twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'നിർഭയ പെൺകുട്ടി വാതിൽ തുറന്ന് കൊടുത്തതാണോ?' സ്വാസികയോട് മാളവിക; 'അം​ഗീകരിക്കാൻ പറ്റാത്ത പരാമർശം'

    |

    ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരി ആയി പിന്നീട് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന നടി ആണ് സ്വാസിക. ചതുതരം എന്ന സിനിമ നടിയുടെ കരിയറിലെ വഴിത്തിരിവ് ആയിരിക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയത്. ഇറോട്ടിക് ത്രില്ലർ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ ആണ് സ്വാസിക അവതരിപ്പിച്ചത്.

    കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന സ്വാസിക പക്ഷെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് വിവാദമായ ചില പ്രസ്താവനകളുടെ പേരിലാണ്. സ്ത്രീകളുടെ സുരക്ഷിതത്വത്തെ പറ്റി പറഞ്ഞ വാക്കുകൾ, ഡബ്ല്യുസിസിയെക്കുറിച്ച് നടത്തിയ പരാമർശം തുടങ്ങിയവ ചർച്ച ആയിരുന്നു.

    Also Read: എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്Also Read: എനിക്ക് മാറ്റിനിർത്തിയെന്ന തോന്നലില്ല; സിനിമയിൽ നിന്നും വിട്ടുനിൽക്കാനുള്ള കാരണം!, വിശദീകരണവുമായി അജാസ്

    ഡൽഹിയിലൊക്കെ ട്രാവൽ ചെയ്യുമ്പോൾ എനിക്കും ഫീൽ ആയിട്ടുണ്ട്

    സിനിമാ മേഖലയിൽ ആരും ആരെയും പിടിച്ച് കൊണ്ട് പോയി റേപ്പ് ചെയ്യുന്നില്ല എന്നായിരുന്നു സ്വാസിക പറഞ്ഞത്. ഒരു സ്ത്രീ കതകടച്ചാൽ അത് തുറന്ന് ആരും വരില്ലെന്നും സ്വാസിക പറഞ്ഞിരുന്നു. പരാമർശം വിമർശനങ്ങളും ഏറ്റുവാങ്ങി.

    'ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി മാളവിക മോഹനൻ. സ്ത്രീകൾ എവിടെ വെച്ചും ആക്രമിക്കപ്പെടാം. ഇപ്പോൾ ഞാൻ ഡൽഹിയിലൊക്കെ ട്രാവൽ ചെയ്യുമ്പോൾ എനിക്കും ഫീൽ ആയിട്ടുണ്ട്. എത്ര സ്ട്രോങ് ആണെങ്കിലും ആ ഒരു മൊമന്റിൽ എന്ത് ചെയ്യാൻ പറ്റും'

    ആ പരാമർശത്തെ ഒട്ടും അം​ഗീകരിക്കുന്നില്ല

    'അഞ്ച് ബോയ്സ് വന്ന് നമ്മളെ മാൻഹാൻഡിൽ ചെയ്യാൻ നോക്കിയാൽ എന്ത് ചെയ്യും. അപ്പോൾ നമ്മുടെ കൈയിൽ അല്ല. ആ പരാമർശത്തെ ഒട്ടും അം​ഗീകരിക്കുന്നില്ല. ഡൽഹിയില‍െ നിർഭയ കേസൊക്കെ... ആ പെൺകുട്ടി ബസിൽ ട്രാവൽ ചെയ്യുകയായിരുന്നു. അവളെ വന്ന് റേപ്പ് ചെയ്തതാണ്'

    'അതിനാൽ ആ പ്രസ്താവനയെ അം​ഗീകരിക്കുന്നില്ല. നിരുത്തരവാ​ദപരമായ പ്രസ്താവനയാണത്. ആരാണ് പറഞ്ഞതെന്ന് എനിക്കറിയില്ല,' മാളവിക മോഹനൻ പറഞ്ഞു. മിർച്ചി മലയാളത്തോടാണ് പ്രതികരണം. സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെക്കുറിച്ചും മാളവിക സംസാരിച്ചു.

    എനിക്ക് എന്റെ കോ സ്റ്റാറുകളെ ഇഷ്ടമാണ്. പോയന്റ് അതല്ല

    'നമ്മൾ ജീവിക്കുന്നത് ഒരു പാട്രിയാർക്കൽ സൊസൈറ്റിയിൽ ആണ്. ഞാൻ ക്രിസ്റ്റിക്ക് വേണ്ടി ചെയ്ത 90 ശതമാനം അഭിമുഖങ്ങളിലും അമ്പത് ശതമാനത്തിലധികം ചോദ്യങ്ങൾ ചോദിക്കുന്നത് രജിനികാന്ത് സാറിന്റെ കൂടെ വർക്ക് ചെയ്യാൻ എങ്ങനെ ഉണ്ടായിരുന്നു, വിജയ് എങ്ങനെ, ധനുഷ്, ദുൽഖർ, ആസിഫ് എങ്ങനെയൊക്കെയാണെന്നാണ്. എനിക്ക് എന്റെ കോ സ്റ്റാറുകളെ ഇഷ്ടമാണ്. പോയന്റ് അതല്ല'

    മെയിൽ ആക്ടേർസിനോട് ഇത്ര ചോദിക്കുന്നില്ലല്ലോ

    'നമ്മൾ മെയിൽ ആക്ടേർസിനോട് ഇത്ര ചോദിക്കുന്നില്ലല്ലോ. നസ്രിയയുടെ കൂടെ വർക്ക് ചെയ്യാനെങ്ങനെ ഉണ്ടായിരുന്നു പാർവതിയുടെ കൂടെ വർക്ക് ചെയ്യാൻ എങ്ങനെ ഉണ്ടായിരുന്നു എന്ന്. ഒന്നോ രണ്ടോ ചോദ്യങ്ങൾ പരമാവധി ചോദിക്കും. പക്ഷെ നടിമാരുടെ അഭിമുഖങ്ങളിൽ മെയിൽ ​ഗ്ലോറിഫിക്കേഷനാണ് ഫോക്കസ് ചെയ്യുന്നത്'

     സ്ത്രീകളുടെ വീക്ഷണം കാണിക്കാൻ അത്രയും മെനക്കേടാണ്

    'സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സിനിമ പറയുന്നതും കുറവാണ്. കുറേ സ്ത്രീ കഥാപാത്രങ്ങൾ എഴുതുന്നത് പുരുഷൻ ആണ്. സ്ത്രീകളുടെ വീക്ഷണം കാണിക്കാൻ അത്രയും മെനക്കേടാണ്. പറ്റില്ല എന്നല്ല പറയുന്നത്'

    'ഗ്രേറ്റ് ഇന്ത്യൻ കിച്ചണൊക്കെ നല്ല ഫീമെയ്ൽ പെർസ്പെക്ടീവിൽ നിന്നാണ് പറഞ്ഞിട്ടുള്ളത്,' മാളവിക മോഹനൻ പറഞ്ഞു. ക്രിസ്റ്റി ആണ് മാളവികയുടെ ഏറ്റവും പുതിയ സിനിമ. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മാളവിക. മാത്യു തോമസ് ആണ് സിനിമയിലെ നായകൻ.

    Read more about: malavika mohanan swasika
    English summary
    Malavika Mohanan Reacts To Swasika Comment On Women Safety; Actress Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X