ആ ഒരവസ്ഥ എനിക്ക് സഹിക്കാനാവില്ല! ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് മാളവിക കൃഷ്ണദാസ്

കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു മാളവിക കൃഷ്ണദാസ്. ഡാന്‍സും അഭിനയവും പാട്ടുമൊക്കെയായി റിയാലിറ്റി ഷോകളിലും, പരമ്പരയിലും, ബിഗ് സ്‌ക്രീനിലുമെല്ലാം മാളവിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹത്തോടെയായി യൂട്യൂബ് ചാനലുമായും സജീവമാണ് നടി. ഭാവിവരനെ കാണിച്ചായിരുന്നു വ്‌ളോഗില്‍ ആക്ടീവായത്. പ്രണയമെന്ന് തെറ്റിദ്ധാരണയുണ്ടെങ്കിലും അറേഞ്ച്ഡ് മാര്യേജിലൂടെയാണ് ഞങ്ങള്‍ ഒന്നായതെന്നാണ് തേജസും മാളവികയും പറയാറുള്ളത്. ഇവര്‍ എപ്പോഴാണ് പ്രണയത്തിലായതെന്നാണ് വിവരം അറിഞ്ഞപ്പോള്‍ ആരാധകരും ചോദിച്ചത്. നിങ്ങള്‍ ജീവിതത്തില്‍ ഒന്നിച്ചാല്‍ നല്ലതായിരിക്കുമെന്ന് സംവൃത സുനില്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

ഇടയ്ക്ക് സിനിമയില്‍ മുഖം കാണിച്ചെങ്കിലും മര്‍ച്ചന്റ് നേവിയിലെ ജോലിയിലേക്ക് തിരികെ പോവുകയായിരുന്നു തേജസ്. കിട്ടുന്ന ഇടവേളകളിലെല്ലാം നാട്ടിലേക്കെത്താറുണ്ട്. ഗര്‍ഭകാലം മുതല്‍ പ്രസവം വരെ മാളുവിനൊപ്പം നില്‍ക്കാനായതില്‍ സന്തോഷമുണ്ട്. ഗുല്‍സുവിന്റെ വളര്‍ച്ച മിസ് ചെയ്യുന്നതില്‍ സങ്കടമുണ്ടെന്നും തേജസ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ മകളുടെ ഒന്നാം പിറന്നാള്‍ മാളവിക വിപുലമായി ആഘോഷിച്ചിരുന്നു. ബര്‍ത്ത് ഡേ സ്‌പെഷല്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

malavika krishnadas reply
Photo Credit: malavika krishnadas / Instagram

ക്യുആന്‍ഡ്എയിലൂടെയായി തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കിയിരുന്നു. ജീവിതത്തില്‍ ഏറ്റവും പേടിപ്പെടുത്തുന്ന കാര്യം ഏതാണെന്ന് ചോദിച്ചപ്പോള്‍ താരം മറുപടി നല്‍കിയിരുന്നു.പട്ടിയെ എനിക്കിഷ്ടമാണ്, പെട്ടെന്ന് ഓടി വന്നാല്‍ കിട്ടിയ സ്ഥലത്തേക്ക് ഞാന്‍ ഓടിക്കയറും. അടുത്തിടെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോയപ്പോള്‍ അങ്ങനെ ഞാന്‍ ഓടിക്കയറിയിരുന്നു. മനസില്‍ പേടിയുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും കയറാനാവുമെന്ന് അനുഭവത്തിലൂടെ ഞാന്‍ പഠിച്ചു. അതൊരു സില്ലി പേടിയാണ്. സീരിയസായി പേടിയുള്ള കാര്യം എന്താണെന്ന് ചോദിച്ചാല്‍ എനിക്ക് ഇഷ്ടമുള്ള ആള്‍ക്കാരെ നഷ്ടപ്പെടുന്നത്. അതാണ് എനിക്ക് ആലോചിക്കാന്‍ പറ്റാത്തൊരു കാര്യമാണ്. അതിപ്പോള്‍ ഒരു ഫ്രണ്ട്ഷിപ്പ് ബ്രേക്കാവുന്നതാണേലും എനിക്ക് സങ്കടമാണ്.

ബെസ്റ്റ് ഫ്രണ്ട്‌സ് പൊതുവെ കുറവാണ് എനിക്ക്. ഞാന്‍ അങ്ങോട്ട് നൂറ് ശതമാനം സമര്‍പ്പിക്കും. അതുപോലെ തന്നെ തിരിച്ച് ഞാന്‍ പ്രതീക്ഷിക്കുകയും ചെയ്യും. കൊടുക്കുന്നത് എനിക്കധികവും തിരികെ കിട്ടാറില്ല. അതുകൊണ്ട് തന്നെ എന്റെ സര്‍ക്കിള്‍ വളരെ ചെറുതാണ്. എനിക്കിഷ്ടമുള്ളൊരാളാണെങ്കില്‍ ഞാന്‍ തന്നെ എഫേര്‍ട്ട് ഇടും. ആ കണക്ഷന്‍ അങ്ങനെ തന്നെ പോവും. അല്ലാത്തേത് കട്ടായിപ്പോവും. അങ്ങനെ കട്ടായിപ്പോയവരെല്ലാം ഇപ്പോള്‍ ഇത് കേള്‍ക്കുന്നുണ്ടാവും.

ജിമ്മില്‍ പോയി മെലിഞ്ഞതല്ല ഞാന്‍. ഇപ്പോള്‍ ഗുല്‍സു പിടിച്ച് നില്‍ക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്. അവളുടെ പുറകെ ഓടുന്നതാണ് പ്രധാന പണി. തക്കം കിട്ടിയാല്‍ നിലത്തുള്ളതൊക്കെ പെറുക്കി വായിലിടും അവള്‍. ഉറുമ്പിനെയൊക്കെ കൈകൊണ്ട് പിടിച്ച് ഞെരിച്ച് എടുക്കുന്നത് കാണാം. നമ്മള്‍ കാണാത്ത സാധനങ്ങള്‍ പോലും പുള്ളിക്കാരി കണ്ടുപിടിച്ചോളും. പിന്നെ പഴയത് പോലെ ഇരുന്ന് ആസ്വദിച്ച് ഫുഡ് കഴിക്കാനൊന്നും പറ്റാറില്ല. നിന്ന നില്‍പ്പില്‍ കഴിക്കാറൊക്കെയാണ്. ചവച്ചരച്ചുള്ള കഴിപ്പൊന്നുമില്ല, വിഴുങ്ങലാണ് പതിവ്. അതൊക്കെ കൊണ്ടായിരിക്കും മെലിഞ്ഞ് വരുന്നത്.

ജിമ്മില്‍ പോവാനായി തീരുമാനിച്ചിരുന്നു. ഇതുവരെ നടന്നിട്ടില്ല. എപ്പോഴാണ് വരുന്നതെന്ന് ചോദിച്ച് വിളിക്കുന്നുണ്ട് അവര്‍. മെലിയാനായി ഞാനൊന്നും ചെയ്തിട്ടില്ല ഇതുവരെ. അതുപോലെ സ്ട്രച്ച് മാര്‍ക്കൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല, അതവിടെയൊരു മാര്‍ക്കായി ഇരിക്കട്ടെ. എന്നെ ഒരുതരത്തിലും വിഷമിപ്പിക്കുന്ന കാര്യമല്ല അതൊന്നും എന്നുമായിരുന്നു മാളവിക പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X