'ഞാൻ ന്യൂജെൻ അല്ല... സ്ഫടികത്തിലെ അപ്പനാണ്, സ്വന്തമായി കാശ് സമ്പാദിച്ചാൽ അവന് പോകാം'; മക്കളെ കുറിച്ച് അജു!

ഇന്ന് മലയാള സിനിമയിൽ ഏതൊരു മുൻനിര നടന്റെയും കൂടെ അനായാസേന കൂട്ടുകെട്ടുണ്ടാക്കി തകർത്തുവാരാൻ അജു വർഗീസ്‌ കഴിഞ്ഞിട്ടെ മറ്റൊരു നടൻ ഉണ്ടാവുകയുള്ളൂ. ചില സിനിമകളിൽ നായക നടനെക്കാളും സ്കോർ ചെയ്യാനും അജുവിന് സാധിക്കാറുണ്ട്.

പണ്ട് സിനിമകളിൽ ജഗതിയും ഹരിശ്രീ അശോകനുമൊക്കെ ചെയ്തിരുന്ന അതേ രീതിയിലുള്ള വേഷങ്ങൾ കിട്ടുമ്പോൾ തന്റേതായ രീതിയിൽ അജുവിന് അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കാറുണ്ട്. പുട്ടിന് പീര പോലെ അദ്ദേഹത്തെ ഏത് സിനിമയിലും കാസ്റ്റ്‌ ചെയ്യാം.

മലർവാടിയിൽ തുടങ്ങിയ അജുവിന്റെ കരിയർ കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര വരെ എത്തി നിൽക്കുകയാണിപ്പോൾ. സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയകളിലും ഒട്ടനവധി പരിപാടികളിലും നിറഞ്ഞ് നിൽക്കുന്ന അജു പലപ്പോഴും മുഖം നോക്കാതെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും വിമർശനങ്ങൾ അതേ രീതിയിൽ ഉൾക്കൊണ്ട് പ്രതികരിക്കുകയും ചെയ്യാറുണ്ട്.

aju varghese

അജുവും ഒരു പ്രധാന വേഷം ചെയ്ത കേരള ക്രൈം ഫയല്‍ ഷിജു, പാറയില്‍ വീട്, നീണ്ടകര മലയാളത്തിലെ ആദ്യത്തെ വെബ് സീരിസാണ്. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന സീരിസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ആറ് എപ്പിസോഡുകളുള്ള ഈ ക്രൈം ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത് ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്.

2011ല്‍ ഏറണാകുളം നോര്‍ത്ത് സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ ലോഡ്ജില്‍ ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്നതും അതിനെ തുടര്‍ന്ന് കേരള പൊലീസ് നടത്തുന്ന അന്വേഷണവുമാണ് സീരിസിന്‍റെ കഥ.

അജു വർ​ഗീസ് ആദ്യമായാണ് ഒരു വെബ് സീരിസിന്റെ ഭാ​ഗമാകുന്നത്. സീരിസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുടുംബത്തെ കുറിച്ച് അജു വർ​ഗീസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താൻ ഒരു ന്യൂജെൻ പിതാവല്ലെന്നാണ് അജു വർ​ഗീസ് പറയുന്നത്.

മൂന്ന് ആൺകുഞ്ഞുങ്ങളും ഒരു പെൺകുട്ടിയുമാണ് അജുവിനുള്ളത്. അ​ഗസ്റ്റീനയാണ് അജുവിന്റെ ഭാര്യ. അജുവിന്റെ മക്കൾ ഇരട്ട കുഞ്ഞുങ്ങളാണ്. അടുത്തിടെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാ​ഹത്തിന് എത്തിയപ്പോൾ മക്കളുടെ എണ്ണം എടുക്കുന്ന അജുവിന്റെ വീഡിയോ ശ്രദ്ധനേടിയിരുന്നു.

aju varghese

ഒരു കുഞ്ഞ് കൂട്ടത്തിൽ നിന്നും വിട്ടുപോയപ്പോൾ മീഡിയയുണ്ടെന്നത് പോലും കാര്യമാക്കാതെ അജു മക്കളെ വഴക്ക് പറയുകയും ചെയ്തിരുന്നു. 'ഞാൻ സ്ഫടികത്തിലെ ഒരു അപ്പനാ... ഞാൻ ന്യൂജെൻ ഒന്നുമല്ല. ഞാൻ വളരെ സ്ട്രിക്ടാണ്. ഫാദർ എന്ന നിലയിൽ ഞാൻ വളരെ ചെറ്റയാണ്. ഞാൻ മക്കളോട് നന്നായി ചൂടാകും. പീഡിപ്പിക്കും എന്നല്ല അതിന് അർത്ഥം. പതിനെട്ട് വയസ് വരെ വഴക്ക് പറയും.'

'അവൻ സ്വന്തമായി കാശ് സമ്പാദിച്ച് കഴിഞ്ഞാൽ അവന് പോകാം. എന്ത് വേണമെങ്കിലും ചെയ്യാം. ഇപ്പോൾ പലരും ലിബറലല്ലേ. ഞാൻ പക്ഷെ ലിബറലല്ല. പിള്ളാരോട് ഞാൻ അത്ര ഫ്രീയല്ലെന്നും', അജു വർ​ഗീസ് പറയുന്നു. ഇവാൻ, ജൂവാൻ, ജേക്ക്, ലൂക്ക് എന്നിങ്ങനെയാണ് അജുവിന്റെ മക്കളുടെ പേര്. 2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം.

പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു വർ​ഗീസ് തന്നെ തുറന്ന് പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല നിർമ്മാണത്തിലേക്കും അജു കടന്നിട്ടുണ്ട്.

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X