Don't Miss!
- Sports
IND vs WI: സഞ്ജു ഏകദിന ടീമില്‍! ധവാന് ക്യാപ്റ്റന്‍- ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു
- Finance
വിരമിച്ചതിന് ശേഷവും സ്ഥിര വരുമാനം നേടിത്തരുന്ന സർക്കാർ നിക്ഷേപം; പലിശ ബാങ്കിനെക്കാൾ ഉയരത്തിൽ
- Automobiles
മരണത്തിൻ്റെ താഴ്വരയായി ഹിമാചൽ പ്രദേശ്; വേണം ജീവൻ്റെ വിലയുളള ജാഗ്രത
- News
ഐഎഎസും ഐപിഎസും അല്ല, മാട്രിമോണിയില്‍ കൂടുതല്‍ പേര് തിരയുന്നത് ഇവരെ; രാജീവ് ചന്ദ്രശേഖര്‍
- Technology
Robin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരി
- Lifestyle
ഗുരുപൂര്‍ണിമയില്‍ ത്രിഗ്രഹി യോഗം മഹാഭാഗ്യം നല്‍കും മൂന്ന് രാശിക്കാര്‍
- Travel
മഴക്കാലയാത്രകള്‍ക്ക് സുരക്ഷിതം ഈ ഇടങ്ങള്‍...റാണിപുരം മുതല്‍ വര്‍ക്കല വരെ..
ധനുഷിന്റെ കൂടെയുള്ള കിടപ്പറ ദൃശ്യം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹനന്. പിന്നീട് മറ്റ് ഭാഷകളില്‍ സജീവമായ നടി ബോളിവുഡിലടക്കം തന്റെ സാന്നിധ്യം അറിയിച്ചു. പലപ്പോഴും കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെയാണ് മാളവിക വാര്‍ത്തകളില്‍ നിറയാറുള്ളത്. എന്നാല്‍ തന്നെ വിമര്‍ശിക്കാന്‍ വന്ന ആരാധകന് കിടിലന്‍ മറുപടി പറഞ്ഞ നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായിരിക്കാറുള്ള മാളവിക വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചുമൊക്കെ പറയാറുണ്ട്. ചിലപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി 'ക്യൂ ആന്‍ഡ് എ' സെഗ്മെന്റ് നടത്തുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യും. അത്തരത്തില്‍ നടത്തിയ ചോദ്യോത്തര പംക്തിയിലാണ് മാളവിക അഭിനയിച്ച ബെഡ് റൂം സീനിനെ പറ്റിയുള്ള ചോദ്യം വരുന്നത്.

സാധാരണ ആരാധകര്‍ നടിമാരോട് ചോദിക്കാറുള്ളത് പോലെ അനേകം ചോദ്യങ്ങളാണ് മാളവികയ്ക്കും നേരിടേണ്ടി വന്നത്. കുറച്ച് പേര് സിനിമയെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ പേരും വ്യക്തി ജീവിതത്തെ കുറിച്ചാണ് ചോദിച്ചത്. നടിയുടെ പ്രണയവും വിവാഹവുമൊക്കെ ചോദ്യമായി വന്നെങ്കിലും അതിലേറ്റവും ശ്രദ്ധേയം മാരന് എന്ന സിനിമയെ പറ്റിയുള്ള ചോദ്യമാണ്. ധനുഷ് നായകനായി അഭിനയിച്ച തമിഴിലെ ഹിറ്റ് സിനിമയാണ് മാരന്.

മാളവിക മോഹനന് ആണ് നായികയായിട്ടെത്തിയത്. ചിത്രത്തില്‍ ധനുഷിനൊപ്പം മാളവിക കിടപ്പറ രംഗങ്ങളില്‍ അഭിനയിച്ചിരുന്നു. ഇത് പുറത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. 'മാരനിലെ കിടപ്പറ രംഗം എത്ര തവണ ടേക്ക് എടുത്താണ് ചിത്രീകരിച്ചത്' എന്നാണ് ഒരാള്‍ നടിയോട് ചോദിച്ചത്.
വളരെ പെട്ടെന്ന് തന്നെ നടി അതിന മറുപടി പറയുകയും ചെയ്തു. 'നിങ്ങളുടെ തലയുടെ ഉള്‍ഭാഗം തീര്‍ച്ചയായും ഒരു ദുഃഖകരമായ സ്ഥലമാണ്' എന്നാണ് മാളവികയുടെ മറുപടി. ആവശ്യമില്ലാത്ത ചോദ്യത്തിന് മാളവിക നല്കിയ ശക്തമായ മറുപടിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ വൈറലാവുന്നത്. vഇത്തരക്കാർക്ക് കൊടുക്കാൻ പറ്റുന്ന മികച്ച മറുപടിയാണ് മാളവിക പറഞ്ഞതെന്നാണ് ആശംസകൾ അറിയിച്ചെത്തിയ ആരാധകർ പറയുന്നത്.
Also Read: അച്ഛന് മരിക്കുന്നത് വരെ അമ്മ ഗര്‍ഭിണിയായിരുന്നു; ആഹാരമില്ല, ബാല്യകാലത്തെ കുറിച്ച് ഷീല

ചലച്ചിത്ര ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ സ്വദേശിനിയാണെങ്കിലും മാളവിക വളര്‍ന്നതൊക്കെ മുംബൈയിലാണ്. 2013 ലാണ് പട്ടം പോലെ എന്ന ചിത്രത്തിലൂടെ മാളവിക വെള്ളിത്തിയിലെത്തുന്നത്. ആദ്യ രണ്ട് സിനിമയ്ക്ക് ശേഷം കന്നട, ഹിന്ദി, തമിഴ് തുടങ്ങി അന്യഭാഷ ചിത്രങ്ങളില്‍ സജീവമായി. രജനികാന്തിന്റെ പേട്ടയിലൂടെ തമിഴിലേക്കുള്ള അരങ്ങേറ്റം. ശേഷം വിജയിയുടെ കൂടെ മാസ്റ്ററിലും അഭിനയിച്ചു.

ഏറ്റവുമൊടുവില്‍ മാളവികയുടേതായി റിലീസായ ചിത്രമാണ് മാരന്. കാര്‍ത്തിക് നരേന് സംവിധാനം ചെയ്ത ചിത്രം 2022 മാര്‍ച്ചിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ താര എന്ന നായിക വേഷമാണ് മാളവിക ചെയ്തത്. ഇനി ബോളിവുജില് നിര്‍മ്മിക്കുന്ന യുദ്ര എന്ന സിനിമയുടെ തിരക്കുകളിലാണ് നടി. സിദ്ദന്‍ത് ചതുര്‍വേദിയും രാഘവ് ജുയലുമാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.