അതീവ ഗ്ലാമറസായി വീണ്ടും ദുല്‍ഖറിന്റെ നായിക! ഇഷ്ട വസ്ത്രധാരണത്തെക്കുറിച്ച് നടി പറഞ്ഞത് കാണൂ

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ ഒരാളാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക പിന്നീട് മറ്റു തെന്നിന്ത്യ ഭാഷകളിലും തിളങ്ങിയിരുന്നു. അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്തുകൊണ്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രത്തിന് പുറമെ മലയാളത്തില്‍ നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

കൂടാതെ ഈ വര്‍ഷമാദ്യം

കൂടാതെ ഈ വര്‍ഷമാദ്യം രജനീകാന്തിന്റെതായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം പേട്ടയിലും ഒരു പ്രധാന റോളില്‍ നടി അഭിനയിച്ചു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിലും മാളവിക അഭിനയിച്ചിരുന്നു. കഴിഞ്ഞ ദിവസം ലക്മീ ഫാഷന്‍ വീക്കിലെ റാംപ് വാക്കിലൂടെയായിരുന്നു നടി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടിയത്. ഫാഷന്‍ വീക്കിലെ റാംപ് വോക്കിനായി ഗ്ലാമറസായിട്ടാണ് നടി എത്തിയിരുന്നത്.

മാളവികയുടെ പുതിയ ചിത്രങ്ങള്‍

മാളവികയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. റാംപ് വാക്കിന് പിന്നാലെ നടിയുടെ മറ്റൊരു വീഡിയോ കൂടി സോഷ്യല്‍ മീഡിയില്‍ പുറത്തിറങ്ങിയിരുന്നു. വീഡിയോയില്‍ തന്റെ ഇഷ്ട വേഷവിധാനങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് മാളവിക മോഹനന്‍. തന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ചേരുന്ന തുണിത്തരങ്ങളെക്കുറിച്ച് വീഡിയോയില്‍ മാളവിക മോഹനന്‍ സംസാരിക്കുന്നു.

ഫിലിംഫെയറിന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു

ഫിലിംഫെയറിന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു മാളവികയുടെ പുതിയ വീഡിയോ പുറത്തുവന്നത്. കൂടെയപ്പോഴും ഒരു മാക്‌സി ഡ്രസ്, ഡെനിം ഷോര്‍ട്‌സ്, ശരീരത്തോട് ഇറുകി പിടിച്ചിരിക്കുന്ന ടി ഷര്‍ട്ടും ജീന്‍സും, സെക്‌സിയായ കുട്ടി വസ്ത്രങ്ങള്‍ തുടങ്ങിയവ എപ്പോഴും കൂടെ കരുതാറുണ്ടെന്ന് മാളവിക മോഹനന്‍ പറയുന്നു.

അതീവ ഗ്ലാമറസായി നടിയെ കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുന്നത്.

അതേസമയം തന്നെ നടിയുടെ വീഡിയോയ്ക്ക്

അതേസമയം തന്നെ നടിയുടെ വീഡിയോയ്ക്ക് താഴെയായി നിരവധി മോശം കമന്റുകളും വരുന്നുണ്ട്. നിരവധി പേരാണ് മാളവികയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം തന്നെ നടിയെ പിന്തുണച്ചുകൊണ്ടും നിരവധി പേര്‍ എത്തുന്നുണ്ട്. തെലുങ്കില്‍ ഹീറോ എന്ന് പേരിട്ട പുതിയ സിനിമയിലാണ് മാളവിക അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍

ചിത്രത്തില്‍ തെന്നിന്ത്യയിലെ പുതിയ സെന്‍സേഷന്‍ വിജയ് ദേവരകൊണ്ടയാണ് നായകനാവുന്നത്. ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയിലൂടെയായിരുന്നു നടി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നത്. ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ആയിരുന്നു നായകനായിരുന്നത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X