'കേൾക്കുന്നതുപോലെ സുഖകരമല്ല അവിടെയുള്ള ജീവിതം...'; വ്യത്യസ്തമായ വീഡിയോയുമായി മാളവികയും തേജസും!

മലയാളികളുടെ കൺമുന്നിൽ വളർന്ന കലാകാരിയാണ് നടിയും നർത്തകിയുമെല്ലമായ മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകൾ വഴിയാണ് മാളവിക ലൈം ലൈറ്റിലേക്ക് എത്തിയത്. പിന്നീട് നായിക നായകൻ പോലുള്ള റിയാലിറ്റി ഷോകളുടെയും ഭാ​ഗമായി. ചില സിനിമകളിലും സീരിയലുകളിലും അഭിനയിക്കുകയും ചെയ്തു. നായിക നായകനിൽ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെയാണ് താരം വിവാഹം ചെയ്തത്. വീട്ടുകാർ‌ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും അറേഞ്ച്ഡ് ലവ് മാര്യേജ് എന്ന് അതിനെ വിളിക്കാം.

ഇപ്പോൾ ഇരുവരും ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ്. താൻ അമ്മയാകാൻ പോകുന്നുവെന്നും തീർത്തും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന അതിഥിയാണെന്നുമാണ് ​ഗർഭിണിയാണെന്ന വിവരം പങ്കിട്ട് മാളവിക പറഞ്ഞത്. അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് തേജസ് നായിക നായകനിൽ മത്സരിച്ചത്.

Malavika Krishnadas Thejus Jyothi

മര്‍ച്ചന്റെ നേവിയിൽ തേർഡ് ഓഫീസറാണ് തേജസ്. ആറ് മാസം കടലിലും ആറ് മാസം കരയിലുമായാണ് ജീവിതം. ഇപ്പോൾ അവധിക്കായി തേജസ് നാട്ടിലെത്തിയിട്ടുണ്ട്. നായിക നായകനുശേഷമാണ് മാളവിക തന്റെ വിശേഷങ്ങൾ പങ്കിടാനായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചത്. പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിൽ ഇത്തവണ വളരെ വ്യത്യസ്തമായ ഒരു വീഡിയോയാണ് മാളവിക പങ്കിട്ടിരിക്കുന്നത്.

തേജസിന്റെ ജോലിയുമായി ബന്ധപ്പെട്ടുള്ള ചോ​ദ്യങ്ങൾ നിരന്തരമായി ആരാധകർ വഴി മാളവികയ്ക്ക് ലഭിക്കാറുണ്ട്. അതിനാൽ പുതിയ വീഡിയോയിൽ അതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇരുവരും പങ്കുവെച്ചത്. സ്ഥിരം ചളികളും അലമ്പുമൊന്നുമില്ല ഇന്ന്. ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ ഇട്ട സമയത്ത് ഒരുപാട് പേര്‍ തേജസേട്ടന്റെ ജോലിയെക്കുറിച്ച് ചോദിച്ചിരുന്നു. അത് സെപ്പറേറ്റായി ഒരു വീഡിയോയായി ചെയ്യാമെന്ന് ഞാന്‍ പറഞ്ഞിരുന്നു.

എങ്ങനെയാണ് എന്ത് പഠിച്ചിട്ടാണ് ഈ ജോലി കിട്ടിയത്. ജോലി സാധ്യതകള്‍ എങ്ങനെ സാലറി പാക്കേജിനെക്കുറിച്ചൊക്കെയുള്ള ചോദ്യങ്ങളുണ്ടായിരുന്നു. അതിനെല്ലാമുള്ള മറുപടിയാണ് പറയാൻ പോകുന്നത്. സാധാരണക്കാരിയെപ്പോലെ ഇരുന്ന് സംശയം ചോദിക്കുകയാണ് ഞാന്‍ എന്ന് പറഞ്ഞാണ് മാളവിക വീഡിയോ ആരംഭിച്ചത്. പ്ലസ് ടു സയന്‍സാണ് ഞാന്‍ പഠിച്ചത്. മിനിമം 65 ശതമാനം മാര്‍ക്ക് വേണം. ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം. അതിന് 60 ശതമാനം മാര്‍ക്ക് വേണം.

