യൂബിൽ പങ്കിട്ടിരുന്നില്ല. തേജസ് വന്ന് കഴിയുമ്പോൾ കൂടുതൽ വീഡിയോ ചെയ്യാമെന്നും പറഞ്ഞാണ് മാളവിക വീഡിയോ അവസാനിപ്പിച്ചത്.


Click it and Unblock the Notifications