twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കഥാപാത്രങ്ങൾ ചോദിച്ച് വാങ്ങാറുണ്ട്, എന്റെ ശ്രമങ്ങൾ തുടങ്ങിയിട്ടേയുള്ളൂ'; അജു വർ​ഗീസ് പറയുന്നു!

    |

    മലയാളം സിനിമയിൽ ഏതൊരു മുൻനിര നടന്റേയും കൂടെ അനായാസേന കൂട്ടുകെട്ടുണ്ടാക്കി തകർത്ത് വാരാൻ അജു വർഗീസ്‌ കഴിഞ്ഞിട്ടേ ഇന്ന് മറ്റൊരു നടനുണ്ടാവുകയുള്ളൂ. ചില സിനിമകളിൽ അവരെക്കാളും അദ്ദേഹം സ്കോർ ചെയ്യുകയും ചെയ്യും. പുട്ടിന് പീര പോലെ അദ്ദേഹത്തെ ഏത സിനിമയിലേക്കും കാസ്റ്റ്‌ ചെയ്യാം. ഇന്ന് അജു വർ​ഗീസ് ഇല്ലാത്ത മലയാളം സിനിമകൾ കുറവാണ്. ഹാസ്യനടൻ, കൂട്ടുകാരൻ റോൾ എന്നിവയെല്ലാം വിട്ട് ഇപ്പോൾ മനോഹരമായി വില്ലൻ വേഷം ചെയ്യുന്ന അഭിനേതാവായി വരെ അജു വർ​ഗീസ് മാറി കഴിഞ്ഞു.

    'അനൂപിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ വന്നപ്പോലെ'; വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മറുപടിയുമായി മണിക്കുട്ടൻ!'അനൂപിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ വന്നപ്പോലെ'; വിവാഹം എപ്പോഴെന്ന ചോദ്യത്തിന് മറുപടിയുമായി മണിക്കുട്ടൻ!

    മലർവാടിയിലൂടെ തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യമായ അജു വർ​ഗീസ് ഇന്ന് നടൻ എന്നതിലുപരി നിർമാതാവും തിരക്കഥാക‍ൃത്തുമായെല്ലാം മാറി കഴിഞ്ഞു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളുടെ എല്ലാം സിനിമകളിലെ സ്ഥിരം സാന്നിധ്യമാണെന്നതിന്റെ പേരിൽ പലപ്പോഴും ട്രോൾ ചെയ്യപ്പെടുന്ന നടൻ കൂടിയാണ് അജു വർ​ഗീസ്. 2021 അവസാനം പുറത്തിറങ്ങിയ മിന്നൽ മുരളി മുതൽ ഇപ്പോൾ ഹൃദയം വരെ എത്തി നിൽക്കുകയാണ് അജു വർ​ഗീസ്. 2010 സിനിമാ ജീവിതം ആരംഭിച്ച അജു വർ​ഗീസ് ഇതുവരെ 116ൽ അധികം സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു. ഇപ്പഴും മടി കൂടാതെ കഥാപാത്രങ്ങൾ ചോ​ദിച്ച് വാങ്ങാറുണ്ടെന്ന് പറയുകയാണ് അജു വർ​ഗീസ്.

    'വിവാഹമോചന ശേഷം ഐശ്വര്യയും ധനുഷും ഒരുമിച്ച് ഹൈദരാബാദിൽ', കാരണം ഇതാണ്!'വിവാഹമോചന ശേഷം ഐശ്വര്യയും ധനുഷും ഒരുമിച്ച് ഹൈദരാബാദിൽ', കാരണം ഇതാണ്!

    കുട്ടനിൽ നിന്ന് സേവ്യറിലേക്കുള്ള പരിണാമം

    അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ മിന്നൽ മുരളിയിലെ പോത്തൻ എന്ന പോലീസുകാരന്റേയും മേപ്പടിയാനിലെ തടത്തിൽ സേവ്യറും അജു വർ​ഗീസിലെ അഭിനേതാവ് എത്രത്തോളം പാകപ്പെട്ട് കഴിഞ്ഞുവെന്ന് തെളിയിച്ച സിനിമകളായിരുന്നു. 'രഞ്ജിത് ശങ്കർ സാറിന്റെ സു സു സുധി വാത്മീകം എന്ന സിനിമയിലാണ് ആദ്യമായി ഒരു ക്യാരക്ടർ റോൾ ലഭിക്കുന്നത്. ആദ്യമായി കമല എന്ന സിനിമയിലൂടെ എനിക്കൊരു നായകവേഷം തന്നതും അദ്ദേഹമാണ്. ഞാൻ സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന വേഷങ്ങളിൽ നിന്നൊരു മാറ്റം അതിലൂടെ സംഭവിച്ചു. കമലയിലെ സഫർ എന്ന കഥാപാത്രം ചെയ്യുമ്പോൾ ഞാനെപ്പോഴും ചെയ്യുന്നത് പോലെ സംവിധായകനെ വിശ്വസിക്കുക എന്നത് മാത്രമേ ചെയ്തിട്ടുള്ളൂ. കമല ചെയ്യുന്ന സമയത്ത് ഒരു ക്യാരക്ടർ മേക്കോവർ വേണമെന്ന തീരുമാനമൊന്നും മനസിലുണ്ടായിരുന്നില്ല. യാദൃച്ഛികമായി അത് സംഭവിക്കുകയായിരുന്നു.'

