പ്രണയമല്ല! പക്കാ അറേഞ്ച്ഡ്! ആദ്യം നോ പറഞ്ഞു! മാളവികയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് തേജസ്

മാളവിക കൃഷ്ണദാസും തേജസും വിവാഹിതരായിട്ട് മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇത്തവണ റോഡ് ട്രിപ്പ് പോയാണ് ആഘോഷം. മൂന്ന് വര്‍ഷം മൂന്ന് ദിവസം പോലെയായിരുന്നു. അത്രയ്ക്കും എന്റര്‍ടൈനിംഗായിരുന്നു. നമ്മളധികം കാണാറില്ലായിരുന്നല്ലോ, ലോംഗ് ഡിസ്റ്റന്‍സായിരുന്നല്ലോ. അതുകൊണ്ട് പെട്ടെന്ന് സമയം പോയി. കുട്ടിക്ക് ഇപ്പോള്‍ ഒന്നര വയസായെന്നുമായിരുന്നു മാളവിക പറഞ്ഞത്. ബാംഗ്ലൂരിലേക്ക് പോവാനുള്ള പ്ലാനിലാണ്. ആദ്യം മൈസൂരിലേക്കാണ് പോവുന്നത്. എപ്പോഴത്തെയും പോലെ തന്നെ ഇപ്പോഴും കാറില്‍ വെച്ചാണ് വീഡിയോ എടുക്കുന്നതെന്നും മാളവിക പറഞ്ഞിരുന്നു. കാര്‍ സീറ്റ് ഇഷ്ടമായോ എന്ന ചോദ്യത്തിന് യെസ് എന്നായിരുന്നു ഗുല്‍സുവിന്റെ മറുപടി. ആദ്യം കാര്‍ സീറ്റിലൊക്കെ ഇരുന്നെങ്കിലും പിന്നീട് അമ്മയ്ക്ക് അരികിലേക്ക് പോവുകയായിരുന്നു ഗുല്‍സു. യാത്രാവിശേഷങ്ങളും വ്‌ളോഗിലൂടെ കാണിച്ചിരുന്നു.

മുതുമല എത്തിയപ്പോള്‍ കാട്ടാനെയെ കണ്ടിരുന്നു. ആദ്യമായാണ് ഇത്രയും അടുത്ത് കാട്ടാനയെ കാണുന്നതെന്നും മാളവിക പറയുന്നുണ്ടായിരുന്നു. ഉച്ച സമയമായിരുന്നുവെങ്കിലും കുറച്ച് മൃഗങ്ങളെയൊക്കെ കാണാന്‍ പറ്റിയിരുന്നു. പെട്ടെവ്വ് പ്ലാന്‍ ചെയ്ത് നടത്തുന്ന യാത്രകള്‍ നല്ലതാണ്. സൂര്യകാന്തി പാടത്തൊക്കെ ഇറങ്ങി ഫോട്ടോ എടുത്തിരുന്നു. ഹോട്ടലില്‍ എത്തിയതും നന്നായൊന്ന് ഉറങ്ങിയിരുന്നു. രാത്രിയായി എഴുന്നേറ്റപ്പോള്‍. ഡിന്നര്‍ കഴിക്കാനായി ഇറങ്ങിയപ്പോഴായിരുന്നു കേക്ക് കട്ട് ചെയ്തത്. അതിന് ശേഷമായി നൈറ്റ് ഡ്രൈവിന് ഇറങ്ങിയിരുന്നു ഇരുവരും. ഒന്നിച്ചുള്ള നിമിഷങ്ങള്‍ നന്നായി ആഘോഷിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു യാത്രയ്ക്ക് ഇറങ്ങിയത്.

