പിങ്കിൽ അതീവ ഗ്ലാമറസായി നടി മാളവിക മോഹനൻ! റെഡ്കാർപ്പറ്റിൽ തിളങ്ങി താരം, ചിത്രം വൈറൽ

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മാളവിക മോഹനൻ. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും ഇതെല്ലാം മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചിരുന്നു. അഭിനേത്രി എന്നതിലുപരി റാമ്പിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഫിലിം ഫെയറിന് മുന്നോടിയായുള്ള പരിപാടിയിലാണ് താരം അതീവ ഗ്ലാമറസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിലെ വൻ താരനിര പങ്കെടുത്ത ചടങ്ങിലെ ഒരു പ്രധാന ആകർഷണം മാളവികയായിരുന്നു.

malavika

പിങ്ക് നിറത്തിലുളള ഡീപ്പ് നെക്കുള്ള സിംഗിൾ സ്ലിറ്റ് ഗൗണിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അതീവ ഗ്ലാമറസ് ലുക്കുള്ള വസ്ത്രത്തിനോടൊപ്പം സിമ്പിൾ അക്സസറീസാണ് നടി തിരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ലുക്കും പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ താരമാമാങ്കമായ ഫിലിം ഫെയർ പുരസ്കാരം ഈ മാസം 15 (ഫെബ്രുവരി) നടക്കുക.

മാളവികയുടെ ബോൾഡൻ ലുക്ക് ബോളിവുഡ് ഫാഷൻ കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കേറിയ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് തലൈവർ ചിത്രമായ പേട്ടയിലാണ്. കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിജയടെ നായികയായിട്ടാണ് ചിത്രത്തിൽ മാളവിക എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X