'കുങ്കുമപ്പൂ കഴിച്ച് തുടങ്ങിയത് കുഞ്ഞിന് നിറമുണ്ടാകാനോ?, എനിക്ക് മാത്രം എന്താണ് ഇങ്ങനെയെന്നറിയില്ല'; മാളവിക!
നർത്തകിയും അഭിനേത്രിയും സോഷ്യൽമീഡിയ താരവുമെല്ലാമാണ് മാളവിക കൃഷ്ണദാസ്. ഒരു മാസം മുമ്പാണ് താൻ ഗർഭിണിയാണെന്ന വിവരം മാളവിക അറിയിച്ചത്. നായിക നായകനിൽ മാളവികയോടൊപ്പം പങ്കെടുത്തിരുന്ന തേജസ് ജ്യോതി തന്നെയാണ് താരത്തെ വിവാഹം ചെയ്തത്. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ തേജസ് ആറ് മാസം കൂടുമ്പോഴാണ് അവധിക്കായി നാട്ടിലെത്തുന്നത്. കുട്ടിക്കാലം മുതൽ ഡാൻസ് റിയാലിറ്റിഷോകളിൽ സ്ഥിരം സാന്നിധ്യമായിരുന്നതുകൊണ്ട് തന്നെ മാളവികയോട് സ്വന്തം വീട്ടിലെ കുട്ടിയെന്ന അടുപ്പം പ്രേക്ഷകർക്കുമുണ്ട്.
ഗർഭിണിയായശേഷം ഡാൻസ് റീലുകളിൽ നിന്നെല്ലാം ഇടവേളയെടുത്ത താരം പങ്കിട്ട പുതിയ യുട്യൂബ് വീഡിയോയാണ് ശ്രദ്ധനേടുന്നത്. പുതിയ വീഡിയോ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരമുള്ളത്. ഗർഭിണിയായശേഷമുള്ള വിശേഷങ്ങളാണ് പുതിയ വീഡിയോയിൽ ഏറെയും.

എന്തൊക്കെയാണ് ഒരു ദിവസം താൻ കഴിക്കുകയെന്നാണ് വീഡിയോയിൽ മാളവിക പറയുന്നത്. ഗർണിയായശേഷം പ്രിയപ്പെട്ട പല ഭക്ഷണങ്ങളും വേണ്ടെന്ന് വെച്ചതിനെ കുറിച്ചും മാളവിക പറയുന്നു. എന്തൊക്കെയാണ് കഴിക്കുന്നതെന്ന് എല്ലാവരും ചോദിക്കാറുണ്ട്.
എന്നാല്‍ പിന്നെ അതൊരു വീഡിയോയിലൂടെ കാണിക്കാമെന്ന് കരുതി. വെറും വയറ്റിൽ വെള്ളം കുടിച്ചശേഷമാണ് മാളവികയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം ആരംഭിക്കുന്നത്. ഗര്‍ഭിണിയായത് കൊണ്ട് രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നൊക്കെ ചിലര്‍ പറയാറുണ്ട്.
അതൊന്നും ഞാന്‍ നോക്കാറില്ല. അമിതമായിട്ട് കഴിക്കേണ്ട കാര്യമില്ലെന്നാണ് ഡോക്ടേഴ്‌സും പറയാറുള്ളത്. പൊതുവെ കഴിക്കുന്നത് പോലെ തന്നെ കഴിക്കും. സാധാരണ എങ്ങനെയാണോ അതേ പോലെ തന്നെയാണ് ഇപ്പോഴും. ബ്രേക്ക് ഫാസ്റ്റായി ഇഡ്ഡലിയായിരുന്നു കഴിച്ചത്.
ഇടയ്ക്ക് നാടന്‍ മുട്ട കഴിക്കാറുണ്ട്. തോന്നുകയാണെങ്കില്‍ കഴിക്കും. ഗർഭിണിയാകുന്നതിന് മുമ്പ് എങ്ങനെയായിരുന്നുവോ അതേപോലെ തന്നെ മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത്. പ്രഗ്നന്റാണെന്ന് കരുതി ഞാന്‍ എന്നെത്തന്നെ പ്രഷറിലൊന്നും ഇട്ടിട്ടില്ല. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഫാസ്റ്റ് ഫുഡൊക്കെ ഞാന്‍ നിര്‍ത്തി. കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സും കുടിക്കാറില്ല. ലെയ്‌സ് പോലെയുള്ള സാധനങ്ങളും ഒഴിവാക്കി. ബേക്കറി പലഹാരങ്ങള്‍ പൊതുവെ അങ്ങനെ കഴിക്കാറില്ല.
