twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വസ്ത്രത്തിന്റെ പേരിൽ ബന്ധുക്കളുടെ അർത്ഥം വെച്ച സംസാരങ്ങൾ; ബുർഖ ധരിക്കേണ്ടവർക്ക് അത് ധരിക്കാം; മാളവിക

    |

    ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന സിനിമയിലൂടെയാണ് മാളവിക മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് മറ്റു ഭാഷകളിലായിരുന്നു നടി കൂടുതൽ സജീവം. ഏറെ നാളുകൾക്ക് ശേഷം മാളവിക അഭിനയിക്കുന്ന മലയാള ചിത്രമാണ് ക്രിസ്റ്റി.

    മാത്യു തോമസാണ് സിനിമയിലെ നായകൻ. മിർച്ചി മലയാളത്തിന് മാളവിക നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചുമെല്ലാം മാളവിക സംസാരിച്ചു.

    Also Read: 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതിAlso Read: 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം, ഞങ്ങളൊരു കുഞ്ഞുവീട് മേടിച്ചു'; സന്തോഷം പങ്കിട്ട് പാർവതി

    നമ്മൾ സന്തോഷ നിമിഷങ്ങൾ മാത്രമേ ലോകത്തിനെ കാണിക്കുന്നുള്ളൂ

    'സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്നത് റിയൽ ലൈഫ് അല്ല. എനിക്ക് ഡിപ്രസ്ഡ് ആയി തോന്നുന്ന ഒരു ദിവസമോ റിജക്ഷൻ വരുമ്പോഴോ, ഇൻസെക്യൂർ ആവുമ്പോഴോ ഞാൻ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുന്നില്ല'

    'നമ്മൾ സന്തോഷ നിമിഷങ്ങൾ മാത്രമേ ലോകത്തിനെ കാണിക്കുന്നുള്ളൂ. പക്ഷെ നമ്മൾ താരതമ്യം ചെയ്യും. അവൾക്കിത്രയും വിലപിടിപ്പുള്ള ബാ​ഗുകളുണ്ട് പക്ഷെ എനിക്കില്ല, ഈ ആർട്ടിസ്റ്റ് ഈ സിനിമ ചെയ്യുന്നു എന്ത് കൊണ്ട് ഞാനത് ചെയ്യുന്നില്ല'

    മീഡിയയിലുള്ളവർക്ക് ഇൻസ്റ്റ​ഗ്രാം ഒരു സ്ട്രോങ് ടൂൾ ആണ്

    'അതൊരു അൺഹെൽത്തിയായ താരതമ്യമാണ്. ആർട്ടിസ്റ്റുകൾ മാത്രമല്ല മറ്റുള്ളവർക്കും അങ്ങനെയാണ്. സോഷ്യൽ മീഡിയ അധികം ഉപയോ​ഗിക്കുന്നത് ഇത്തരത്തിൽ മാനസികാരോ​ഗ്യത്തെ ബാധിക്കും. ഞാൻ ഇടയ്ക്കിടെ ബ്രേക്ക് എടുക്കാറുണ്ട്. അതേസമയം മീഡിയയിലുള്ളവർക്ക് ഇൻസ്റ്റ​ഗ്രാം ഒരു സ്ട്രോങ് ടൂൾ ആണ്'

    'മുമ്പ് ദേഷ്യം വന്നാൽ അമ്മയെ പോലെ മുഖത്ത് നോക്കി പറഞ്ഞ് തീർക്കും. പക്ഷെ ഒരു പ്രൊഫഷണൽ എന്ന രീതിയിൽ അത് സ്മാർട്ട് ചോയ്സ് അല്ല. ദേഷ്യം വരുമ്പോൾ ചിന്തിച്ച് പെരുമാറുക എന്നതാണ് ഇപ്പോൾ ഞാൻ സ്വീകരിക്കുന്ന രീതി'

    അവർ അർത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും

    'ധരിക്കുന്ന വസ്ത്രം വെച്ച് എന്നെ ആളുകൾ ജഡ്‍ജ് ചെയ്തിട്ടുണ്ടെന്നും മാളവിക പറയുന്നു. എന്നെ അധികം അത് ബാധിക്കാറില്ല. പക്ഷെ ബന്ധുക്കളൊക്കെ പറയുമ്പോൾ മോശമായി തോന്നാറില്ല, പക്ഷെ അവർ അർത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും'

    'ഒരു സിറ്റിയിൽ ജീവിക്കുന്ന ആളുടെ ​ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. പിന്നെ ഞാൻ പൊതുവെ പ്രോ​ഗ്രസീവ് തിങ്കറാണ്. ആളുകൾ അവർക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാൻ ചിന്തിക്കുന്നത്'

    പെൺകുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കിൽ അവർ സ്വിം സ്യൂട്ട് ധരിക്കണം

    'ഒരു പെൺകുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുർഖ ധരിക്കണമെങ്കിൽ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെൺകുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കിൽ അവർ സ്വിം സ്യൂട്ട് ധരിക്കണം'

    'കമന്റ് ചെയ്യാൻ നമ്മൾ ആരാണ്. മറ്റൊരാളുടെ മേൽ ചട്ടങ്ങൾ വെക്കുന്നവരെ എനിക്ക് ബോറൻമാരായാണ് തോന്നാറ്'

    'എല്ലാ ഇൻഡസ്ട്രികളിലും അവരുടേതായ ഒരു ബ്യൂട്ടി സ്റ്റാൻഡേർഡ് ഉണ്ട്. ബോളിവുഡിൽ എക്സ്ട്രീം ഫിറ്റ്, സ്ലിം, അത്ലറ്റിക് ബോ‍ഡി ടെപ്പാണ് ഇപ്പോഴത്തെ ബ്യൂട്ടി സ്റ്റാൻഡേർഡ്. കത്രീന കൈഫും ദീപിക പദുകോണുമൊക്കെ സ്ലിം ആണ്'

    'തെലുങ്കിൽ കുറച്ച് കൂടി വണ്ണം വെച്ച ബോഡി ടൈപ്പ് ആയിരുന്നു ആദ്യം വേണ്ടത്. പക്ഷെ ഇപ്പോൾ മാറി'

    എനിക്ക് തമിഴ് ബോയ് ഫ്രണ്ട് ഒന്നും ഉണ്ടായിട്ടില്ല

    സ്ത്രീകളോട് വളരെ റെസ്പെക്ടുള്ള ഇൻഡസ്ട്രി ആണ് തമിഴ്. നല്ല ട്രീറ്റ്മെന്റ് ആണ്. എനിക്ക് തമിഴരെ ആണ് ഇഷ്ടം. പക്ഷെ എനിക്ക് തമിഴ് ബോയ് ഫ്രണ്ട് ഒന്നും ഉണ്ടായിട്ടില്ല. ഞാൻ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും വളരെ ബാലൻസ് ചെയ്യുന്ന ആളാണെന്നും മാളവിക മോഹനൻ പറഞ്ഞു.

    Read more about: malavika mohanan
    English summary
    Malavika Mohanan Open Up About Attitude Of Relatives About Her Dressing; Words Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X