'പഴയ ബാലയായി വേ​ഗം തിരികെ വരൂ...., നല്ല മനുഷ്യർക്കൊപ്പം ദൈവമെന്നും ഉണ്ടാകും...'; നടൻ ബാലയോട് ആരാധകർ!

വളരെ വിരളമായി മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിലും എപ്പോഴും സോഷ്യൽമീഡിയ വഴി തന്റെ ആരാധകരുമായി സൗഹൃ​ദവും സ്നേഹവും നിലനിർത്താൻ ശ്രമിക്കുന്ന താരമാണ് നടൻ ബാല. ഏത് കാര്യവും സോഷ്യൽമീഡിയ വഴി ആദ്യം നടൻ തന്റെ ആരാധകരെ അറിയിക്കും.

തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ നടനാണെങ്കിലും ഇപ്പോൾ സിനിമാ പ്രേമികൾ അദ്ദേഹത്തെ ഒരു മലയാളി നടനായിട്ടാണ് കാണുന്നത്. കൊച്ചിയിൽ താമസിക്കുന്ന താരം കഴിഞ്ഞ കുറച്ച് നാളുകളായി കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും മറ്റുമായി വിശ്രമത്തിലാണ്. അടുത്തിടെയാണ് താരത്തിന്റെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നത്. ഇപ്പോൾ താരം സുഖം പ്രാപിച്ച് വരികയാണ്.

Actor Bala

ബാലയ്ക്ക് വേണ്ടി ഭാര്യം എലിസബത്താണ് നടന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ബാല കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അതീവ ​ഗുരുതരാവസ്ഥയിലാണെന്നാണ് ആദ്യം വാർത്തകൾ വന്നത്. ജീവിതത്തിലേക്ക് നടൻ തിരിച്ച് വരാനുള്ള സാധ്യത പോലും വളരെ കുറവാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അതുകൂടി കേട്ടതോടെ ആരാധകർ വിഷമത്തിലായി. പിന്നീടങ്ങോട്ട് നടന്റെ ആരോ​ഗ്യം മെച്ചപ്പെടാനുള്ള പ്രാർഥനകളും നേർച്ചകളും കഴിപ്പിക്കുന്ന തിരക്കിലായിരുന്നു ആരാധകർ. പ്രാർഥനകൾ ഫലം കണ്ടുവെന്നപോലെ നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. ശസ്ത്രക്രിയയും വിജയകരമായിരുന്നു.

ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ ഈദിനോട് അനുബന്ധിച്ച് ബാലയുടെ ഭാര്യ എലിസബത്ത് താരത്തിന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും ഒരുമിച്ച് ഇരുന്ന് ജ്യൂസ് കുടിക്കുന്ന വീഡിയോയാണ് എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. പ'ഴയ ബാലയായി വേ​ഗം തിരികെ വരൂ.... എന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. കുറേ വർഷങ്ങൾക്ക് മുമ്പുള്ള പഴയ ബാലയായി എത്രയും വേഗം തിരികെ വരണം... സാധിക്കും, നല്ല മനുഷ്യരോടൊപ്പം ദൈവം എന്നും ഉണ്ടാകും, കൂടെ നിൽക്കുന്നവരെ വെറുപ്പിക്കാനും വേദനിപ്പിക്കാനും ഒഴിവാക്കാനും എല്ലാവർക്കും കഴിയും.'

Actor Bala

'എന്നാൽ വേദനിക്കുന്ന ഒരു ഹൃദയത്തെ സ്നേഹം കൊണ്ട് സ്പർശിക്കാൻ വഞ്ചനയില്ലാത്ത തെളിഞ്ഞ മനസിനേ കഴിയൂ. ചിരിക്കാനറിയുമെങ്കിൽ ചിരി ഔഷധമാണ്. ഈ പുഞ്ചിരി എന്നും ഇങ്ങനെ രണ്ടുപേരുടെയും ജീവിതത്തിൽ മുമ്പോട്ട് ഉണ്ടാകട്ടെ' എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ബാലയും ഭാര്യ എലിസബത്തും ചേർന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു.

ബാല ആശുപത്രിയൽ ചികിത്സയിൽ കഴിയുമ്പോൾ എലിസബത്തിന്റെ നിർദേശപ്രകാരമാണ് ആശുപത്രി മുറിയിൽ ആഘോഷം സംഘടിപ്പിച്ചത്. ​ഗായിക അമൃത സുരേഷുമായുള്ള ദാമ്പത്യം അവസാനിപ്പിച്ച ശേഷം വർഷങ്ങളോളം ബാച്ചിലർ ലൈഫ് നയിക്കുകയായിരുന്നു ബാല. ശേഷമാണ് എലിസബത്തിനെ വിവാ​ഹം ചെയ്തത്.

എലിസബത്ത് ഡോക്ടറാണ്. മകളെ കാണാൻ സാധിക്കുന്നില്ലെന്നത് ബാലയുടെ വലിയ സങ്കടമായിരുന്നു. ബാലയും അമൃതയും വേർപിരി‍ഞ്ഞ ശേഷം കുട്ടിയുടെ ചുമതല അമൃതയ്ക്കാണ്. പക്ഷെ ബാല ആശുപത്രിയിൽ അഡ്മിറ്റായശേഷം മകളെ ബാലയെ കാണിക്കാൻ അമൃത എത്തിയിരുന്നു. ഏറ്റവും അവസാനം ബാല അഭിനയിച്ച് തിയേറ്ററുകളിലെത്തിയ സിനിമ ഷെഫീക്കിന്റെ സന്തോഷമാണ്.

ബി​ഗ് ബിയിലെപ്പോലെ ശക്തമായ കഥാപാത്രങ്ങളും റൊമാൻസുമൊക്കെ ചെയ്യുന്ന ബാലയെ തങ്ങൾക്ക് ബി​ഗ് സ്ക്രീനിൽ കാണാൻ ആ​ഗ്രഹമുണ്ടെന്ന് ആരാധകർ പറയാറുണ്ട്. നടൻ എന്നതിലുപരിയായി നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് ബാല. നടി മോളി കണ്ണമാലി അടക്കമുള്ള താരങ്ങൾക്ക് ബാല തന്നാൽ കഴിയും വിധം സഹായങ്ങൾ ചെയ്യാറുണ്ട്. തന്നെ വന്ന് കണ്ട് സഹായം ചോദിക്കുന്നവരെ വെറും കൈയ്യോടെ പറഞ്ഞയക്കാറില്ല താരം.

More from Filmibeat

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X