    കഥാപാത്രങ്ങൾ ചോദിച്ച് വാങ്ങും

    'ലോക്ക് ഡൗണിന് ശേഷമാണ് വേഷങ്ങളുടെ കാര്യത്തിൽ ഞാൻ അൽപം കൂടി ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷമാണ് മേപ്പടിയാനൊക്കെ സംഭവിക്കുന്നത്. സത്യത്തിൽ എന്റെ ശ്രമങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ. സ്ഥിരം ചെയ്ത് വന്നതിൽനിന്ന് വ്യത്യാസമുള്ള കഥാപാത്രങ്ങൾ ആയതുകൊണ്ട് തന്നെ ആ ലേണിങ് പ്രോസസ് നന്നായി ആസ്വദിച്ച് മുന്നോട്ട് പോകുകയാണിപ്പോൾ. മിന്നൽ മുരളിയും ഹെലനും മേപ്പടിയാനുമെല്ലാം ഞാൻ ചോദിച്ച് വാങ്ങിയ വേഷങ്ങളാണ്. ചെറിയൊരു വാക്കിലാണ് ഹെലനും മിന്നൽ മുരളിയും കിട്ടിയത്. മേപ്പടിയാൻ ഞാൻ തേടിപ്പിടിച്ച വേഷമാണെന്ന് പറയുന്നതാകും ശരി. നല്ലൊരു തിരക്കഥയാണെന്നും നല്ല സിനിമയാണെന്നും എന്റെയൊരു സംവിധായക സുഹൃത്ത് വഴി കേട്ടറിഞ്ഞാണ് സംവിധായകൻ വിഷ്ണു മോഹനെയും പിന്നെ ഉണ്ണിയെയും ഞാൻ സമീപിക്കുന്നത്. ആദ്യം എനിക്ക് ആ ചിത്രത്തിൽ വേഷമില്ലായിരുന്നു. എന്റെ ആഗ്രഹം അറിഞ്ഞപ്പോൾ ആ ചിത്രത്തിലെ ഒരു വേഷത്തിലേക്ക് എന്നെ പരിഗണിക്കുകയായിരുന്നു.'

    നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്ന ആ​ഗ്രഹം മാത്രം

    'എനിക്ക് വേണ്ടിയിരുന്നത് നല്ല ഡെപ്തുള്ള ഒരു വേഷമായിരുന്നു. ഞാനിതു വരെ ചെയ്യാത്തത്. അത് മേപ്പടിയാനിൽ ലഭിച്ചു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. സിനിമ ശ്രദ്ധിക്കപ്പെടുമ്പോൾ സ്വാഭാവികമായും അതിലെ കഥാപാത്രങ്ങളും ചർച്ചയാകും. നല്ല പ്രതികരണങ്ങളാണ് മേപ്പടിയാനിലെ സേവ്യറിന് ലഭിക്കുന്നത്. ആഗ്രഹിച്ച പോലെ മിന്നൽ മുരളിയിലെ കഥാപാത്രവും മേപ്പടിയാനും സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ഹെലനിലെ എന്റെ കഥാപാത്രത്തെ സ്ക്രീനിൽ കാണുമ്പോൾ ആത്മവിശ്വാസത്തേക്കാൾ ഒരു ആശ്വാസമാണ് തോന്നിയത്. ഒരു ശ്രമം നടത്തിയത് കുഴപ്പമില്ലാതെ വന്നിട്ടുണ്ടല്ലോ എന്നൊരു ആശ്വാസം. മിന്നൽ മുരളിയിലെ കഥാപാത്രത്തെക്കുറിച്ച് ബേസിൽ പറഞ്ഞപ്പോൾത്തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിന്റെ ഗ്രാഫിൽ തന്നെ നർമം സ്വാഭാവികമായി വരുന്ന സന്ദർഭങ്ങളുണ്ട്. അതുകൊണ്ട് ആ കഥാപാത്രം ചെയ്യുമ്പോൾ സ്വാഭാവികതയോടെ അൽപം ലൗഡ് ആയി അവതരിപ്പിച്ചാൽ മതിയെന്നു പറഞ്ഞു. ഞാൻ ആ ലേണിങ് പ്രോസസിൽ ആയതുകൊണ്ട് അതിന്റെ ഔട്ട്പുട്ട് എന്താകുമോ എന്നൊരു ആശങ്കയൊന്നുമില്ല. ചെയ്യുന്ന കാര്യത്തിലാണ് എന്റെ കൂടുതൽ ശ്രദ്ധ. ബാക്കിയൊന്നും എന്നെയിപ്പോൾ അലോസരപ്പെടുത്തുന്നില്ല. അഭിനേതാവ് എന്ന നിലയിൽ അപ്ഡേറ്റ് ചെയ്യണമെന്ന് എന്നെ എപ്പോളും ഓർമിപ്പിക്കാറുള്ളത് മിഥുൻ മാനുവൽ തോമസാണ്. അതിന്റെ ആവശ്യകതയെക്കുറിച്ച് മിഥുൻ എപ്പോഴും പറയും'അജു വർ​ഗീസ് പറയുന്നു.

    Read more about: aju varghese
    English summary
    malayalam actor Aju Varghese open up about his 12 years of acting career and life changing moments
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X