For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓടിച്ചുപോകാൻ എളുപ്പം ദാമ്പത്യം, മീനാക്ഷി, മഹാലക്ഷ്മി, കാവ്യാ ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം'; ദിലീപ് പറഞ്ഞത്

  |

  ഹ്യൂമർ, ആക്ഷൻ, പ്രണയം, സെന്റിമെൻസ് തുടങ്ങി എല്ലാ കാര്യങ്ങളും മനോഹരമായി ചെയ്യാൻ അപൂർവം ചില അഭിനേതാക്കൾക്ക് മാത്രമാണ് സാധിക്കുക. അത്തരത്തിൽ നോക്കുമ്പോൾ മലയാളത്തിൽ ഇവയെല്ലാം ഓവറാക്കാതെ ചെയ്തുപോകുന്ന നടന്മാരിൽ ഒരാളാണ് ദിലീപ്. മുമ്പൊക്കെ എല്ല ആഘോഷ സീസണുകളിലും ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലെത്തും.

  അക്കാലങ്ങളിൽ ദിലീപാണോ നായകൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് എത്തിയിരിക്കും. ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിച്ച ശേഷം വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ മാത്രമാണ് ദിലീപ് ചെയ്യുന്നത്.

  Also Read: മോഹൻലാലിന്റെ ചിരി കണ്ടപ്പോൾ ഇവന്റെ ജീവിതം ഞാൻ തകർത്തല്ലോ എന്ന് തോന്നി; ഫാസിലിന്റെ വാക്കുകൾ

  ഏറ്റവും അവസാനം ഒരു ദിലീപ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത് കഴിഞ്ഞ വർഷം അവസാനമാണ്. നാദിർഷ സംവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥനായിരുന്നു ആ സിനിമ. ഒടിടി റിലീസായിരുന്നതിനാൽ സിനിമ എല്ലാവരിലേക്കും എത്തി. ശേഷം ദിലീപ് അഭിനയിച്ച സിനിമകളൊന്നും ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.

  അഭിനയിച്ചില്ലെങ്കിലും ദിലീപ് അണിയറയിൽ പ്രവർത്തിച്ച ഒരു സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. അർജുൻ അശോകൻ അടക്കമുള്ള താരങ്ങൾ അണിനിരന്ന തട്ടാശ്ശേരിക്കൂട്ടമായിരുന്നു ആ സിനിമ.

  ​ദിലീപിന്റെ സഹോദരൻ അനൂപായിരുന്നു സിനിമ സംവിധാനം ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ദിലീപിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്. മഞ്ജു വാര്യരുമായുള്ള ബന്ധം വേർപ്പെടുത്തിയ ശേഷം 2016ലായിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം ചെയ്തത്.

  ആ ബന്ധത്തിൽ മഹാലക്ഷ്മി എന്നൊരു മകളും ​​ദിലീപിനുണ്ട്. മൂത്തമകൾ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം. ദിലീപിന്റെ വീട്ടുവിശേഷങ്ങൾ മീനാക്ഷിയുടെ സോഷ്യൽമീഡിയ പേജുവഴിയും ദിലീപിന്റെ ഫാൻസ് പേജ് വഴിയുമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

  ഇപ്പോഴിത അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് ​ദിലീപ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അവതാരകന്റെ ചോദ്യങ്ങൾക്ക് പതിവ് പോലെ നർമ്മം കലർത്തിയാണ് ദിലീപ് മറുപടി പറഞ്ഞത്.

  മീനാക്ഷി, മഹാലക്ഷ്മി, കാവ്യാ ഇവർ മൂന്നുപേരുമാണ് എന്റെ ഭാഗ്യം അല്ലെങ്കിൽ ഇവർ മൂന്നുപേരുമാണ് എന്റെ ഹീറോസ് എന്ന് പറഞ്ഞാൽ ഇത് സമ്മതിക്കുമോ ഇല്ലയോ എന്നാണ് ദിലീപിനോട് അവതാരകൻ ചോദിച്ചത്. ഉടനെ ദിലീപിന്റെ നർമ്മം നിറഞ്ഞ മറുപടിയെത്തി. 'ഒബ്ജെക്ഷൻ പറഞ്ഞാൽ എനിക്ക് വീട്ടിൽ കയറാൻ പറ്റില്ല.'

