'ഇന്റർനാഷണൽ യാത്രകൾ പോകാറുള്ളതിനാൽ തേജസിന് ഇത് വലിയ കാര്യമായിരിക്കില്ല... മാളുവിന് ഇതെല്ലാം വലിയ കാര്യമാണ്'

അടുത്തിടെ വിവാഹിതരായവരിൽ ഏറ്റവും ക്യൂട്ട് കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. ഇരുവരും റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതരായവരാണ്. ലാൽ ജോസ് പ്രധാന ജ്യൂറിയായ നായിക നായകൻ റിയാലിറ്റി ഷോയിൽ മത്സരാർത്ഥികളായ ശേഷമാണ് ഇരുവരും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തേജസിന്റെ ആദ്യ റിയാലിറ്റി ഷോയുമായിരുന്നു നായിക നായകൻ. എന്നാൽ മാളവിക ചെറുപ്രായം മുതൽ മിനിസ്ക്രീൻ താരമാണ്. ഡാൻസ് റിയാലിറ്റി ഷോകളിലൂടെയാണ് കുട്ടിക്കാലം മുതൽ മാളവിക മിനിസ്ക്രീനിൽ നിറഞ്ഞ് നിന്നിരുന്നത്.

മാത്രമല്ല ചില സീരിയലുകളിലും സിനിമയിലും മാളവിക അഭിനയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം മെയ്യിലായിരുന്നു മാളവികയുടെയും തേജസിന്റെയും വിവാഹം. ഇരുവരും പരിചയക്കാരും സുഹൃത്തുക്കളുമായതിനാൽ‌ വീട്ടുകാർ‌ തീരുമാനിച്ച് ഇരുവരുടെയും വിവാ​ഹം നടത്തുകയായിരുന്നു. നായിക നായകന് ശേഷം തേജസ് ടെലിവിഷനിൽ നിന്നും വിട്ടുനിൽക്കുകയാണ്.

Malavika Krishnadas

നായികാ നായകന് ശേഷം സോഷ്യൽ മീഡിയയിലൊക്കെ വളരെ സജീവമാണ് മാളവിക കൃഷ്ണദാസ്. സ്വന്തം യുട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങളൊക്കെ മാളവിക പങ്കുവെയ്ക്കാറുണ്ട്. തന്റെ വിവാഹത്തെക്കുറിച്ചും ഹണിമൂൺ പോയതും തേജസിന്റെ വീട്ടിലെ വിശേഷങ്ങളുമെല്ലാം മാളവിക ആരാധകരെ അറിയിച്ചത് യുട്യൂബ് വീഡിയോകളിലൂടെയാണ്. മെർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എഞ്ചിനീയറാണ് ഇപ്പോൾ തേജസ്.

വിവാഹത്തിനുശേഷം കുറച്ചുനാൾ മാത്രമാണ് തേജസ് നാട്ടിലുണ്ടായിരുന്നത്. അതിനുശേഷം തിരികെ ജോലിയിലേക്ക് പോയി. വ്ലോ​​ഗിങിനും യാത്ര പോകാനുമെല്ലാം മാളവികയുടെ ബെസ്റ്റ് കമ്പനിയായി ഒപപ്പമുണ്ടായിരുന്നത് തേജസായിരുന്നു. അതുകൊണ്ട് തന്നെ തേജസ് തിരികെ ജോലിക്ക് പോയപ്പോൾ മാളവികയുടെ യാത്രകളും കുറഞ്ഞു.

കുറച്ച് ദിവസം മുമ്പാണ് അ‍‌ഞ്ച് മാസത്തെ കപ്പൽ ജീവിതത്തിന് ശേഷം തേജസ് തിരികെ മാളവികയുടെ അടുത്തേക്ക് എത്തിയത്. വിവാഹത്തിനുശേഷം ആദ്യമായി നാട്ടിലേക്കുള്ള മടങ്ങി വരവായിരുന്നു തേജസിന്റേത് എന്നതുകൊണ്ട് തന്നെ ​ഗംഭീര വരവേൽപ്പായിരുന്നു മാളവിക തേജസിന് ഒരുക്കിയിരുന്നത്. പൂക്കൾ നിറച്ച ബൊക്കെയെല്ലാമായാണ് മാളവിക ഭർത്താവ് തേജസിനെ വരവേൽക്കാൻ എയർപോട്ടിലേക്ക് ചെന്നത്.

