കല്യാണം കഴിഞ്ഞതോടെയാണ് ആ പ്രശ്‌നം മാറിയത്! മാളവിക വന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തേജസ്‌

സിനിമകളും പരമ്പരകളും സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് മാളവിക കൃഷ്ണദാസ്. നായികനായകനിലെ സഹമത്സരാര്‍ത്ഥി തേജസാണ് മാളവികയെ വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നോ എന്ന ചോദ്യം ഇപ്പോഴും വരുന്നുണ്ട്. ജാതകപ്പൊരുത്തമൊക്കെ നോക്കി അറേഞ്ച്ഡ് മാര്യേജായിരുന്നു ഞങ്ങളുടേത് എന്നാണ് ഇരുവരും പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായി എല്ലാ വിശേഷങ്ങളും മാളവിക പങ്കുവെക്കാറുണ്ട്. തനിക്ക് വരുന്ന ചോദ്യങ്ങള്‍ക്കും അവര്‍ മറുപടി നല്‍കാറുണ്ട്. മകളായ ഗുല്‍സുവും വീഡിയോയിലൂടെയായി ആരാധകര്‍ക്ക് പരിചിതയാണ്.

നവംബര്‍ രണ്ടിനായിരുന്നു ഗുല്‍സുവിന് ഒരുവയസ് പൂര്‍ത്തിയായത്. എന്റെ അമ്മയും, തേജസേട്ടന്റെ ഫാമിലിയുമൊക്കെ കൂടെത്തന്നെയുണ്ട്. അവരുടെയൊക്കെ സപ്പോര്‍ട്ടുള്ളത് കൊണ്ടാണ് എനിക്ക് വര്‍ക്കിന് പോവാന്‍ പറ്റുന്നത്. അവളെയും കൂടെക്കൊണ്ട് പോകാവുന്ന സ്ഥലത്തേക്കേ ഞാന്‍ ഇപ്പോള്‍ പോവാറുള്ളൂ. ഞാന്‍ ഷൂട്ടിലായിരിക്കുന്ന സമയത്ത് അമ്മ അവളെയും എടുത്ത് നടക്കും. വീട്ടുകാരുടെ അടുത്ത് അവളെ ഏല്‍പ്പിക്കുമ്പോള്‍ ടെന്‍ഷനടിക്കേണ്ട കാര്യമില്ലല്ലോ. വേറെയൊരാളെ ഏല്‍പ്പിച്ച് പോവാന്‍ എനിക്ക് താല്‍പര്യമില്ല. ഗുല്‍സുവിന് ഇതുവരെ പല്ല് വന്നിട്ടില്ല. എനിക്ക് ലേറ്റായാണ് പല്ല് വന്നത്. അതുപോലെ തന്നെയാണെന്ന് തോന്നുന്നു അവള്‍ക്കും.

Thejus about Malavika

പ്രസവ ശേഷം എങ്ങനെയാണ് വയര്‍ കുറച്ചത്, തീരെ വയര്‍ ഇല്ലല്ലോ എന്നുള്ള ചോദ്യങ്ങള്‍ ഇപ്പോഴും വരുന്നുണ്ട്. വയറൊക്കെ അത്യാവശ്യമുണ്ട്. അതൊക്കെ തനിയെ പൊക്കോളും. അതില്‍ അധികം ശ്രദ്ധ കൊടുക്കരുത് എന്നേ ഞാന്‍ പറയൂ. ഇപ്പോള്‍ വര്‍ക്കൗട്ട് ചെയ്യാന്‍ സമയം കിട്ടാറില്ല. ഞാന്‍ പിന്നെ കിടന്ന് റസ്റ്റെടുക്കാറില്ല. എപ്പോഴും എന്തെങ്കിലും ചെയ്യാനുണ്ടാവും. ആ ഒരു വര്‍ക്കൗട്ടേയുള്ളൂ. അല്ലാതെ വയറിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. അങ്ങനെയുള്ള ഡ്രസുകളാണ് ഇടുന്നത്. ജീന്‍സൊക്കെ ഇടുമ്പോള്‍ ഫിറ്റായി നിന്നോളം. സി സെക്ഷനാവുമ്പോള്‍ അടിവയറല്ലേ കൂടുതല്‍, അതൊക്കെ പൊക്കോളും. ഇന്‍ഷെയ്‌പ്പൊന്നും ഞാന്‍ ഇടുന്നില്ല. അത് മേടിച്ച് വെച്ചിട്ടുണ്ട്. ഏതെങ്കിലും സാഹചര്യം വന്നാല്‍ ഉപയോഗിക്കാമല്ലോ എന്ന് കരുതിയാണ്.

മൂഡ് സ്വിംഗ്‌സ് പ്രശ്‌നങ്ങള്‍ ഇല്ലാത്തൊരാളാണ് ഞാന്‍. നമുക്ക് മൂഡ് സ്വിംഗ്‌സുണ്ടായിട്ട് വേറൊരാളുടെ തലയില്‍ കയറുന്നത് എന്തിനാണെന്ന് ചിന്തിക്കുന്ന ആളാണ്. എനിക്കെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് എന്നില്‍ തന്നെ ഒതുക്കണം എന്ന് വിചാരിക്കുന്ന ആളാണ്. ചില സമയത്ത് അമ്മേനെയും തേജസേട്ടനെയുമൊക്കെ ചൊറിയാന്‍ പോവാറുണ്ട്. അയ്യോ, ഞാനെന്താണ് ചെയ്യുന്നതെന്ന ബോധ്യം വരുമ്പോള്‍ അത് നിര്‍ത്തും. കുറച്ച് സെക്കന്‍സ് മാത്രമേ അങ്ങനെയുണ്ടാവുള്ളൂ. തിരിച്ച് അവരും ഇതുപോലെ ചെയ്താല്‍ എന്താവും അവസ്ഥയെന്ന് ചിന്തിച്ചാല്‍ മതി. എനിക്കത്ര പ്രശ്‌നമുള്ള അതില്‍. ഞാന്‍ എന്തെങ്കിലും ഡാര്‍ക്കടിച്ചിരിക്കുകയാണെങ്കില്‍ തേജസേട്ടനും അമ്മയ്ക്കും പെട്ടെന്ന് മനസിലാവും. എവിടെയെങ്കിലും പോയിട്ട് വാ, എന്തേലും പോയി കഴിക്ക്, അല്ലെങ്കില്‍ കിടന്ന് ഉറങ്ങൂയെന്ന് പറയാറുണ്ട്.

അച്ഛനായ ശേഷം തേജസില്‍ വന്ന മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. എനിക്ക് ഒരു മാറ്റവും വന്നിട്ടില്ല. വിവാഹ ശേഷമുള്ള ജീവിതം മനോഹരമാണ്. കല്യാണത്തിന് മുന്നെയുള്ള ജീവിതം മുഴുവനും പ്രശ്‌നങ്ങളായിരുന്നു. എവിടെയും ഒറ്റയ്ക്ക് വിടാറില്ല. ഇപ്പോള്‍ എവിടെ വേണമെങ്കിലും പോവാം. ഒരു വിരട്ട് വിരട്ടിയാല്‍ എങ്ങോട്ടേക്ക് വേണമെങ്കിലും പോവാം എന്നായിരുന്നു തേജസ് പറഞ്ഞത്. ഗുല്‍സുവിനെ തനിക്ക് ശരിക്ക് മിസ് ചെയ്യുന്നുണ്ടെന്നും തേജസ് വ്യക്തമാക്കിയിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X