'ഒരു ഉണ്ണിക്കണ്ണനായിരിക്കും പിറക്കുകയെന്ന് തോന്നുന്നു, പേളിയുടെ വളകാപ്പ് ഓർമ്മ വന്നു'; മാളവികയുടെ വളകാപ്പ്

റിയാലിറ്റിഷോകളിലൂടെ മലയാളികൾക്ക് സുപരിചിതരായ സെലിബ്രിറ്റി കപ്പിളാണ് മാളവിക കൃഷ്ണദാസും തേജസ് ജ്യോതിയും. നായിക നായകൻ റിയാലിറ്റി ഷോയിൽ ഇരുവരും മത്സരാർത്ഥികളായിരുന്നു. ഷോയ്ക്കുശേഷം രണ്ടുപേരും രണ്ട് വഴിക്ക് പോയി. തേജസിന് വിവാഹാലോചനകൾ തകൃതിയായി നടക്കുന്ന സമയത്ത് സഹോദരിയുടെ നിർദേശപ്രകാരമാണ് മാളവികയെ തന്നെ വിവാഹം ചെയ്താലോയെന്ന തോന്നൽ‌ തേജസിന് വന്നത്. അങ്ങനെ ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ചാണ് മാളവികയും തേജസും വിവാ​ഹിതരായത്.

അഭിനയം മോ​ഹം ഉള്ളിൽ അതിയായി ഉള്ളതിനാലായിരുന്നു മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ തേജസ് നായിക നായകനിൽ പങ്കെടുത്തത്. ഷോയ്ക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. മാളവിക ചെറുപ്പം മുതൽ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്.

Malavika Krishnadas Valaikaapu Video

നായിക നായകനുശേഷം ഡാൻസും സ്റ്റേജ് പ്രോ​ഗ്രാമുകളുമെല്ലാമായി തിരക്കിലായിരുന്ന സമയത്താണ് വിവാ​ഹിതയായത്. ഇരുവരും ഇപ്പോൾ തങ്ങൾക്കിടയിലേക്ക് പുതിയൊരു അതിഥി വരുന്ന ത്രില്ലിലാണ്. കാരണം മാളവിക ഏഴ് മാസം ​ഗർഭിണിയാണ്. ഒന്നരവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാ​ഹം. ​ഗർഭിണിയായശേഷം സ്റ്റേജ് പ്രോ​ഗ്രാമുകളിൽ നിന്നും നൃത്തത്തിൽ നിന്നുമെല്ലാം മാളവിക ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ്. യുട്യൂബ് ചാനലിലും സജീവമായ മാളവിക പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

പ്രസവം അടുക്കുമ്പോൾ നടത്താറുള്ള വളകാപ്പ് ചടങ്ങ് ഭർത്താവിനും കുടുംബത്തിനുമൊപ്പം ആ​ഘോഷമായി നടത്തിയതിന്റെ വീഡിയോയാണ് യുട്യൂബ് ചാനലിൽ മാളവിക ഏറ്റവും പുതിയതായി പങ്കിട്ടത്. പച്ചയും ഓറഞ്ചും നിറത്തിലുള്ള ഹെവി ബോർഡർ പട്ടുസാരിയുടുത്താണ് മാളവിക വളകാപ്പിന് എത്തിയത്.

മുല്ലപ്പൂവും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങളും അണിഞ്ഞ് നവവധുവിനെപ്പോലെ അതീവ സുന്ദരിയായിരുന്നു ചടങ്ങിൽ മാളവിക. ഒലിവ് ​ഗ്രീൻ നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു തേജസിന്റെ വേഷം. മാളവികയുടെ കയ്യിൽ കുപ്പിവളകൾ അണിയിച്ച് കൊടുക്കുന്ന തേജസിനേയും വീഡിയോയിൽ കാണാം. വളകാപ്പ് വീഡിയോ വൈറലായതോടെ ആരാധകർ പാരന്റ്ഹുഡിലേക്ക് കടക്കാൻ പോകുന്ന മാളവികയ്ക്കും തേജസിനും ആശംസകൾ നേർന്ന് എത്തി.

മാളവികയെ കാണുമ്പോൾ താരത്തിന് ഒരു ഉണ്ണിക്കണ്ണനായിരിക്കും പിറക്കുകയെന്ന് തോന്നുന്നുവെന്നും കമന്റുകളുണ്ട്. ആൺകുട്ടിയാകും എന്നാണ് ഏറെയും പേർ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ മാളവികയുടെ ലുക്കും മറ്റും കാണുമ്പോൾ പേളി മാണിയുടെ വളകാപ്പ് ഓർമ വന്നുവെന്നും കമന്റുകളുണ്ട്.

Malavika Krishnadas Valaikaapu Video

കാരണം മാളവിക ധരിച്ചതിന് സമാനമായ സാരിയും ആഭരണങ്ങളുമാണ് രണ്ടാമത്തെ മകൾ നിറ്റാരയെ ​ഗർഭിണിയായിരുന്നപ്പോൾ പേളി വളകാപ്പിന് ധരിച്ചിരുന്നത്. പേളിയുടെ വളകാപ്പ് ചടങ്ങിന്റെ സ്റ്റേജ് ഡെക്കറേഷനോട് സമാനമായിരുന്നു മാളവികയുടേയും. വളകാപ്പ് വീഡിയോയ്ക്ക് ജീവൻ നീയേ... വാഴ്വും നീയേ.... എന്ന ​ഗാനമാണ് ബാ​ഗ്രൗണ്ട് മ്യൂസിക്കായി മാളവിക കൊടുത്തിരുന്നത്. ​

ഗർഭിണിയായശേഷം മാളവിക കൂടുതൽ സുന്ദരിയായെന്ന കമന്റുകളും വീഡിയോയ്ക്കുണ്ട്. ​ഗർഭിണിയായശേഷം അമിതമായി മേക്കപ്പ് പ്രൊഡക്ട് ഉപയോ​ഗിക്കുന്നതും ഭക്ഷണത്തിൽ നിന്നും ജങ്ക് ഫുഡ് അടക്കമുള്ളവയും മാളവിക ഒഴിവാക്കിയിരുന്നു. ​ഗർഭകാല വിശേഷങ്ങളെല്ലാം മാളവിക വ്ലോ​ഗായി പങ്കിട്ടിരുന്നു. മാളവികയുടെയും തേജസിന്റേയും കൺമണിയെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും.

ഗർഭകാലം ഏഴാം മാസത്തിൽ എത്തിയപ്പോൾ ഭർത്താവിന്റെ വീട്ടിൽ നടത്തിയ വയറ്റു പൊങ്കാലയുടെ വിശേഷങ്ങളും മാളവിക വീഡിയോയായി പങ്കിട്ടിരുന്നു. ആദ്യ ​ഗർഭധാരണത്തോട് അനുബന്ധിച്ച് നടത്തുന്ന പൊങ്കാല ചടങ്ങെന്നാണ് ചിലയിടങ്ങളിൽ വയറ്റു പൊങ്കാലയെ വിശേഷിപ്പിക്കാറുള്ളത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X