അക്കാര്യത്തിൽ ഞാൻ സന്തോഷവതിയായിരുന്നു, മന്ത്രി വരുന്നത് പോലെയാണ് ട്രീറ്റ്മെന്റ്, ഭയങ്കര റെസ്പെക്ടും സ്നേഹവും!
ടിവി റിയാലിറ്റിഷോകളിലൂടെ വളർന്ന് സിനിമയിലൂടെയും സീരിയലുകളിലൂടെയും ഡാൻസിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മാളവിക കൃഷ്ണദാസ്. കുട്ടിക്കാലം മുതൽ കണ്ടുവരുന്ന മുഖമായതുകൊണ്ട് തന്നെ മാളവികയെ സ്വന്തം വീട്ടിലെ അംഗം എന്നപോലെയാണ് പ്രേക്ഷകർ സ്നേഹിക്കുന്നത്. അടുത്തിടെയാണ് മാളവികയ്ക്ക് കുഞ്ഞ് പിറന്നത്. ഗർഭിണിയായപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ഒന്നുപോലും വിടാതെ മാളവികയും ഭർത്താവ് തേജസും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു.
പ്രസവശേഷം വിശ്രമത്തിലായിരുന്ന മാളവിക കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും പ്രൊഫഷണൽ ലൈഫിലേക്ക് തിരിച്ച് വന്നത്. ഒരിടവേളയ്ക്കുശേഷം പങ്കിട്ട ഡാൻസ് റീലിന് ഗംഭീര സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ മാളവിക പങ്കിട്ട ഏറ്റവും പുതിയ യുട്യൂബ് വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്.

സിസേറിയനെ കുറിച്ചും കുഞ്ഞ് വന്നശേഷമുള്ള ജീവിതത്തെ കുറിച്ചുമെല്ലാം ബന്ധപ്പെട്ടുള്ള ആരാധകരുടെ ചോദ്യങ്ങൾക്കാണ് പുതിയ വീഡിയോയിൽ മാളവിക മറുപടി നൽകിയത്. മകൾ വന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് മാളവിക തുടങ്ങിയത്. കുറച്ചുകൂടെ ഉത്തരവാദിത്തം വന്നു. ഗുല്‍സുവിന്റെ കാര്യത്തിലാണെന്ന് മാത്രം. അത് ഞാന്‍ കൃത്യമായി നോക്കും. എന്റെ കാര്യം ഇപ്പോഴും അമ്മ നോക്കണമെന്ന സ്‌കീമിലാണ് ഞാന്‍.
അങ്ങനെ ഭീകര മാറ്റങ്ങളൊന്നും വന്നിട്ടില്ല. സര്‍ജറി കഴിഞ്ഞത് കൊണ്ട് ഞാന്‍ കുറച്ച് ഒതുങ്ങി എന്നേയുള്ളൂ. മാത്രമല്ല കംപ്ലീറ്റ്‌ലി വേറൊരാളാവുന്നത് നല്ലതല്ലല്ലോ. ഹെല്‍ത്തി ഫുഡാണ് കഴിക്കുന്നത്. ചോക്ലേറ്റ് ഇഷ്ടമാണ്. തടി കൂടുന്നതായി തോന്നുമ്പോള്‍ അത് കുറയ്ക്കും. പെട്ടെന്ന് തന്നെ എനിക്ക് ഡെലിവറിക്ക് മുമ്പുള്ള വെയറ്റിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നു മാളവിക പറയുന്നു.
സിസേറിയനെ കുറിച്ചും ഡെലിവറിക്ക് ശേഷമുള്ള പ്രൊഫഷണൽ ലൈഫിനെ കുറിച്ചുമുള്ള ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ... സി സെക്ഷന്‍ നമ്മളായിട്ട് പറഞ്ഞതല്ല. ബേബി ബ്രീച്ച് പൊസിഷനിലായിരുന്നു. പെയ്ന്‍ ഇന്‍ഡ്യൂസ് ചെയ്തപ്പോള്‍ രണ്ട് സെന്റിമീറ്റര്‍ ഡയലേഷനായിരുന്നു. അതിനിടയിലാണ് ബ്രീച്ച് പൊസിഷനിലേക്ക് മാറിയത്. സത്യം പറയാലോ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. വേറൊന്നും കൊണ്ടല്ല എന്നെക്കൊണ്ട് പെയ്ന്‍ താങ്ങാന്‍ പറ്റില്ല.
പിവി പരിശോധനയില്‍ തന്നെ ഞാന്‍ സ്വര്‍ഗവും പരലോകവും കണ്ടിരുന്നു. എനിക്കൊട്ടും വേദന സഹിക്കാന്‍ പറ്റില്ല. സ്‌പൈനല്‍ അനസ്‌ത്യേഷ്യ കൂടാതെ ഞാന്‍ എപ്പിഡ്യുറല്‍ എടുത്തിരുന്നു. അത്യാവശ്യം വേദനയൊക്കെയുണ്ടായിരുന്നു. പക്ഷെ നോര്‍മല്‍ ഡെലിവറി ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് പേടിയും വേദനയുമാണ്.

