അതൊരു മോശം സ്വപ്‌നമായിരുന്നെങ്കില്‍! അമ്മയെ ഓര്‍ത്ത് നെഞ്ചുപൊട്ടി മാളവികയുടെ പോസ്റ്റ്
അപ്രതീക്ഷിതമായി അമ്മയെ നഷ്ടമായതിന്റെ സങ്കടത്തിലാണ് മാളവിക നായര്‍. അമ്മ കൂടെയില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. 2025 തനിക്ക് വളരെ മോശമായിരുന്നു എന്നും മാളവിക പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു നടി സങ്കടം പങ്കുവെച്ചത്. അതൊരു ദു:സ്വപ്‌നമായിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു. എഴുന്നേല്‍ക്കുമ്പോള്‍ പതിവുപോലെ പുഞ്ചിരിച്ച മുഖവുമായി അമ്മ അരികിലുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്ത് പോവുന്നു. അമ്മയെ നഷ്ടമായ വര്‍ഷം. ജീവിതത്തിലെ വെളിച്ചം എന്നന്നേക്കുമായും കെട്ടുപോയ വര്‍ഷം. അമ്മയുടെ ഫോട്ടോയ്‌ക്കൊപ്പമായാണ് താരം കുറിപ്പ് പങ്കുവെച്ചത്.
ഇതൊരു മോശം സ്വപ്‌നമായിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോവുന്നു. അമ്മയായിരുന്നു എനിക്ക് എല്ലാം. ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍, പുഞ്ചിരിച്ച മുഖവുമായി എന്റെ അരികില്‍ അമ്മ ഉണ്ടാവാറുണ്ട്. എന്റെ തീരുമാനങ്ങളിലെല്ലാം വഴികാട്ടിയായി നിന്നത് അമ്മയാണ്. വയ്യെന്ന് തോന്നി ഞാന്‍ തളരുമ്പോള്‍ എന്നെ താങ്ങിനിര്‍ത്തുന്ന ശക്തി. എനിക്ക് വീട് എന്നാല്‍ അമ്മയാണ്. എന്നെ നയിച്ചിരുന്ന വെളിച്ചം നഷ്ടമായത് പോലെയാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. അമ്മയുടെ സ്വപ്‌നങ്ങള്‍ ഞാന്‍ എന്തായാലും നിറവേറ്റും. ആ ഒരു ഉറപ്പ് ഞാന്‍ തരുന്നു എന്നും മാളവിക കുറിച്ചിരുന്നു.

അമ്മ ആഗ്രഹിച്ചത് പോലെ തന്നെ ഞാന്‍ ജീവിക്കും. അവസാന ശ്വാസം വരെ ആ സ്‌നേഹം എന്നോടൊപ്പമുണ്ടായിരിക്കും എന്ന് എനിക്കറിയാം. ഞാന്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം ആ സ്‌നേഹവും പിന്തുണയും ഉണ്ടാവുമെന്ന് എനിക്കറിയാം. അമ്മയുടെ അച്ഛന്റെയും, അമ്മയുടെയും അടുത്ത് അമ്മ സമാധാനമായിരിക്കുന്നു എന്ന് വിശ്വസിക്കുകയാണ് ഞാന്‍. അവിടെയിരുന്ന് എന്നെ നോക്കിക്കാണുന്നുണ്ടാവും അല്ലേ, അമ്മയെ വീണ്ടും കാണാനായി ഞാന്‍ ദിവസമെണ്ണി കാത്തിരിക്കുകയാണ്. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ 2025 എന്നെ തകര്‍ത്ത് കളഞ്ഞത്. അമ്മയെ എന്നില്‍ നിന്നും തട്ടിയെടുത്തതിന് ഈ വര്‍ഷം ഞാന്‍ വെറുക്കുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാളവികയുടെ അമ്മ വിടവാങ്ങിയത്. മുംബൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു അന്ത്യം.
56ാം വയസിലായിരുന്നു സുചിത്ര അന്തരിച്ചത്. എന്റെ ജീവിതത്തിലെ വെളിച്ചം പോയി എന്നായിരുന്നു മാളവിക കുറിച്ചത്. ജോലി സംബന്ധമായാണ് മാളവിക മുംബൈയിലേക്ക് താമസം മാറിയത്. മകളുടെ കൂടെയായി അമ്മയും മുംബൈയിലേക്ക് മാറുകയായിരുന്നു. മകളുടെ സോഷ്യല്‍മീഡിയ പേജും, സിനിമകളുടെ ഡേറ്റിന്റെ കാര്യങ്ങളുമെല്ലാം കൈകാര്യം ചെയ്തിരുന്നത് അമ്മയായിരുന്നു. മാനേജര്‍ എന്ന പോലെയായിരുന്നു അമ്മ കൂടെ നിന്ന് കാര്യങ്ങള്‍ ചെയ്തിരുന്നത്. കരിയറിലും ജീവിതത്തിലുമെല്ലാം എന്നും ശക്തമായി മകളുടെ കൂടെ തന്നെയുണ്ടായിരുന്നു അമ്മ.
മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളില്‍ മാളവിക അഭിനയിച്ചിരുന്നു. മല്ലിയെന്ന അന്ധ പെണ്‍കുട്ടിയായി മികച്ച പ്രകടനമായിരുന്നു മാളു കാഴ്ച വെച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും അന്ന് താരത്തെ തേടിയെത്തിയിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. പിന്നീട് നിരവധി അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.


Click it and Unblock the Notifications











