For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടി ഉർവശി തന്നെ ശരിക്കും അതിശയിപ്പിച്ചെന്ന് മാളവിക മോഹനൻ! എല്ലാം അനായാസം....

  |

  തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മാളവിക മോഹനൻ. കേരളവുമായി വളരെ അടുത്ത ബന്ധമാണ് മാളവികയ്ക്കുള്ളതെങ്കിലും പഠിച്ചതു വളർന്നതുമെല്ലാം മുംബൈയിലാണ്. ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക മോഹനൻ. 2015 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടൊണ് താരം ആദ്യമായി വെള്ളിത്തിരയിൽ എത്തിയത്. ദുൽഖറിന്റെ നായികയായ എത്തിയ മാളവികയെ ആദ്യം ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു, ചിത്രത്തിന് ശേഷം മികച്ച അവസരങ്ങൾ മാളവികയെ തേടിയെത്തിയെങ്കിലും വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്.

  നടിയായ മാളവിക മോഹനനെ മാത്രമാണ് പ്രേക്ഷകർക്ക് അറിയാവുന്നത്. എന്നാൽ പൂന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അവസരം നഷ്ടപ്പെട്ട മാളവികയെ പ്രേക്ഷകർക്ക് അറിയില്ല. ഇപ്പോഴിത അധികം ആർക്കും അറിയാത്ത ആ കഥ വെളിപ്പെടുത്തുകയാണ് നടി. മാത്യഭൂമി ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം മാളവിക പറഞ്ഞത്. കൂടാതെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും നടി പറയുന്നുണ്ട്.

  പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടി ഇന്റർവ്യൂവിന് പോകുമ്പോൾ അമ്മ ബീന മോഹന്റെ കണക്കുകൂട്ടൽ മകൾ നല്ലൊരു ജേണലിസ്റ്റ് ആകുമെന്നായിരുന്നു. എഡിറ്റിങ്ങിന് ചേരുന്നതാണ് നല്ലതെന്നു അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിനു മുന്നിലെത്തിയപ്പോള്‍ ആകെ കണ്‍ഫ്യൂഷനിലായി,സംവിധാനം പഠിക്കാന്‍ ചേര്‍ന്നാലോ'. പെണ്‍കുട്ടിയുടെ കണ്‍ഫ്യൂഷന്‍ കണ്ടപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തീരുമാനം എടുത്തു.''കുട്ടി അടുത്ത തവണ വരൂയെന്ന്....എന്നാൽ അന്ന് അവസരം നഷ്ടപ്പെട്ടതിൽ നിരാശ തോന്നിയെങ്കിലും ആത്മവിശ്വാസം കൈവിട്ടില്ലെന്നും മാളവിക പറയുന്നു. പിന്നീട് അധികം വൈകാതെ സിനിമയിൽ അവസരങ്ങൾ ലഭിക്കുകയായിരുന്നു.

  നിങ്ങൾ ഒരു സ്റ്റാർ കിഡ് ആണെങ്കിൽ ബോളിവുഡിൽ വളര വേഗം തന്നെ അവസരം ലഭിക്കുമെന്നത് യാഥാർഥ്യമാണ്. അത് ചിലപ്പോൾ എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ടാകാം. ഒരു ബിസിനസ് കുടുംബത്തിലെ മകനോ മകൾക്കോ എളുപ്പത്തിൽ സിനിമയിൽ എത്തിച്ചേരാം. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ് അതിനെ എതിർക്കാനോ പറ്റില്ലെന്ന് പറയാനോ ആകില്ല. എന്നാൽ കഴിവുണ്ടെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉയരങ്ങളിലെത്തും. ചിലപ്പോൾ സമയമെടുത്തേക്കാം. കൃത്യസമയത്ത് നല്ല സിനിമകൾ ലഭിക്കണം.

  തന്റെ അഭിയത്തെ കുറിച്ചും നടി വിലയിരുത്തുന്നുണ്ട്. ആദ്യമൊന്നും അഭിനയിച്ചതിന് ശേഷം ഭാവം ശരിയായോ എന്നു പോലും നോക്കാറില്ലായിരുന്നു. ഇപ്പോൾ എന്റെ തലയൊന്ന് ചെരിച്ചാൽ ക്യാമറയില്‍ ഏത് ആങ്കിളായിരിക്കും വരുന്നതെന്ന് അറിയാം. കൂടാതെ ഏത് തരത്തിലുള്ള ഹെയർ സ്റ്റൈൽ വേണമെന്നും ഏത് തരം വസ്ത്രമിണങ്ങുമെന്നുമൊക്കെ അറിയാം, പോകപ്പോകെയാണ് അതൊക്കെ മനസ്സിലാക്കിയത്. കൂടാതെ ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴുള്ള ആത്മവിശ്വാസവും കൂടിയിട്ടുണ്ട്.

  Mia George Wedding Visuals | FilmiBeat Malayalam

  അഭിനയിക്കാനായി പ്രത്യേകിച്ച് റെഫറൻസൊന്നും നോക്കാറില്ലയെന്നും മാളവിക ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു എന്നാൽ ഓരേ നടീനടന്മാരുടെ അഭിനയരീതി നിരീക്ഷിക്കാറുണ്ട്. ഇവർ എങ്ങനെയാണ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്നതെന്ന്. കൂടാതെ ഇടയ്ക്ക് അവരുടെ അിമുഖങ്ങളൊക്കെ കണ്ടിരിക്കും. നടിമാരിൽ എന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചിരിക്കുന്നത് ഉർവശി ചേച്ചിയാണ്. കോമഡിയാവട്ടെ, വില്ലത്തിയാവട്ടെ, ഡ്രാമയാവട്ടെ...ചേച്ചി അനായാസം അഭിനയിച്ച് തകര്‍ക്കും. പിന്നെയിഷ്ടം ശോഭന ചേച്ചിയെയാണ്. ഇന്ത്യയിലെ ഏറ്റവും നികച്ച നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഈയടുത്ത് ഫഹദ് ഫാസിലിന്റെ ഇന്റര്‍വ്യൂ കണ്ടിരുന്നതായും മാളവിക പറഞ്ഞു.

  English summary
  Malavika Mohanan Opens Up Star Kids Gets Better Opportunity Than Outsiders In Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X