നോര്‍മലാണെങ്കിലും എപ്പിഡ്യൂറല്‍ എടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ ഞാന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. പഴയതുപോലെ അത്ര എനര്‍ജിയിലേക്ക് വന്നിട്ടില്ല. അതൊക്കെ ഗ്രാജുവലി വരികയേയുള്ളൂ. ഗർഭിണിയായ ആദ്യത്തെ മൂന്ന് മാസം ഭയങ്കര വൊമിറ്റിങ്ങൊന്നും ഉണ്ടായിരുന്നില്ല. പിന്നെ സെലക്ടാഡായിട്ടുള്ള ഭക്ഷണം മാത്രമെ കഴിക്കാൻ കഴിയുമായിരുന്നുള്ളു. സാമ്പാറൊന്നും കഴിക്കാൻ പറ്റിയിരുന്നില്ല. അല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏറ്റവും എഞ്ചോയ് ചെയ്ത കാര്യം എന്താണെന്ന് ചോദിച്ചാൽ ആ വയറുമായി നടക്കാൻ നല്ല രസമാണ്.
സെക്കന്റ് ട്രൈമസ്റ്ററിൽ മൂവ്മെന്റ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ ഭയങ്കര രസമാണ് ആ ഒരു ഫീൽ. പിന്നെ എവിടെ പോയാലും നമുക്ക് പ്രയോറിറ്റിയാണ്. മന്ത്രി വരുന്നത് പോലെയാണ് ട്രീറ്റ് ചെയ്യപ്പെടുന്നത്. എല്ലാവർക്കും ഭയങ്കര റെസ്പെക്ടാണ്. എല്ലാവരും നമ്മളെ സ്നേഹിക്കും. അതൊക്കെ ഞാൻ എഞ്ചോയ് ചെയ്തു. പിന്നെ ആ വയറ് ഞാൻ മിസ് ചെയ്യുന്നുണ്ട് എന്നുമാണ് മാളവിക പറഞ്ഞത്. സ്ട്രച്ച് മാർച്ച് എനിക്ക് നന്നായിട്ടുണ്ട്.
പ്രഗ്നൻസിയുടെ സമയത്ത് ആൽമണ്ട് ഓയിലും ക്രീമുമെല്ലാം ഞാൻ അപ്ലൈ ചെയ്തിരുന്നു. അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലെന്ന് എനിക്ക് പിന്നീട് മനസിലായി. ഇനി പോകുമോ ഇല്ലയോ എന്നത് കണ്ടറിയാം. കാണുന്ന ഭാഗത്ത് അല്ലാത്തതുകൊണ്ട് വലുതായി ശ്രദ്ധിക്കാറില്ലെന്നും മാളവിക കൂട്ടിച്ചേർത്തു.


Click it and Unblock the Notifications