പട്ടുസാരിയും ആഭരണങ്ങളുമണിഞ്ഞ് വിവാഹവേഷത്തില്‍ താരപുത്രി മാളവിക! ഇത്തവണ ഒപ്പം അച്ഛന്‍ ജയറാമും

മാതൃക താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം കേരളം ആഘോഷിച്ചത്. താരദമ്പതികളെക്കാള്‍ ഇപ്പോള്‍ അവരുടെ മക്കളെ കുറിച്ചുള്ള വിശേഷങ്ങളറിയാനാണ് ഇപ്പോള്‍ കൂടുതലും ആരാധകര്‍ കാത്തിരിക്കുന്നത്. കാളിദാസ് സിനിമയിലേക്ക് എത്തിയതോടെ പുതിയ സിനിമ ഏതാണെന്ന് മാത്രമേ അറിയാനുള്ളു.

ഇതിനിടെയാണ് മാളവിക ജയറാമിന്റെ ചിത്രങ്ങള്‍ തരംഗം സൃഷ്ടിച്ചത്. സിനിമയില്‍ നായികയാവാന്‍ താല്‍പര്യമുണ്ടോന്ന് ഇതുവരെ താരപുത്രി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പ്രചരിച്ച ചില ചിത്രങ്ങള്‍ മാളവികയുടെ വിവാഹമാണോ എന്ന സംശയത്തിന് വഴിയൊരുക്കിയിരുന്നു.

അച്ഛനൊപ്പം അഭിനയിച്ച് മാളവിക

വിവാഹത്തിന് മുന്നോടിയായി നോര്‍ത്ത് ഇന്ത്യയിലും മറ്റും നടത്തി വന്നിരുന്ന ഹല്‍ദി ആഘോഷം ഇപ്പോള്‍ കേരളത്തിലും ആഘോഷിക്കാറുണ്ട്. പ്രത്യേകിച്ചും താരവിവാഹങ്ങളില്‍ ഇതും ഒരു ഘടകമാണ്. ഇതിനിടെയാണ് ഹല്‍ദി ആഘോഷിക്കുന്ന ചില ചിത്രങ്ങളുമായി മാളവിക എത്തിയത്. മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സന്തോഷത്തോടെ ഇരിക്കുകയാണ് മാളവിക. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ അതിവേഗം വൈറലായി. എന്നാല്‍ ഇത് ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു മാളവിക ഫോട്ടോസ് പോസ്റ്റ് ചെയ്തത്.

അച്ഛനൊപ്പം അഭിനയിച്ച് മാളവിക

പിന്നാലെ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരപുത്രി. ഇത്തവണ വിവാഹവേഷത്തിലാണ് മാളവിക എത്തിയത്. ഒപ്പം ജയറാമും ഉണ്ടായിരുന്നു. ഒരു പ്രമുഖ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിക്കുകയായിരുന്നു അച്ഛനും മകളും. കുടുംബത്തോടൊപ്പം നില്‍ക്കുന്നതും കുഞ്ഞായിരുന്നപ്പോഴുള്ള മാളവികയെ മടിയില്‍ ഇരുത്തിയുള്ള ചിത്രമടക്കമുള്ള ആല്‍ബം നോക്കുന്ന ജയറാമിനെ കാണിച്ച് കൊണ്ടാണ് പരസ്യം തുടങ്ങുന്നത്.

 അച്ഛനൊപ്പം അഭിനയിച്ച് മാളവിക

'എന്തൊരു വേഗമാണല്ലേ കാലത്തിന്. എന്റെ ചക്കിയാ.. നിങ്ങളുടെ മാളവിക. കുഞ്ഞു കൊലുസും കുലുക്കി നടന്ന കുസൃതിയില്‍ നിന്നും വലിയൊരു ജിമിക്കിക്കാരിയായി. പെണ്‍കുട്ടികളുള്ള എല്ലാ അച്ഛന്മമാരും സ്വപ്‌നം കാണും. അവളുടെ വിവാഹം'. എന്നിങ്ങനെ പറഞ്ഞ് കൊണ്ടാണ് ജയറാം പരസ്യത്തില്‍ അഭിനയിക്കുന്നത്. മുന്നിലിരിക്കുന്ന മകള്‍ അതിവേഗം വിവാഹവേഷത്തില്‍ ആഭരണങ്ങളൊക്കെ അണിഞ്ഞെത്തുന്നത് ജയറാം ഓര്‍ത്തെടുക്കുകയാണ്. പരസ്യത്തിന്റെ ഉള്ളടക്കം മനസിലായതോടെയാണ് മാളവികയുടെ വിവാഹമാണെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമായത്.

അച്ഛനൊപ്പം അഭിനയിച്ച് മാളവിക

അച്ഛനൊപ്പം ആദ്യമായി അഭിനയിക്കാന്‍ കഴിഞ്ഞ സന്തോഷം മാളവിക പങ്കുവെച്ചിരുന്നു. 'ഈ സമയം അത്ര നല്ലതല്ലെന്ന് എനിക്ക് അറിയാം. ഇതൊരു എളിയ ശ്രമം മാത്രമാണ്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എനിക്ക് ആവശ്യമാണ്. അച്ഛനൊപ്പം അഭിനയിച്ച് കൊണ്ട് തുടങ്ങാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷത്തിലാണ് ഞാന്‍. ഇത്തരമൊരു അവസരമൊരുക്കി തന്നവര്‍ക്കെല്ലാം ഞാന്‍ നന്ദി പറയുകയാണെന്നും മാളവിക പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നു.

 അച്ഛനൊപ്പം അഭിനയിച്ച് മാളവിക

പരസ്യ ചിത്രത്തിലാണെങ്കിലും അഭിനയത്തിലേക്ക് ചുവടുവെച്ച താരപുത്രിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. വൈകാതെ തന്നെ സിനിമയിലേക്ക് വരുമോ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്. തല്‍കാലം മോഡലിങ് രംഗത്ത് സജീവമാവാനാണ് തന്റെ തീരുമാനമെന്ന് നേരത്തെ മാളവിക തന്നെ പറഞ്ഞിരുന്നു. നേരത്തെ നിരവധി ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതായിരുന്നു. പുതിയ പരസ്യത്തിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

മാളവികയുടെ പരസ്യ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X