Malavika Krishnadas  about their Banglore trip
Photo Credit: malavika krishnadas / Instagram

ഗുല്‍സുവിന് വേണ്ടിയാണ് മൃഗശാലയിലേക്ക് വന്നത്. പക്ഷേ, പുള്ളിക്കാരി നല്ല ഉറക്കമായിരുന്നു. ഇനി നമ്മള്‍ എല്ലാവരെയും കണ്ട് ആഘോഷിക്കേണ്ടി വരുമോ. ബംഗിയില്‍ പോവുന്നതിനിടയിലായിരുന്നു ഗുല്‍സുവിനെ എഴുന്നേല്‍പ്പിച്ചത്. ഉറക്കപ്പിച്ചിലായിരുന്നെങ്കിലും ഗുല്‍സുവും മൃഗങ്ങളെയെല്ലാം നോക്കുന്നുണ്ടായിരുന്നു. ഒരുപാട് ടൂറിസ്റ്റ് സ്ഥലങ്ങളിലൊന്നും പോവാതെ, റോഡ് ട്രിപ്പുമായി ഇറങ്ങിയതാണ് ഞങ്ങള്‍. ചാമുണ്ഡി ഹില്‍സിലേക്ക് പോവാനുള്ള പ്ലാനുണ്ടായിരുന്നു. അതിനിടയിലൊരു ക്ഷേത്രം കണ്ടിരുന്നു. നല്ല ഇടിയും, മിന്നലുമൊക്കെയുണ്ടായിരുന്നു. ഗുല്‍സുവിന് ഇരുട്ടൊക്കെ കുറച്ച് പേടിയായിരുന്നു. അതുകൊണ്ട് അവിടെ അധികം നില്‍ക്കാതെ തിരികെ പോരികയായിരുന്നു.

ചനപട്ടണം എത്തിയപ്പോള്‍ ടോയ്‌സൊക്കെ വാങ്ങിയിരുന്നു മാളവിക. ഇവിടത്തെ ഓതന്റിക് സാധനങ്ങള്‍. ഒറിജിനല്‍ വുഡാണ്, വെജിറ്റബിള്‍ കളറാണെന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇതേ റേറ്റില്‍ ഇതിലും ക്വാളിറ്റിയുള്ള സാധനങ്ങള്‍ ബാംഗ്ലൂരില്‍ നിന്നും വാങ്ങിയിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു. കൊവിഡിന് മുന്നേ, ലൈസന്‍സ് കിട്ടിയപ്പോള്‍ ബാംഗ്ലൂരിലേക്ക് റോഡ് ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നു. ഈ റൂട്ടിലേക്കൊരു യാത്ര തേജസേട്ടനും ആഗ്രഹിച്ചിരുന്നതായിരുന്നു. എന്തായാലും രണ്ടുപേരുടെയും ആഗ്രഹം സാക്ഷാത്ക്കരിച്ചിരിക്കുകയാണ്. ഗുല്‍സു അധികം സഹകരിക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍ എനിക്ക് അങ്ങനെ ഡ്രൈവ് ചെയ്യാന്‍ പറ്റിയില്ല. പക്ഷേ, ഞാന്‍ അടുത്തിരിക്കുമ്പോള്‍ അവള്‍ ഹാപ്പിയായിരുന്നു.

തേജസും കൂടെയുള്ള വീഡിയോ ഇനിയും പോസ്റ്റ് ചെയ്യണം. നിങ്ങളുടെ തമാശ ഞങ്ങള്‍ക്കിഷ്ടമാണ് എന്നായിരുന്നു കമന്റുകള്‍. വ്‌ളോഗില്‍ തേജസിനെ കാണാനില്ലെങ്കില്‍ അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരാറുണ്ടെന്ന് നേരത്തെ മാളവിക പറഞ്ഞിരുന്നു. ട്രോളും, തഗ് മറുപടികളുമൊക്കെയായി എപ്പോഴും ചില്‍ വൈബിലാണ് തേജസ് വരാറുള്ളത്. പരീക്ഷയ്ക്കുള്ള പ്രിപ്പറേഷനിലായിരുന്നു ഇടയ്ക്ക്. മര്‍ച്ചന്റെ നേവി ഉദ്യോഗസ്ഥനായ തേജസ് നായികനായകനില്‍ വെച്ചാണ് മാളവികയെ പരിചയപ്പെടുന്നത്. ഇരുവരും ഒന്നിച്ച് സ്‌കിറ്റ് ചെയ്തിരുന്നു അന്ന്.

Read more about: malavika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X