മമ്മൂട്ടിയും മോഹന്‍ലാലുമടക്കം പ്രിയ സംവിധായകനെ ഓര്‍മ്മിച്ച് സിനിമാലോകം! ലെനിന്‍ തീരാനഷ്ടമാണ്..

മലയാള സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ്. സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംവിധായകന്‍ അന്തരിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പ് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തിയ അദ്ദേഹം അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും ഇന്നലെ വൈകിട്ടോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

ബിസിനസ് എന്നതിനപ്പുറം കലാമൂല്യമുള്ള സിനിമകള്‍ സംവിധാനം ചെയ്യുന്ന സംവിധായകന്മാരില്‍ പ്രധാനിയായിരുന്നു ലെനിന്‍. കേരള ചലച്ചിത്ര പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ ലെനിനെ തേടി എത്തിയിട്ടുണ്ട്. സിനിമയിലെ സഹപ്രവര്‍ത്തകരും മറ്റ് സുഹൃത്തുക്കളുമെല്ലാം സംവിധായകനെ കുറിച്ചുള്ള ഓര്‍മ്മകളുമായി എത്തിയിരിക്കുകയാണ്.

മഞ്ജു വാര്യര്‍

മലയാള സിനിമയെ പ്രതിഭയുടെ സൂര്യസ്പര്‍ശം കൊണ്ട് പ്രകാശിപ്പിച്ച സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. അദ്ദേഹം വിട പറയുമ്പോഴും ചെയ്ത സിനിമകള്‍ അസ്തമിക്കാതെ നില്‍ക്കുന്നു. മീനമാസത്തിലെ സൂര്യനും സ്വാതി തിരുനാളും പോലുള്ള സൃഷ്ടികള്‍ കാലത്തെ അസൂയപ്പെടുത്തുന്നവയും അതിജീവിക്കുന്നവയുമാണ്. ഒരുമിച്ച് സിനിമ ചെയ്യണമെന്നുള്ള ആഗ്രഹം പലവട്ടം പരസ്പരം പങ്കുവെച്ചിട്ടുള്ളതാണ്. പക്ഷേ അതിന് അവസരമുണ്ടായില്ല. മലയാളികളുടെ പ്രിയ സംവിധായകന് ആദരാഞ്ജലി...

 സിബി മലയില്‍

സിബി മലയില്‍

കലാമൂല്യമുള്ള സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു എന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. അദ്ദേഹത്തെ പോലൊരു ചലച്ചിത്രകാരന്റെ വിയോഗം മലയാള സിനിമയ്ക്കും സിനിമാ പ്രേക്ഷകര്‍ക്കും നഷ്ടമാണ്. വളരെ കാവ്യത്മകമായി സിനിമ ചെയ്തിരുന്ന ആളായിരുന്നു ലെനിന്‍. മധ്യവര്‍ത്തി സിനിമയുടെ പ്രയോക്താവായി 70 കളില്‍ കടന്നുവന്ന അദ്ദേഹം ചരിത്ര പ്രധാന്യമുള്ള സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വാതി തിരുനാള്‍ പോലൊരു ചരിത്ര സിനിമ വളരെ കൈയ്യടക്കത്തോടെ ചെയ്യാന്‍ ചിലപ്പോള്‍ ലെനിനെ പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കരള്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തെ കുറിച്ച് അവസാനമായി കേട്ടത്. അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നുവെന്നും സിബി മലയില്‍ കൂട്ടിചേര്‍ത്തു.

