ആ ദിവസം മിസ് ചെയ്യുന്നു , ഫോർമുല വൺ ട്രാക്കിലെ ആ പ്രണയത്തെ കുറിച്ച് മാളവിക മോഹനൻ

പട്ടം പോലെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ബോളിവുഡിന്റെ തന്നെ പ്രിയങ്കരിയായ താരമാണ് മാളവിക മോഹനൻ. സെലക്ട് സിനിമകളിൽ മാത്രമേ പ്രത്യക്ഷപ്പെടാറുള്ളെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ സിനിമ വിശേഷങ്ങളും ജീവിതത്തിലെ മറ്റു വിശേഷങ്ങളും താര സമൂഹ മാധ്യങ്ങളിലൂടെ കൃത്യമായി പങ്കുവെയ്ക്കാറുണ്ട്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മാളവിക സോഷ്യൽ മീഡിയയിൽ കുറച്ചു കൂടി സജീവമായിീരിക്കുകയാണ്. തന്റെ ഇഷ്ടങ്ങളെ കുറിച്ചാണ് താരം കൂടുതലും പങ്കുവെയ്ക്കുന്നത്. ഇപ്പോഴിത പ്രേക്ഷകർക്ക് അധികമാർക്കും അറിയാത്ത രഹസ്യം വെളിപ്പെടുത്തുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിൻരെ വെളിപ്പെടുത്തൽ. അഭിയം മാത്രമല്ല യഥാർഥ ജീവിതത്തിൽ ഒരു സംഭവമാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം.

  ബൈക്ക് റേസ്

കഴിഞ്ഞ ജൂണിൽ പകർത്തിയ ഒരു വീഡിയോ വെളിപ്പെടുത്തി കൊണ്ടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ബൈക്ക് റോസിനോടുള്ള കമ്പം വെളിപ്പെടുത്തി കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് താരം റേസ് നടത്തിയത്. അധികം ആർക്കും അറിയാത്ത ബൈക്ക് റേസിനേടുളള പ്രണയത്തെ കുറിച്ച് മാളവിക തന്നെ വെളിപ്പെടുത്തുകയാണ്.

ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു

ബൈക്ക് റൈഡിനോടുള്ള എന്റെ കമ്പം ഒരു പടി കൂടി മുന്നോട്ട്. കഴിഞ്ഞ ജൂണിൽ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ മികച്ച കുറേ റൈഡേർസിനൊപ്പം ഞാൻ ബൈക്ക് ഓടിച്ചു. അവരുടെ വേഗം എത്താൻ എന്നെ കൊണ്ടായില്ല ..കാരണം എന്റെ ജീവിതത്തിൽ ഞാൻ സാധാരണ ബൈക്ക് ആണ് അത് വരെ ഉപയോഗിച്ചിരുന്നത്. എങ്കിലും ആ ദിവസം മിസ് ചെയ്യുന്നു , അവിടെ തോന്നിയ ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു" മാളവിക കുറിച്ചു.

 ഞെട്ടലോടെ  ആരാധകർ

താരത്തിന്റെ കുറിപ്പ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. പിന്തുണയുമയും ആശംസയുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട് . ആൻ അഗസ്റ്റിൻ ഉൾപ്പെടെ നിരവധി താരങ്ങൾ താരത്തിന് ആശംസ നേർന്ന് ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബഹുമാനം തോന്നുന്നുണ്ടെന്നും ചില ആരാധകർ കുറിച്ചു. മികച്ച കമന്റുകളാണ് മളവികയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

 ബോൾഡൻ ബ്യൂട്ടി

ലേക്ക് ഡൗൺ കാലം താരം വീട്ടിൽ തന്നെയാണ്. വീട്ടിൽ നിന്നുള്ള ലോക്ക് ഡൗൺ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സാരിയിൽ അതീവ ഗ്ലാമറസായി താര പ്രത്യക്ഷപ്പെട്ടിരുന്നു. ചെക്സ് സാരിയ്ക്കൊപ്പം സ്ലീവ് ലെസ് ബ്ലൗസ് ധരിച്ചാണ് നടി പ്രത്യക്ഷപ്പെട്ടത്. സാരി ഈസ് എ മൂഡ് എന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രം പങ്കുവെച്ചത്. മികച്ച കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്.

ഇന്ത്യൻ സിനിമയിൽ

ഒരു ഭാഷയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം താരം ഉറപ്പിച്ചിട്ടുണ്ട്.2013ൽ പട്ടം പോലെ എന്ന ദുൽഖർ സിനിമയിലൂടെയെത്തിയ മാളവിക വെള്ളിത്തിരയിൽ എത്തിയത്. പിന്നീട് ഹിന്ദി, തെലുങ്ക്,. കന്നട, തമിഴ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ആസിഫ് അലി ചിത്രമായ നിർണ്ണയത്തിലും മാളവിക മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. രജനി നായികനായി എത്തിയ പേട്ടയാണ് മാളവികയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. വിജയ് ചിത്രമായ മാസ്റ്ററാണ് മാളവികയുടെ പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. അടുത്തിടെ മാസ്റ്റർ ടീമിനൊപ്പം വീഡിയോ കോൾ നടത്തിയ ചിത്രം താരം ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. മാസ്റ്ററിൽ വിജയ് പാടുന്ന പാട്ടായ പ്രോബ്ലംസ് വിൽ കം ആൻഡ് ഗോ എന്ന പാട്ടിലെ വരികൾ കുറിച്ചുകൊണ്ടായിരുന്നു താരം ചിത്രം പങ്കുവെച്ചിരുന്നത്.

മാളവിക മോഹനൻ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X