അതിനുശേഷം ഞാന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ചു. അതിനുശേഷം ജിഎംഇ എന്ന ഒരു കോഴ്‌സ് ചെയ്തിരുന്നു. മറൈന്‍ സബ്ജക്ടാണ് അതില്‍ പഠിക്കാനുള്ളത്. 10 മാസത്തെ കോഴ്‌സായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠിക്കുന്നതെങ്കില്‍ ജോലി ലഭിക്കാന്‍ എളുപ്പമാണ്. നാലര ലക്ഷത്തോളം രൂപ ചെലവാണ് ഈ കോഴ്‌സിന്. എഞ്ചീനിയറിങ് സൈഡിലെ കാര്യമാണ് ഞാന്‍ പറയുന്നത്.

Malavika Krishnadas Thejus Jyothi

മറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ കാര്യം നോക്കുകയാണെങ്കില്‍ പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ ചെയ്യാം. ഓഫീസര്‍ പോസ്റ്റിലേക്ക് കയറുന്നതിന്റെ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്. 10 മാസം ഷിപ്പില്‍ ട്രെയിനിങ് ഉണ്ടായിരുന്നു. ട്രെയിനിങ് കുറച്ച് സ്ട്രിക്ടായിരുന്നു എനിക്ക്. അത് കഴിഞ്ഞ് കുറച്ച് കോഴ്‌സുകളൊക്കെയുണ്ട്. പിന്നീടൊരു എക്‌സാം എഴുതിക്കഴിഞ്ഞതിന് ശേഷമാണ് ഓഫീസറാവുന്നത്. അത്ര എളുപ്പമല്ല ഈ പരീക്ഷ. അന്ന് ഒബ്ജക്ടീവ് എക്‌സാമായിരുന്നു.

അടുത്ത ലെവലിലേക്ക് കടക്കാന്‍ പരീക്ഷകളുണ്ട്. ഞാനിപ്പോള്‍ സെക്കന്‍ഡ് ലെവല്‍ എക്‌സാമിനുള്ള പ്രിപ്പറേഷനിലാണ്. മാലിപ്പുലേഷനൊന്നും എക്സാമിൽ നടക്കില്ല. പന്ത്രണ്ട് മാസത്തോളം സെയിൽ ചെയ്തശേഷമാണ് ഫോർത്ത് എഞ്ചിനീയർ പൊസിഷനിലേക്ക് എത്തിയത്. സെക്കന്റ് എഞ്ചിനീയർ പൊസിഷനിലേക്ക് പ്രമോഷൻ കിട്ടണമെങ്കിൽ പരീക്ഷ എഴുതണം. റെസ്റ്റ് ചെയ്യാൻ സമയമുണ്ടെങ്കിൽ പോലും അത് വേണമെന്ന് വാശി പിടിക്കാൻ സാധിക്കില്ല.

ചലഞ്ചിങ്ങായിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഈ ജോലിയിലുണ്ട്. പൈറേറ്റ് അറ്റാക്ക് പോലുള്ളവ ഇപ്പോൾ കുറവാണ്. ഞാൻ കണ്ടിടത്തോളം അപകടങ്ങൾ കുറവാണ്. കാര്യങ്ങൾ ചിന്തിച്ച് ചെയ്താൽ മാത്രം മതി. ​ഗ്ലാമറസായിട്ടുള്ള ജോലിയല്ല. ഷിപ്പിൽ കിട്ടുന്ന ഭക്ഷണം മാത്രമെ കഴിക്കാൻ പറ്റുവെന്നാണ് തന്റെ ജോലിയുടെ സ്വഭാവം വിശദമാക്കി തേജസ് പറഞ്ഞത്.

തേജസ് സെയ്ലിനായി പോയാൽ നാൽപ്പത് ദിവസങ്ങൾ കഴിഞ്ഞിട്ടാണ് വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്നതെന്നും കമ്യൂണിക്കേഷന് പരിമിതികളുണ്ടെന്നും അത് കൃത്യമായി തനിക്ക് അറിയാമെന്ന് മാളവികയും പറയുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X