ഇടയ്‌ക്കൊരു ദിവസം ചോക്ലേറ്റ് മില്‍ക്ക് ഷേയ്ക്ക് കഴിച്ചിരുന്നു. ബ്രൗണിയും കഴിച്ചിരുന്നു. അത് ഒഴിവാക്കേണ്ടതായിരുന്നു. അത്രയും ഇഷ്ടമുള്ള സാധനങ്ങളായത് കൊണ്ട് കഴിച്ചതാണ്. പ്രഗ്നന്‍സി ക്രേവിങ്സ് എനിക്ക് ഇതുവരെ വന്നിട്ടില്ല. എനിക്ക് ഒന്നിനോടും അങ്ങനെയൊരു താല്‍പര്യം തോന്നുന്നില്ല. എന്താണ് അങ്ങനെയെന്ന് അറിയില്ല. ഒന്നും കഴിക്കാന്‍ തോന്നുന്നില്ലേയെന്ന് തേജസേട്ടന്‍ ചോദിക്കാറുണ്ട്.

ഇടയ്ക്ക് ഞാനൊരു റീല്‍സില്‍ മാഗി കഴിക്കുന്നത് കാണിച്ചിരുന്നു. അത് ആ റീല്‍സിന് വേണ്ടി ചെയ്തതാണ്. അതില്‍ കാണിച്ചതുപോലെ ഒരു സ്പൂണ്‍ കഴിച്ചതേയുള്ളൂ. മാഗി കഴിക്കരുതെന്ന് കുറേപേര്‍ കമന്റ് ചെയ്തിരുന്നുവെന്നും മാളവിക പറയുന്നു. പാലിൽ കുങ്കുമപ്പൂ ചേർത്ത് കഴിക്കുന്നതിന് പിന്നിലെ കാരണവും മാളവിക വിശദീകരിച്ചു. ദിവസവും കഴിക്കാറില്ല.
മാത്രമല്ല പാലിൽ കുങ്കുമപ്പൂവിട്ട് കഴിക്കുന്നത് കുഞ്ഞിന് നല്ല നിറമുണ്ടാകാൻ വേണ്ടിയല്ല. വേറെയും പലവിധ ഗുണങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ്. നാലാം മാസമാണ് ഇത് കഴിച്ച് തുടങ്ങിയത്. നിര്‍ത്താതെ സംസാരിക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെടാറുണ്ട്.
പ്രഗ്നന്‍സിയില്‍ അങ്ങനെ കാണുമെന്ന് തോന്നുന്നുവെന്നും മാളവിക പറഞ്ഞു. മാളവിക മാത്രമല്ല തേജസും അമ്മയും അച്ഛനും ചേച്ചിയുമെല്ലാം പ്രത്യക്ഷപ്പെട്ടിരുന്നു. ഇടയ്ക്ക് ഡോക്ടറായ നാത്തൂനോട് ചോദിച്ച് ഓരോ ഭക്ഷണത്തിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം മാളവിക വിവരിക്കുകയും ചെയ്തു.
പതിവുപോലെ വീഡിയോയുടെ ഹൈലൈറ്റ് തേജസിന്റെ കൗണ്ടറുകളും കോമഡികളും തന്നെയായിരുന്നു. മാളവിക പറയുന്ന ഓരോ കാര്യങ്ങളേയും തേജസ് കളിയാക്കുന്നത് വീഡിയോയിൽ കാണാം. തേജസിന്റെ കോമഡികളെ കുറിച്ചാണ് വീഡിയോയ്ക്ക് വന്ന കമന്റുകൾ ഏറെയും.
തേജസേട്ടന്റെ കോമഡി ഒരു രക്ഷയുമില്ല. ഇനിയും വീഡിയോകള്‍ ചെയ്യണം, താര ചേച്ചി കൂടെയുള്ളത് കൊണ്ട് എന്തൊക്കെ ചെയ്യണമെന്ന് കൃത്യമായി അറിയാമല്ലോ, എത്രമാസമായി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications