'അന്ന് തേജസേട്ടനെ മനസിലാക്കാൻ ശ്രമിച്ചില്ല വഴക്കായി, വിശ്വാസം പരമപ്രധാനം, കേൾക്കുന്നവർക്ക് ഭ്രാന്തായി തോന്നും'

അടുത്തിടെ വിവാഹിതരായവരിൽ ഹാപ്പി കപ്പിൾസിന്റെ ലിസ്റ്റിലാണ് മാളവിക കൃഷ്ണദാസിന്റെയും തേജസിന്റെയും സ്ഥാനം. മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായതിനാൽ കൂടുതൽ സമയവും തേജസ് കടലിൽ ആയിരിക്കും. കമ്യൂണിക്കേഷൻ പോലും കുറവായിരിക്കും. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായിട്ടും പ്രണയം എങ്ങനെ ശക്തമായി മുന്നോട്ട് പോകുന്നുവെന്നതിന് തന്റെ അനു​ഭവത്തിലൂടെ താൻ ചെയ്യാറുള്ള പൊടികൈകളും വെളിപ്പെടുത്തി മാളവിക പറയുന്നു.

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പായതിനാൽ തുടക്കത്തിൽ പരസ്പരം മനസിലാക്കാൻ കഴിയാതെ താനും തേജസും തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ടെന്നും മാളവിക പറയുന്നു. എന്റേയും തേജസേട്ടന്റെയും റിലേഷൻഷിപ്പ് സ്റ്റാർട്ട് ചെയ്തത് തന്നെ ലോങ് ഡിസ്റ്റൻസായിട്ടാണ്. കുടുംബങ്ങൾ തമ്മിൽ എല്ലാം തീരുമാനിച്ച് കല്യാണത്തിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചപ്പോൾ മുതൽ തേജസേട്ടൻ ഷിപ്പിലാണ്.

Malavika Krishnadas
Photo Credit: Malavika Krishnadas / Instagram

മൂപ്പർ അവിടിരുന്നും ഞാൻ ഇവിടിരുന്നുമാണ് പരിജയം പുതുക്കിയതും കൂടുതൽ അടുത്തറിഞ്ഞതുമെല്ലാം. അതുകൊണ്ട് തന്നെ കല്യാണത്തിനുശേഷം ലോങ് ഡിസ്റ്റൻസ് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. എന്നാലും ഞങ്ങൾ ഫേസ് ചെയ്തിട്ടുള്ള ചില ബുദ്ധിമുട്ടുകളും റിലേഷൻഷിപ്പ് എങ്ങനെ സ്മൂത്തായി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നതിനെ കുറിച്ചുമാണ് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. തേജസേട്ടന്റെ ജോലി കുറച്ച് ബുദ്ധിമുട്ടേറിയതാണ്.

എപ്പോഴും വിളിച്ചാലും മെസേജ് അയച്ചാലും റിപ്ലെ കിട്ടണമെന്നില്ല. ഷിപ്പിലെ ഇന്റർനെറ്റിനെ ആശ്രയിച്ചിരിക്കും. ഏത് റിലേഷൻഷിപ്പിന്റെയും പ്രധാനപ്പെട്ട ഫാക്ടറാണ് കമ്യൂണിക്കേഷൻ. മൂപ്പർ ഷിപ്പിലായിരിക്കുമ്പോൾ അത് കുറച്ച് ബുദ്ധിമുട്ടാണ്. ഇന്റർനെറ്റൊക്കെ റേഷനാണ്. തുടക്കത്തിൽ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു.

ഞാൻ മൂപ്പരുടെ സിറ്റുവേഷൻ മനസിലാക്കിയിരുന്നില്ല. എന്താ ഇടയ്ക്ക് സംസാരിച്ചാലെന്ന് ആറ്റിറ്റ്യൂഡായിരുന്നു ഞാൻ. അതിന്റെ പേരിൽ ചെറിയ അടി ഉണ്ടായിട്ടുമുണ്ട്. പിന്നീട് ഞാൻ കാര്യങ്ങൾ മനസിലാക്കി. രണ്ടുപേരും തമ്മിൽ അണ്ടർസ്റ്റാന്റിങ് വന്നതോടെ കമ്യൂണിക്കേഷൻ സ്മൂത്തായി. അതുപോലെ മറ്റൊരു പ്രധാന ഘടകം വിശ്വാസമാണ്. അതില്ലാതെയായാൽ സംശയവും ഓ​വർ തിങ്കിങും വരും. അത് ഇല്ലാതാക്കാൻ ട്രാൻസ്പെരന്റാവണം.

എല്ലാ കാര്യങ്ങളും പരസ്പരം തുറന്ന് പറയണം. എന്നിട്ടും സംശയത്തിന്റെ കണ്ണിലൂടെ പാട്നർ നോക്കുന്നതായി തോന്നിയാൽ ആ ബന്ധം വേണ്ടെന്ന് വെക്കുന്നതാകും നല്ലത്. വിശ്വാസമില്ലാത്ത റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോയിട്ട് കാര്യമില്ല. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഇത് ട്രാൻസ്പെരസി വളരെ അത്യാവശ്യമാണ്.

Malavika Krishnadas
Photo Credit: Malavika Krishnadas / Instagram

തുടക്കത്തിൽ സംശയം എനിക്കും ഉണ്ടായിരുന്നു. തേജസേട്ടൻ എവിടെയാണെന്ന് ആലോചിച്ച്. അതുപോലെ ഭാവിയെ പറ്റി ഞങ്ങൾ നിരന്തരം സംസാരിക്കുമായിരുന്നു. അത് തരുന്ന സന്തോഷം വളരെ വലുതാണ്. നമുക്കൊപ്പമുള്ള ഭാവി അവർ ആലോചിക്കുന്നുണ്ടെന്ന് തോന്നൽ വരും രണ്ടുപേർക്കും. റിലേഷൻഷിപ്പിലെ ഫ്രഷ്നെസ് കീപ്പ് ചെയ്യും. ചെറിയ ചെറിയ സർപ്രൈസ് കൊടുക്കണം. ഡിജിറ്റൽ സർപ്രൈസാണ് ഞാൻ ഉദ്ദേശിച്ചത്. നമ്മൾ ചെയ്ത ചെറിയ കാര്യങ്ങളുടെ ഫോട്ടോസ് അയച്ച് കൊടുക്കുന്നത് വരെ അതിൽ പെടും.

ക്രിഞ്ചായി തോന്നും... പക്ഷെ രസമാണ്. അതിന് എക്സ്പെൻസീവായി ഒന്നും ചെയ്യേണ്ട കാര്യമില്ല. തേജസേട്ടൻ അതുപോലൊക്കെ എനിക്ക് വേണ്ടി ചെയ്യാറുണ്ട്. പൈററ്റ് അറ്റാക്സ് ഉള്ള സ്ഥലങ്ങളിലായിരിക്കുമ്പോൾ മൂന്ന് ദിവസത്തേക്ക് ഒരു കോൺടാക്ടും ഉണ്ടാവില്ല. ആ സമയങ്ങളിൽ ഡയറി എഴുതുംപോലെ എഴുതി ഞാൻ മെസേജ് ചെയ്യും. മൂപ്പർ എനിക്ക് വോയ്സാണ് കൂടുതൽ അയക്കാറ്.

കേൾക്കുന്നവർക്ക് ഭ്രാന്തായി തോന്നും. പക്ഷെ അനുഭവിക്കുന്നവർക്കെ ആ വിഷമം മനസിലാകൂ. പേഴ്സണൽ ​ഗ്രോത്തിനും റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇടയിൽ പ്രധാന്യം കൊടുക്കണം. പേഴ്സണൽ സ്പേസും വെക്കണം. ലോങ് ഡിസ്റ്റൻസിന്റെ ബ്യൂട്ടി വീണ്ടും കണ്ടുമുട്ടുമ്പോൾ സ്നേഹം ഡബിളാകും എന്നതാണ്. ലോങ് ഡിസ്റ്റൻസ് ഒരു ടെപംററി കാര്യമാണെന്ന ചിന്തയും എപ്പോഴും മനസിൽവെക്കണമെന്നും മാളവിക പറയുന്നു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X