മാളവികയുടെ അമ്മയും എല്ലാം ഒപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ തേജസിന് കിടിലൻ സർപ്രൈസ് ട്രീറ്റ് നൽകിയിരിക്കുകയാണ് മാളവിക. തേജസിന്റെ പിറന്നാൾ രണ്ടും പേരും രണ്ട് സ്ഥലത്തായിരുന്നതിനാൽ‌ ആഘോഷിക്കാൻ പറ്റിയിരുന്നില്ല. അതിന്റെ പരിഹാരമെന്നോണവും തേജസിന് ജോലിയിൽ പ്രമേഷൻ ലഭിച്ചത് സെലിബ്രേറ്റ് ചെയ്യുന്നതിന്റെ ഭാ​ഗവുമായിട്ടായിരുന്നു മാളവിക വർ‌ക്കല ബീച്ചിനോട് ചേർന്നുള്ള റിസോർട്ടിൽ ​ഗംഭീര കാൻ‌ഡിൽ ലൈറ്റ് ഡിന്നറും കേക്ക് കട്ടിങും സ്റ്റെയുമെല്ലാം ഒരുക്കിയത്.

Malavika Krishnadas

വർക്കല ബീച്ചിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞപ്പോൾ അഞ്ച് മാസം കടല് കണ്ട് ദുരിതം അനുഭവിച്ചവന് കടല് കാണിച്ചാണോ സർപ്രൈസ് നൽകുന്നത് എന്നാണ് തമാശയായി തേജസ് മാളവികയോട് ചോദിച്ചത്. ഇടയിൽ മാളവികയുടെ അമ്മയും ഇരുവരുമായി ഫോണിൽ സംസാരിക്കുന്നതും മാളവിക പങ്കുവെച്ച പുത്തൻ വ്ലോ​ഗിൽ കാണാം. നിങ്ങൾ‌ രണ്ടുപേരെയും ഞാൻ ഓർത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് മാളവികയുടെ അമ്മ പറഞ്ഞത്.

മാളവികയ്ക്ക് ഇത്തരം സർപ്രൈസുകളൊക്കെ നൽകുന്നത് വലിയ കാര്യമാണെന്ന് അമ്മ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇടയ്ക്കൊക്കെ സർപ്രൈസായില്ലെന്ന് തമാശയായി പറയുകയും മാളവികയെ കളിയാക്കുകയും ചെയ്യുന്നുണ്ട് തേജസെങ്കിലും മാളവിക കാണാതെ തേജസ് പ്രിയതമയുടെ കൊച്ചു സർപ്രൈസ് ആസ്വദിക്കുന്നുണ്ടായിരുന്നു.

ഇന്റർനാഷണൽ യാത്രകൾ പോകാറുള്ളതിനാൽ തേജസിന് ഇത് വലിയ കാര്യമായിരിക്കില്ല... മാളുവിന് ഇതെല്ലാം വലിയ കാര്യമാണ്. എങ്കിലും മാളവികയെ സന്തോഷിപ്പിക്കാൻ തേജസ് ശ്രമിക്കുന്നുണ്ട്. രണ്ടുപേരും ജീവിത പങ്കാളികൾ എന്നതിലുപരി നല്ല സുഹൃത്തുക്കളാണെന്ന് വ്യക്തമാണ്. ഈ അണ്ടർസ്റ്റാന്റി​ങ് തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ ഭം​ഗി, ആദ്യം മുതൽ അവസാനം വരെ ഒരു ചിരിയോടെ കണ്ടുതീർത്തു.

അറിയാതെ മുഖത്ത് ചിരി വന്നു. ഒരുപാട് സന്തോഷം തന്ന ഒരു വീഡിയോ, എന്ത് ഐശ്വര്യമാണ് രണ്ട് പേരെയും കാണാൻ. എന്നും ഇങ്ങനെ സ്നേഹത്തോടെ കഴിയൂ എന്നെല്ലാമാണ് ആരാധകർ ഇരുവർക്കും നന്മകൾ ആശംസിച്ച് പുത്തൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X