 വേണു

വേണു

സംവിധായകനും ഛായാഗ്രഹകനുമായ വേണുവും ലെനിന്‍ രാജേന്ദ്രനെ കുറിച്ച് ഓര്‍മ്മ പുതുക്കിയെത്തി. തന്റെ ആദ്യത്തെ സംവിധായകനെയാണ് ലെനിന്‍ രാജേന്ദ്രന്റെ മരണത്തോടെ നഷ്ടമായത്. ഞാനാദ്യമായി ഒരു സിനിമ ചെയ്തത് ലെനിന്റേതാണ്. പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രം. ആ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അദ്ദേഹത്തോട് വികാരപരമായ ബന്ധമുണ്ട്. അദ്ദേഹവുമായി ഒരുപാട് വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നു. മധു അമ്പാട്ട് ഇല്ലാത്തപ്പോള് താന്‍ അദ്ദേഹത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കാന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രീയമായിട്ടുള്ള പല കാര്യത്തിലും അഭിപ്രായ ഐക്യമുള്ള ആളായിരുന്നു. അസുഖ ബാധിതനായിരുന്നെങ്കിലും രണ്ടു ദിവസം മുന്‍പ് ബന്ധപ്പെട്ടപ്പോള്‍ സുഖമായി വരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഒരു ഓണ്‍ലൈന്‍ മാധ്യത്തോട് വേണു പറഞ്ഞിരിക്കുകയാണ്.

 സിബി മലയില്‍

സിബി മലയില്‍

കലാമൂല്യമുള്ള സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു എന്ന് നിര്‍ബന്ധം പുലര്‍ത്തിയിരുന്ന സംവിധായകനായിരുന്നു ലെനിന്‍ രാജേന്ദ്രന്‍. അദ്ദേഹത്തെ പോലൊരു ചലച്ചിത്രകാരന്റെ വിയോഗം മലയാള സിനിമയ്ക്കും സിനിമാ പ്രേക്ഷകര്‍ക്കും നഷ്ടമാണ്. വളരെ കാവ്യത്മകമായി സിനിമ ചെയ്തിരുന്ന ആളായിരുന്നു ലെനിന്‍. മധ്യവര്‍ത്തി സിനിമയുടെ പ്രയോക്താവായി 70 കളില്‍ കടന്നുവന്ന അദ്ദേഹം ചരിത്ര പ്രധാന്യമുള്ള സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. സ്വാതി തിരുനാള്‍ പോലൊരു ചരിത്ര സിനിമ വളരെ കൈയ്യടക്കത്തോടെ ചെയ്യാന്‍ ചിലപ്പോള്‍ ലെനിനെ പോലെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. കരള്‍ രോഗത്തില്‍ നിന്നും സുഖം പ്രാപിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തെ കുറിച്ച് അവസാനമായി കേട്ടത്. അപ്രതീക്ഷിത വിയോഗ വാര്‍ത്ത ഞെട്ടിക്കുന്നുവെന്നും സിബി മലയില്‍ കൂട്ടിചേര്‍ത്തു.

രശ്മി സതീഷ്

എന്റെ സിനിമയിലേക്കുള്ള ചുവടുവയ്പ്പ് ലെനിന്‍ സാറിന്റെ മകരമഞ്ഞ് എന്ന സിനിമയില്‍ ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആയിട്ടായിരുന്നു. അന്നു മുതല്‍ മുന്‍തലമുറക്കാരില്‍ പ്രായഭേദമന്യേ തമാശ പറയാനും എതിര്‍പ്പുകള്‍ പങ്കുവയ്ക്കാനും, അഭിപ്രായങ്ങള്‍ തുറന്നു പറയാനും, ഒരു തടസ്സവുമില്ലാതെ ഇടം തന്നിരുന്ന മനുഷ്യനായിരുന്നു എനിക്ക് ലെനിന്‍ സര്‍. ഒരു മകരമഞ്ഞ് കാലത്തു തന്നെ സാര്‍ പുതിയ ലോകത്തേക്ക് പോയി. ആദരാഞ്ജലികള്‍.

പി രാജീവ്

ലെനിന്‍ വിടവാങ്ങി. .അസുഖത്തിന്റെ പിടിയില്‍ നിന്നും മോചിതനായി തിരിച്ചു വരുമെന്ന പ്രതീക്ഷ പങ്ക വെച്ചാണ് ചെന്നൈയിലേക്ക് പോയത്. പക്ഷേ , അത് ഒരിക്കലും തിരിച്ചു വരാത്ത യാത്രയായി. മീനമാസത്തിലെ സൂര്യനും ദൈവത്തിന്റെ വികൃതികളും മഴയും സിനിമയുള്ളിടത്തോളം കാലം മലയാളിയുടെ ദൃശ്യാനുഭവങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കും. ആദരാഞ്ജലികള്‍

മമ്മൂട്ടി

മോഹൻലാൽ

നിവിൻ പോളി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X