മമ്മൂക്ക ഭയങ്കര ഫ്രണ്ട്‌ലിയാണ്! മെഗാസ്റ്റാറില്‍ നിന്നും പഠിച്ച കാര്യം തുറന്നുപറഞ്ഞ് മാളവിക
മലയാളത്തില്‍ ബാലതാരമായി തുടങ്ങിയ താരമാണ് മാളവിക നായര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പവും നടി മോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്നു. കറുത്ത പക്ഷികള്‍ യെസ് യുവര്‍ ഓണര്‍, മായാബസാര്‍ തുടങ്ങിയ നിരവധി സിനിമകളില്‍ മാളവിക അഭിനയിച്ചിരുന്നു. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് മാളവിക അഭിനയിച്ചിരുന്നത്.
രണ്ട് തവണയാണ് മികച്ച ബാലതാരത്തിനുളള പുരസ്‌കാരം മാളവികയ്ക്ക് ലഭിച്ചത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മമ്മൂട്ടിക്കൊപ്പം സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളായിരുന്നു മാളവിക നായര്‍ പങ്കുവെച്ചത്.

അഭിമുഖത്തില്‍ മമ്മൂക്കയില്‍ നിന്നും താന്‍ പഠിച്ച കാര്യങ്ങള്‍ എന്തൊക്കെയാണെന്നും മാളവികാ നായര്‍ വെളിപ്പെടുത്തിയിരുന്നു. മമ്മൂക്ക സെറ്റില്‍ ഫ്രണ്ട്‌ലിയാണെന്നും ഭയങ്കര കംഫേര്‍ട്ടാണെന്നും നടി പറയുന്നു. നമുക്ക് പേടിയുണ്ടാകും. അത് മാറ്റി ഫ്രണ്ട്‌ലി അറ്റമോസ്ഫിയര്‍ ക്രിയേറ്റ് ചെയ്യുകയെന്നതാണ് മമ്മൂക്കയുടെ എറ്റവും വലിയ പ്ലസ് പോയിന്റ്.

അദ്ദേഹത്തിന്റെ അഭിനയം ഭയങ്കര നാച്ചുറലാണ്. അത് സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. മാളവിക നായര്‍ പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവികാ നായര്‍ മലയാളത്തിന്റെ മെഗാസ്റ്റാറിനെക്കുറിച്ച് മനസുതുറന്നത്. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലായിരുന്നു മാളവിക മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒന്നിച്ചഭിനയിച്ചത്.

2006ല്‍ പുറത്തിറങ്ങിയ സിനിമ ദേശീയ തലത്തില്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേശീയ അവാര്‍ഡ് നേടിയ സിനിമ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. മീന, പദ്മപ്രിയ, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. കറുത്ത പക്ഷികളിലൂടെയാണ് മാളവിക മലയാളത്തില്‍ അരങ്ങേറിയത്.

തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ശ്രീനിവാസന്‍ നായകനായ യെസ് യുവര്‍ ഓണര്‍, മോഹന്‍ലാലിന്റെ ശിക്കാര്‍, പെണ്‍പട്ടണം, വാധ്യാര്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു. ടെലിവിഷന്‍ സിരീയലുകളില്‍ നിന്നാണ് മാളവികാ നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്.


Click it and Unblock the Notifications