  Also Read: കെട്ടിപ്പിടിച്ചിട്ട് വിടാൻ തോന്നണ്ടേ? വിവാഹം കഴിക്കുന്നില്ലെന്ന് കരുതിയാളാണ്, സന്തോഷം പറഞ്ഞ് അപ്‌സരയും ആൽബിയും

  'യെസ് എന്ന് പറഞ്ഞാൽ മറ്റ് ഹീറോസ് പ്രശ്നം ഉണ്ടാക്കും. അതുകൊണ്ട് ചോദ്യം മാറ്റിപിടിക്കാൻ പറ്റുമോ' എന്നാണ് ദിലീപ് ചോദിച്ചത്. സിനിമയിൽ നല്ല തിരക്കഥയ്ക്ക് ഒപ്പം അജു വർഗീസും മമ്ത മോഹൻദാസും കൂടിയുണ്ടെങ്കിൽ പടം ഹിറ്റാകുമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ അങ്ങനെ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നാണ് ദിലീപ് മറുപടി പറഞ്ഞത്.

  'നല്ലൊരു പ്രൊഡ്യൂസറും സംവിധായകനും ഉണ്ടെങ്കിൽ മാത്രമെ സിനിമ വിജയിക്കൂ. രാമ ലീല വിജയിച്ചില്ലായിരുന്നുവെങ്കിൽ സിനിമയിൽ ബ്രേക്ക് വന്നേനെ.'

  'എന്നെ സ്നേഹിക്കുന്നവർ എന്റെ കൂടെ നിൽക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് എന്റെ തിരിച്ചുവരവ്. സിനിമയിൽ പിടിച്ച് നിൽക്കാൻ വിനയവും ജനപിന്തുണയും ഒപ്പം ദൈവാനുഗ്രഹവും വേണമെന്നും' ദിലീപ് പറഞ്ഞു. 'സിനിമയിൽ ഞാൻ നോ പറഞ്ഞ് ഒരുപാട് ആളുകളെ ശത്രുക്കൾ ആക്കിയിട്ടുണ്ട്.'

  'അതുമാത്രമല്ല യെസ് പറഞ്ഞും ശത്രുക്കൾ ഉണ്ടായിട്ടുണ്ട്. കഥ പറയുമ്പോഴുള്ള തള്ളുകൾ കേട്ട് അതിൽ ചെന്ന് നല്ല പണി വാങ്ങിച്ചിട്ടുണ്ട്. എനിക്ക് പറ്റാത്ത കഥാപാത്രങ്ങൾ മറ്റ് നടന്മാർക്കും കൊടുത്തിട്ടുണ്ട്.'

  'എനിക്ക് കഥാപാത്രങ്ങൾ തന്ന നടൻമാരുമുണ്ട്. ചെയ്യുമ്പോൾ സമാധാനം ആക്ടിങാണ്. നിർമ്മാണം കാശ് കൈയ്യിൽ നിന്നും പോകുന്ന കാര്യമാണ്. ജീവിതത്തിൽ കൂടുതൽ വിശ്വാസം സിനിമയിലെ സുഹൃത്തുക്കളേയും സിനിമയ്ക്ക് പുറത്തുള്ള സുഹൃത്തുക്കളേയുമാണ്.'

  'സിനിമയുടെ പരാജയവും വിവാദങ്ങളും ഒരുപോലെ വേദനിപ്പിച്ചിട്ടുണ്ട്. സംഘടനയിലെ വെറും മെമ്പർ ആയിരിക്കാനാണ് ഇഷ്ടം. ഭാരവാഹി ആകുന്നതിനോട് താൽപര്യമില്ല. ഓടിച്ചുകൊണ്ടുപോകാൻ ഈസി ലക്ഷ്വറി കാറിനേക്കാളും ദാമ്പത്യ ജീവിതമാണ്' ദിലീപ് പറഞ്ഞു.

  Read more about: dileep kavya madhavan
  English summary
  Malayalam Actor Dileep Open Up About His Family Life And Struggles, Old Interview Again Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X