വിജയിനെ ഷൂട്ടിംഗ് തിരക്കിനിടയിൽ വിളിച്ചാലുള്ള പ്രതികരണം; ബോഡി ഡബിളിനെ വെച്ച് പോയ നടൻമാർ; മാളവിക
സിനിമകളിൽ തിരക്കേറുകയാണ് നടി മാളവിക മോഹന്. ഒന്നിന് പിറകെ ഒന്നായി മാളവികയുടെ സിനിമകൾ റിലീസിനെത്തുകയാണ്. തങ്കലാന് ശേഷം യുദ്രയാണ് നടിയുടെ പുതിയ ചിത്രം. സിദ്ധാന്ത് ചതുർവേദിക്കൊപ്പമാണ് ഈ ചിത്രത്തിൽ മാളവിക അഭിനയിച്ചത്. ആഗ്രഹിച്ചത് പോലുള്ള കഥാപാത്രങ്ങൾ ഇപ്പോഴാണ് തനിക്ക് ലഭിച്ചതെന്ന് മാളവിക പറയുന്നു. തമിഴിലും മലയാളത്തിലും ഹിന്ദിയിലും നിരവധി അവസരങ്ങൾ വന്നെങ്കിലും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മാളവിക ശ്രദ്ധാലുവാണ്.
ഇപ്പോഴിതാ ഒപ്പം അഭിനയിച്ച നടൻമാർക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് മാളവിക. സഹ താരങ്ങളെ നിരീക്ഷിച്ച് ഞാൻ മനസിലാക്കാറുണ്ട്. എനിക്കത് ഇഷ്ടമാണ്. ആരും ശ്രദ്ധിക്കാത്ത സമയത്ത് ആളുകൾ എങ്ങനെയാണെന്ന് കാണാം. അതാണ് അവരുടെ യഥാർത്ഥ സ്വഭാവം. ഇന്റർവ്യൂയിലും ഇവന്റുകളിലും കാണുന്നത് പോലെയല്ല. പക്ഷെ ഷോട്ടിനിടയിലും ദേഷ്യപ്പെടുമ്പോഴും യഥാർത്ഥത്തിൽ അവരെങ്ങനെയാണെന്ന് കാണാം.

ദളപതി വിജയ്ക്കുള്ള താരമൂല്യം അമ്പരപ്പിക്കുന്നതാണ്. അദ്ദേഹം എപ്പോഴും പറഞ്ഞത് പോലെ ചെയ്യും. ഫോണിൽ വിളിക്കുമ്പോൾ ഷൂട്ടിംഗിലാണെങ്കിൽ നാളെ അഞ്ച് മണിക്ക് വിളിക്കാമെന്ന് അദ്ദേഹം പറയും. ഭൂരിഭാഗം പേരും അങ്ങനെ പറയുമെങ്കിലും മറന്ന് പോകും. അല്ലെങ്കിൽ വിളിക്കില്ല. പക്ഷെ വിജയ് അഞ്ച് മണിക്ക് വിളിക്കാമെന്ന് പറഞ്ഞാൽ അഞ്ച് മണിക്ക് തന്നെ വിളിക്കും.
ഒരാൾ ഫോട്ടോ്ക്ക് വന്നാൽ നാളെ വൈകുന്നേരം എടുക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിൽ പിറ്റേന്ന് വൈകുന്നേരം അസിസ്റ്റന്റിനെ വിട്ട് അയാളെ വിളിപ്പിക്കുമെന്നും മാളവിക മോഹനൻ ചൂണ്ടിക്കാട്ടി.നടൻ ചിയാൻ വിക്രം എല്ലാവരോടും നല്ല രീതിയിൽ പെരുമാറുന്ന നടനാണെന്നും മാളവിക പറയുന്നു. പലരും കാൽക്കുലേറ്റ് ചെയ്താണ് ആളുകളോട് സ്വീറ്റായി സംസാരിക്കുക.

അവർ പ്രൊഡ്യൂസറോടും സംവിധായകനോടും നായികമാരോടും നന്നായി പെരുമാറും. പക്ഷെ ചിയാൻ വിക്രം അങ്ങനെയല്ല. എല്ലാവരോടും നന്നായി പെരുമാറും. ഫഹദ് ഫാസിലിനെക്കുറിച്ചും മാളവിക സംസാരിച്ചു. ഫഹദിന്റെ മെത്തേഡ് അറിയില്ല. നടൻ അത് പറയാറില്ല. ഒരു സീനിൽ പത്ത് ആളുകളുണ്ടെങ്കിൽ ആ പത്ത് ആളുകളുടെയും ഡയലോഗ് ഫഹദിന് അറിയാമായിരിക്കും. ഒരാൾ ഡയലോഗിലെ ഒരു വരി വിട്ടാൽ ഫഹദ് അത് ചൂണ്ടിക്കാട്ടുമെന്നും മാളവിക വ്യക്തമാക്കി.
സെറ്റിൽ സ്വാർത്ഥമായി ഇടപെട്ട നടൻമാരെ താൻ കണ്ടിട്ടുണ്ടെന്ന് മാളവിക പറയുന്നു. ക്രാഫ്റ്റിനോടുള്ള സ്വാർത്ഥമായ സമീപനം. അവരുടെ ഷോട്ട് തീർത്ത് പോകും. നമ്മൾക്കൊപ്പമുള്ള ഷോട്ടിൽ അവർക്ക് പകരം ബോഡി ഡബിൾ ആയിരിക്കും. അത് പെർഫോമൻസിനെ ബാധിക്കുമെന്നും മാളവിക ചൂണ്ടിക്കാട്ടി.
യുദ്രയിൽ സിദ്ധാന്തിനെ അടിക്കേണ്ടി വന്ന സീനിനെക്കുറിച്ച് മാളവിക നേരത്തെ സംസാരിച്ചിട്ടുണ്ട്. ഒറ്റ ഷോട്ടിൽ സംവിധായകന് ആ സീനെടുക്കണമായിരുന്നു. താൻ ശക്തിയായി അടിച്ചു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ സിദ്ധാന്ത് മുഖ് ഐസ് പാക്ക് വെച്ചിരിക്കുന്നത് താൻ കണ്ടെന്നും മാളവിക മോഹൻ ഓർത്തു. യുദ്രയ്ക്ക് ശേഷം രാജ സാബ് എന്ന തെലുങ്ക് ചിത്രവും മാളവികയുടേതായി പുറത്തിറങ്ങാനുണ്ട്. പ്രഭാസാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications











