ഇത് ദുൽഖറിന്റെ നായികയാണോ! പൂളിന് കരയിൽ ഹോട്ട് ലുക്കിൽ മാളവിക, ചിത്രം വൈറൽ
2013 ൽ പുറത്തു വന്ന പട്ടം പോലെ എന്ന ചിത്രത്തിലൂടെ മോളിവുഡിന്റെ പ്രിയങ്കരിയായി മാറി താരമാണ് മാളവിക മോഹൻ. ദുൽഖറിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കാൻ താരത്തിനായിട്ടുണ്ട്.. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടാണ്. ഹോട്ട് ലുക്കിലുള്ള ചിത്രം നടി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. പൂളിന്റെ തീരത്ത് നിൽക്കുന്ന സ്റ്റൈലൻ ചിത്രമാണിത്. വെള്ള പാന്റും നീല നിറത്തിലുള്ള മേഡേൺ ടോപ്പുമാണ് നടിയുടെ വേഷം. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.
ഈ കഴിഞ്ഞു പോയ ലാക്മോ ഫാഷൻ വീക്കിൽ മാളവിക മോഹൻ നിറഞ്ഞു നിന്നിരുന്നു. ഡിസൈനര്‍മാരായ വിനീതും രാഹുലും ഒരുക്കിയ വസ്ത്രം ധരിച്ചായിരുന്നു നടി റാംപിലെത്തിയത്.ഡീപ് ബ്ലൂ നിറത്തിലുള്ള ഗോള്‍ഡന്‍ പോള്‍ക്ക ഡോട്ടുകള്‍ നിറഞ്ഞതായിരുന്നു പലാസോ. മിനിമല്‍ മേക്കപ്പും ലൂസ് ഹെയര്‍ സ്റ്റൈലുമായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. മാളവികയുടെ റാംപ് വാക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


Click it and Unblock the Notifications