'വൈഫുമായി 18 വയസ് വ്യത്യാസമുണ്ട്, വേറെ ഹെഡ്ഡിങുകൾ കൊടുക്കാമായിരുന്നല്ലോ?, ലൈഫ് ഹാപ്പിയാണ്'; ചെമ്പൻ വിനോദ്!

നടൻ, തിരക്കഥാക‍ൃത്ത്, നിർമാതാവ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ് ചെമ്പൻ വിനോദ് ജോസ്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകൻ എന്ന ലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനുശേഷം നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. സുലൈഖ മൻസിലാണ് ഏറ്റവും പുതിയതായി തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് സിനിമ.

2020ലാണ് താരം രണ്ടാമതും വിവാ​ഹിതനായത്. അന്ന് അത് വലിയ മാധ്യമ ശ്രദ്ധ നേടിയ ഒന്നായിരുന്നു. കോട്ടയം സ്വദേശിനിയായ മറിയം തോമസിനെയാണ് ചെമ്പൻ വിനോദ് വിവാ​ഹം ചെയ്തത്. അന്ന് ചെമ്പൻ വിനോദിന്റെ രണ്ടാം വിവാ​ഹം എന്നതിന്റെ പേരിൽ മാത്രമല്ല വിനോദും ഭാര്യ മറിയവും തമ്മിലുള്ള പതിനെട്ട് വയസ് പ്രായ വ്യത്യാസവുമാണ് ഇരുവരുടേയും വിവാ​ഹം വാർത്തകളിൽ നിറയാൻ കാരണമായത്. ലോക്ക് ഡൗൺ കാലത്ത് വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്.

Chemban Vinod

വിവാഹശേഷം മാധ്യമങ്ങളിൽ വന്ന ചില തലക്കെട്ടുകളോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ചെമ്പൻ വിനോദ്. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ചെമ്പൻ വിനോദ് ജോസ് മനസ് തുറന്നത്. 'വൈഫും ഞാനും തമ്മിൽ പതിനെട്ട് വയസിന്റെ വ്യത്യാസമുണ്ട്. കല്യാണ ദിവസം ഒരു പ്രമുഖ മീഡിയ നൽകിയ തലക്കെട്ട് നാൽപ്പത്തിമൂന്നുകാരൻ ചെമ്പന് ഇരുപത്തിമൂന്നുകാരി മറിയം വധുവെന്നാണ്.'

'വേറെ എന്തൊക്കെ ഹെഡ്ഡിങുകൾ അതിന് കൊടുക്കാമായിരുന്നു. അപ്പോൾ മീഡിയ തന്നെ അങ്ങനെയാണ്. അത്തരം വാർ‌ത്തകൾ കേട്ടപ്പോൾ ഒന്നും തോന്നിയില്ല. എങ്ങനെയാണ് ഇവരുടെയൊക്കെ ലൈഫ് എന്റേതുമായി കണക്ടാകുന്നത്?. ഒരിക്കലും കണക്ടാകില്ല. ഞാൻ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്.'

Chemban Vinod

'ചെമ്പന്റെ രണ്ടാം വിവാഹമെന്നോ, അല്ലെങ്കിൽ ചെമ്പൻ കല്യാണം കഴിച്ചുവെന്നോ അങ്ങനെ എന്തൊക്കെ കൊടുക്കാമായിരുന്നു. അപ്പോൾ ഒരു ജനതയ്ക്ക് കൊടുക്കേണ്ടത് എന്താണെന്ന് അവർക്ക് അറിയാം. അപ്പോൾ ജനത അങ്ങനെയാണ്. അതുകൊണ്ട് ജനത അർഹിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഞാൻ ഉൾപ്പെടുന്ന ജനത അങ്ങനെയാണ്.'

'ഇത് കാണുമ്പോൾ‌ പ്രതികരിക്കണമെന്ന് തോന്നാറില്ല. കാരണം അതിന് ആഴത്തിലുള്ള അറിവ് വേണം. അത് എനിക്കില്ല. എനിക്ക് പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല' ചെമ്പൻ വിനോദ് പറഞ്ഞു. സെെക്കോളജിസ്റ്റാണ് ചെമ്പൻ വിനോദിന്റെ ഭാര്യ മറി‌യം. അടുത്തിടെ ഇരുവരും മൂന്നാം വിവാഹ​ വാർഷികം ആഘോഷിച്ചിരുന്നു.

ഇരുവരും കപ്പിൾ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെക്കുമ്പോൾ‌ അച്ഛനും മകളുമാണോയെന്ന ചോദ്യം നിരന്തരമായി വരാറുണ്ട്. പക്ഷെ ഇരുവരും പ്രതികരിക്കാതെ ഒഴിവാക്കി വിടുകയാണ് പതിവ്. സൗഹൃദം വളർന്ന് പ്രണയമായതാണെന്ന് ഇരുവരും മുമ്പ് നൽകിയിട്ടുള്ള അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പതിനെട്ട് വയസിന്റെ വ്യത്യാസം ഞങ്ങൾ തമ്മിലുണ്ട്.

എനിക്ക് എന്തും തുറന്ന് പറയാവുന്ന വളരെ ഒത്തുപോകാൻ കഴിയുന്ന വ്യക്തിയാണ് ചെമ്പൻ. അങ്ങനെ നോക്കുമ്പോൾ എന്റെ സങ്കൽപത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരിൽ അദ്ദേഹത്തെ നഷ്ടപ്പെടുത്താൻ പറ്റുമായിരുന്നില്ല. രണ്ട് വീട്ടുകാരുടേയും പൂർണമായ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് വിവാഹം കഴിച്ചത് എന്നാണ് മറിയം വിവാ​ഹത്തെ കുറിച്ച് സംസാരിച്ച് പറഞ്ഞത്.

എന്റെയും മറിയത്തിന്റെയും വീട്ടിൽ വന്ന് തീരുമാനം മാറ്റാൻ ശ്രമിച്ചവരുണ്ട്. ഇത്രയും ചെറിയ പെണ്ണിനെ ഇവൻ കെട്ടുന്നത് ശരിയാണോ? ചോദ്യവുമായി വന്നവരോട് എന്റെ അപ്പനും അമ്മയും പറഞ്ഞത് എത്ര കാലം അവൻ ഒറ്റയ്ക്ക് ജീവിക്കും? അവന് ഇഷ്ടമുള്ള ഒരാളെ കല്യാണം കഴിച്ച് ജീവിക്കട്ടെ എന്നാണ്. ചെമ്പൻ വിനോദ് പറഞ്ഞു.

More from Filmibeat

Read more about: chemban vinod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X