ജനിച്ചത് ബുഡാപ്പെസിൽ, പഠിച്ചതും ജോലി ചെയ്യുന്നതും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ, ചക്കിയുടെ വരൻ കോടീശ്വരൻ തന്നെ!

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. പത്മരാജന്റെ അപരൻ എന്ന സിനിമയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്. മിമിക്രിയാണ് ജയറാമിന് സിനിമയിലേക്കുള്ള വഴി തുറന്ന് കൊടുത്തത്. അപരൻ വിജയമായശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല ജയറാമിന്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി സിനിമകൾ ചെയ്ത് കഴിഞ്ഞു ജയറാം. സിനിമയിൽ ചുവടുറപ്പിച്ച് തുടങ്ങിയതോടെയാണ് പെരുമ്പാവൂരുകാരനായ ജയറാം ചെന്നൈയിലേക്ക് താമസം മാറിയത്.

ഒരു കാലത്ത് മലയാള സിനിമയിലെ ഭാ​ഗ്യ നായികയായിരുന്ന പാർവതിയേയാണ് താരം വിവാഹം ചെയ്തത്. മെയ്ഡ് ഫോർ ഈച്ച് അദർ എന്ന ടാ​​ഗ് ലൈൻ മലയാളത്തിലെ ഒരു താര ദമ്പതികൾക്ക് പ്രേക്ഷകർ നൽകുന്നുണ്ടെങ്കിൽ അത് ജയറാമിനും പാർവതിക്കുമായിരിക്കും. ജയറാമിന്റെ ജീവിത പങ്കാളിയായശേഷം അഭിനയം പാർവതി അവസാനിപ്പിച്ചുവെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്.

Malavika Jayaram

അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ തന്നെയാണ് മക്കളുടെയും സഞ്ചാരം. ആദ്യ അഭിനയത്തിലേക്ക് എത്തിയത് മകൻ കാളിദാസാണ്. ബാലതാരമായിട്ടാണ് തുടക്കം. കുട്ടിയായിരിക്കെ രണ്ട് സിനിമകളിൽ മാത്രമെ കാളിദാസ് അഭിനയിച്ചുള്ളുവെങ്കിലും മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടാമത്തെ ചിത്രത്തിലൂടെ തന്നെ കാളിദാസ് നേടി. പിന്നീട് പഠനവും മറ്റുമായി തിരക്കിലായതോടെ അഭിനയത്തിൽ നിന്നും കാളിദാസ് വിട്ടുനിന്നു.

ശേഷം പൂമരം എന്ന മലയാള സിനിമയിലൂടെ നായകനായി രണ്ടാം വരവ് നടത്തുകയായിരുന്നു. അച്ഛനും മകനുമിപ്പോൾ തമിഴിലാണ് രാശി. കാളിദാസ് ഇതുവരെ തമിഴിൽ ചെയ്ത ഒട്ടുമിക്ക സിനിമകളും ​ഹിറ്റായിരുന്നു. മാളവിക സിനിമയിലേക്ക് ചുവടുവെച്ചിട്ടില്ലെങ്കിലും പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്.

ജയറാം ഇപ്പോൾ വീട്ടിൽ രണ്ട് കല്യാണങ്ങൾ നടക്കാൻ പോകുന്ന സന്തോഷത്തിലാണ് കാളിദാസിന്റെയും മാളവികയുടെ വിവാഹ​ നിശ്ചയങ്ങൾ കഴിഞ്ഞു. പക്ഷെ ആദ്യം വിവാഹം കഴിക്കാൻ പോകുന്നത് മാളവികയാണ്. അതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ജയറാമും പാർവതിയും. നവനീത് എന്നാണ് വരന്റെ പേര്. മകൾക്കായി കോടീശ്വരനെയാണ് ജയറാം കണ്ടെത്തിയിരിക്കുന്നതെന്ന് പറയുകയാണിപ്പോൾ സോഷ്യൽമീഡിയ.

അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണത്തിൽ അതിഥിയായി എത്തിയപ്പോൾ മകളുടെ വരനെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു ജയറാം. ഈ വീഡിയോ വൈറലായതോടെയാണ് കോടീശ്വരനെയാണ് മകൾക്കായി ജയറാം കണ്ടെത്തിയിരിക്കുന്നതെന്ന് സോഷ്യൽമീഡിയയും പറഞ്ഞ് തുടങ്ങിയത്.

Malavika Jayaram

മാളവികയെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛൻ യു എന്നിലായിരുന്നു വർക്ക് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവർ. നവനീത് ജനിച്ച് വളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്.

സിഎ കഴിഞ്ഞതാണ്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണ് എന്നാണ് ജയറാം ഭാവി മരുമകനെ കുറിച്ച് പറഞ്ഞത്. താൻ നവനീതിനെ കിച്ചുവെന്നാണ് വിളിക്കുന്നതെന്നും ജയറാം വെളിപ്പെടുത്തിയിരുന്നു. വീഡിയോ വൈറലായതോടെ ലോകോത്തര കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന നവനീതിന് ലക്ഷങ്ങളായിരിക്കും മാസവരുമാനം എന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ.

ലണ്ടൻ പോലെയുള്ള സിറ്റിയിൽ വർഷങ്ങളായി ജീവിക്കുന്ന നവനീതിന്റെ കുടുംബം കോടീശ്വരന്മാരായില്ലെങ്കിലേ അത്ഭുതം ഉള്ളൂവെന്നും കമന്റുകളുണ്ട്. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും. കാളിദാസിന്റെ വധു നടിയും മോഡലുമായ താരിണി കലിംഗരായരാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് താരിണി കലിംഗരായര്‍.

More from Filmibeat

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X