പ്രണയമല്ല, വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി നടി മാളവിക...
ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് നടി മാളവിക വെയിൽസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനി സ്ക്രീൻ പ്രേക്ഷകരുടേയും പ്രിയ താരമാണ് മാളവിക. അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് താരം.

ഇപ്പോഴിത വിവാഹത്തെ കുറിച്ച് മനസ് തുറക്കുകയാണ് മാളവിക. ഒരു ചാനൽ പരിപാടിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്. തന്റെ വിവാഹത്തിന് സർപ്രൈസുകളൊന്നുമില്ലയെന്നും എല്ലാവരേയും അറിയിച്ചു കൊണ്ടുളള വിവാഹമായിരിക്കുമെന്നും മാളവിക പറഞ്ഞു. വീട്ടിൽ വിവാഹം ആലോചിച്ച് തുടങ്ങിയെന്നും നടി കൂട്ടിച്ചേർത്തു. എന്നാൽ പ്രണയ വിവാഹമായിരിക്കില്ലെന്നും അറേഞ്ച് മാരേജ് ആയിരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്
. മലയാളത്തിന് പുറമേ തമിഴ് , കന്നഡ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മഴവില്ല് മനോരമ സംപ്രേക്ഷകണം ചെയ്ത പൊന്നമ്പിളി എന്നു ചിത്രത്തിലൂടെയാണ് മാളവിക മിനിസ്ക്രിനിൽ എത്തുന്നത്. അമ്മുവിന്റെ അമ്മ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്നീ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു.


Click it and Unblock the Notifications











