'എനിക്ക് ഇനി റെസ്റ്റ്... നിന്റെ പുറകെ ഓടാൻ ആളായല്ലോ'; അഞ്ച് മാസത്തിനുശേഷമുള്ള കണ്ടുമുട്ടൽ, മാളവികയുടെ വീഡിയോ!
സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായ താരമാണ് മാളവിക കൃഷ്ണദാസ്. എന്നാല്‍ പ്രേക്ഷകര്‍ മാളവികയെ ഏറ്റെടുത്തത് നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ്. നായികാ നായകനിലെ സഹമത്സരാര്‍ത്ഥിയായ തേജസിനെയാണ് മാളവിക വിവാഹം ചെയ്തത്. തങ്ങളുടെ വിവാഹത്തെ കുറിച്ച് മാളവിക തന്നെയാണ് യുട്യൂബ് വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. കല്യാണ ഒരുക്കങ്ങളും വിവാഹദിനത്തിലെ വിശേഷങ്ങളുമെല്ലാം വ്ലോഗിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെച്ചിരുന്നു.
വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് പോയിരുന്നു. തായ്‌ലന്‍ഡ് യാത്രയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. തേജസും മാളവികയും ഒരുമിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ ഹിറ്റാണ്. നായിക നായകനിൽ മത്സരാർത്ഥിയായിരുന്നുവെങ്കിലും തേജസ് ഇപ്പോൾ മർച്ചന്റ് നേവി ജോലി തന്നെയാണ് ചെയ്യുന്നത്.

നായിക നായകൻ റിയാലിറ്റി ഷോ അവസാനിച്ചശേഷം തേജസ് തിരികെ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. വിവാഹത്തിനുശേഷം കുറച്ചുനാൾ മാത്രമെ തേജസിന് നാട്ടിൽ മാളവികയ്ക്കൊപ്പം നിൽക്കാൻ സാധിച്ചിരുന്നുള്ളു. ഷിപ്പിലാണ് ജോലി എന്നതുകൊണ്ട് തന്നെ എല്ലാ വിശേഷ ദിവസങ്ങളും പിറന്നാൾ അടക്കമുള്ള ആഘോഷങ്ങളും അക്കര ഇക്കരെ നിന്ന് വെർച്വലായിട്ടാണ് കഴിഞ്ഞ അഞ്ചുമാസവും തേജസും മാളവികയും ആഘോഷിച്ചത്.
ചിലപ്പോഴൊക്കെ ഫോൺ വിളിക്കാനുള്ള സാഹചര്യം പോലും ഉണ്ടാകാറില്ലെന്നും മാളവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ അഞ്ച് മാസത്തെ കടൽ ജീവിതത്തിനുശേഷം തേജസ് തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. കൊച്ചിയിലാണ് തേജസ് വന്നിറങ്ങിയത്. മാളവികയും അമ്മയും ബന്ധുക്കളും തേജസിനെ കൂട്ടാനായി പോയിരുന്നു.
റോസപ്പൂക്കൾ നിറച്ച ബൊക്കയുമായി ചെന്ന് പ്രണയാർദ്രമായ ഒരു സ്വീകരണമാണ് തേജസിന് മാളവിക നൽകിയത്. ആദ്യം നിറയെ ബലൂണുകളുമായി എയർപോട്ടിൽ വരാനാണ് തീരുമാനിച്ചിതെന്നും എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും മാളവിക പറയുന്നു. എന്തെന്നില്ലാത്ത സന്തോഷവും പ്രസരപ്പും മാളവികയുടെ മുഖത്തുണ്ടായിരുന്നു. മനസ് അതിയായ ആഹ്ലാദത്തിലാണെന്ന് മാളവികയും വീഡിയോയിൽ സമ്മതിക്കുന്നുണ്ട്.
തേജസ് വരുന്നുവെന്ന് കേൾക്കുമ്പോൾ എന്താണ് തോന്നുന്നതെന്നാണ് അമ്മയോട് മാളവിക ചോദിച്ചത്. ഇനി കുറച്ചുനാൾ എനിക്ക് റെസ്റ്റെടുക്കാമല്ലോ.... നിന്റെ പുറകെ ഓടാൻ ആളായല്ലോ എന്നായിരുന്നു മാളവികയുടെ അമ്മയുടെ മറുപടി. കാരണം ഷൂട്ട് അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും മാളവികയ്ക്കൊപ്പം അമ്മയാണ് തേജസ് ഒപ്പമില്ലാത്തതിനാൽ പോയിരുന്നത്.

താൻ മെലിഞ്ഞുവെന്നുള്ള സങ്കടം തേജസ് പറയുന്നതും വീഡിയോയിൽ കാണാം. എന്നാൽ അത്ര ക്ഷീണം തോന്നുന്നില്ലെന്നും മുടിയൊക്കെ വെട്ടി കഴിയുമ്പോൾ സുന്ദരനാകുമെന്നും തേജസിനെ ആശ്വസിപ്പിച്ച് മാളവിക പറയുന്നുണ്ട്. വളരെ ചെറിയൊരു വീഡിയോയാണ് തേജസിന്റെ വരവുമായി ബന്ധപ്പെട്ട് മാളവിക പങ്കുവെച്ചത്.
ഇനി അങ്ങോട്ട് നിരവധി അടിപൊളി വീഡിയോകളുമായി തങ്ങൾ എത്തുമെന്നും പറഞ്ഞാണ് പുതിയ വീഡിയോ മാളവികയും തേജസും അവസാനിപ്പിച്ചത്. വീണ്ടും തേജസ്-മാളവിക കോമ്പോ കാണാൻ സാധിച്ച സന്തോഷത്തിലാണ് ആരാധകർ. സന്തോഷമായി അടിച്ചുപൊളിക്ക് രണ്ടാളും. മാളൂന്റെ സന്തോഷം കണ്ട് മനസ് നിറഞ്ഞു എന്നെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications