'നിസ്സാര കാര്യങ്ങള്‍ക്കാണ് ദേഷ്യം വരിക, ഭാര്യയുമായി വഴക്കിട്ടാല്‍ പരിഹരിക്കുന്നത് ഇങ്ങനെ'; അനൂപ് മേനോന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് അനൂപ് മേനോന്‍ സിനിമയിലെത്തുന്നത്.

നിരവധി ഹിറ്റ് സീരിയലുകളില്‍ പ്രധാന കഥാപാത്രമായെത്തിയ അനൂപ് മേനോന്‍ അക്കാലത്ത് മിനിസ്‌ക്രീനിലെ തിളങ്ങുന്ന താരമായിരുന്നു. പിന്നീട് സിനിമയില്‍ സജീവമായ അനൂപ് മേനോന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവായി മാറുകയായിരുന്നു.

അനൂപ് മേനോന്‍ പറയുന്നു

അനൂപ് മേനോന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയും അനൂപ് മേനോനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. കഴിഞ്ഞ വാരം തീയറ്റര്‍ റിലീസായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമെല്ലാം മനസ്സുതുറക്കുകയാണ് അനൂപ് മേനോന്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.

സൗന്ദര്യപ്പിണക്കങ്ങളില്ല

പദ്മയിലെ രവി എന്ന കഥാപാത്രത്തിന് നേരെ വിപരീതസ്വഭാവമാണ് തന്റേതെന്ന് അനൂപ് മേനോന്‍ പറയുന്നു. 'ഒരു കാര്യവുമില്ലാത്ത നിസ്സാര സംഭവങ്ങളുടെ പേരിലാണ് ഞാന്‍ ദേഷ്യപ്പെടുക. ഇതിനൊക്കെ ദേഷ്യപ്പെടേണ്ടതുണ്ടോ എന്നുപോലും പലപ്പോഴും ചിന്തിക്കാറുണ്ട്. ദേഷ്യപ്പെടുമെന്ന് കരുതുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ മൗനം പാലിക്കാറേ ഉള്ളൂ.

ഞാനും ഭാര്യയും തമ്മില്‍ വലിയ വഴക്കുകളൊന്നും ഉണ്ടാകാറില്ല. ഉണ്ടായിട്ടുമില്ല. ചെറിയ ചില സൗന്ദര്യപ്പിണക്കങ്ങളേ ഉണ്ടായിട്ടുള്ളൂ. അതും ഒരു പത്തുപതിനഞ്ചു മിനുട്ട് നേരത്തേക്ക് മാത്രമേ നീണ്ടുനില്‍ക്കാറുള്ളൂ. അതിനിടയില്‍ ആരെങ്കിലുമൊരാള്‍ ഒത്തുതീര്‍പ്പാക്കിയിരിക്കും.'

കഥാപാത്രത്തെക്കുറിച്ച്

'പദ്മ'യിലെ രവി എന്താണെന്നുള്ളത് സിനിമയിലെ രണ്ടാം പകുതിയ്ക്ക് ശേഷമേ മനസ്സിലാക്കാന്‍ പറ്റൂ എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. അതാണ് ആ സമയത്ത് ഫ്ലാഷ് ബാക്കിലേക്ക് പോയത്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഫ്ലാഷ് ബാക്കിലേക്ക് പോയത്. അത് ബോധപൂര്‍വ്വമായി ചെയ്ത കാര്യമാണ്.

ചില നേരങ്ങളില്‍ നമ്മുടെ തോന്നലുകളാണ് പ്രധാനപ്പെട്ട തീരുമാനങ്ങളായി മാറുന്നത്. ബ്യൂട്ടിഫുള്‍ എന്ന സിനിമയില്‍ മേഘ്‌നയെ വില്ലത്തിയാക്കാനുള്ള തീരുമാനമെടുത്തതും അങ്ങനെയായിരുന്നു. ആ തീരുമാനത്തോട് എല്ലാവരും പിന്തുണ അറിയിച്ചിരുന്നു.'

സംഗീതത്തെക്കുറിച്ച്

പദ്മയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുയിരിക്കുന്നത് അനൂപ് മേനോനാണ്. അതേക്കുറിച്ച് അനൂപ് മേനോന്‍ പറയുന്നതിങ്ങനെ:' ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകള്‍ കേട്ട് അതെല്ലാം വലിയ നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കുന്നയാളാണ് ഞാന്‍. എങ്ങനെയോ പാട്ടെഴുത്തെന്ന കാര്യം സംഭവിച്ചു.

എഴുത്ത് വലിയ മഹത്തരമാണെന്നൊന്നും ഞാന്‍ പറയുന്നില്ല. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ശേഷമായിരുന്നു എവിടെയൊക്കെ ഗാനങ്ങള്‍ വരണമെന്ന് തീരുമാനിച്ചത്.'

പദ്മയില്‍ കാണിക്കുന്ന വീടിനെക്കുറിച്ചും അഭിമുഖത്തില്‍ ചര്‍ച്ചായി.' പത്മയിലെ വീടിനായി ഞങ്ങള്‍ കുറേ അലഞ്ഞിരുന്നു. അസിസ്റ്റന്റാണ് വീട് നോക്കിയത്. അവര്‍ ഫോട്ടോ കാണിച്ച് തന്നപ്പോള്‍ വീട് ഇഷ്ടമായിരുന്നു. പിന്നാലെയുള്ള കാറില്‍ വരുന്ന സുരഭിയോട് വീട് സെറ്റായെന്ന് പറഞ്ഞിരുന്നു.

ആ വീട്ടിലിരുന്ന് ബീഫും പൊറോട്ടയും കഴിക്കുന്ന സുരഭിയുടെ ചിത്രമാണ്‌ പിന്നീട് കണ്ടത്. അവര് കാശ് പോലും മേടിച്ചില്ല. സുരഭി അവരിലൊരാളായി മാറുകയായിരുന്നു.' അനൂപ് മേനോന്‍ പറയുന്നു.

More from Filmibeat

Read more about: anoop menon surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X