'വീണ്ടും ഒരു പെൺകുഞ്ഞ് കൂടി പിറന്നിരിക്കുന്നു....'; സന്തോഷം പങ്കുവെച്ച് നടൻ ​ഗിന്നസ് പക്രു, ആശംസകളുമായി ആരാധകർ

മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചാണ് വീണ്ടും മകൾ പിറന്ന സന്തോഷം ആരാധകരെ ​ഗിന്നസ് പക്രു അറിയിച്ചത്

മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ​ഗിന്നസ് പക്രു. സോഷ്യൽമീഡിയയിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

തനിക്ക് വീണ്ടും ഒരു കുഞ്ഞ് പിറന്ന സന്തോഷമാണ് ​ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.

മൂത്തമകൾ ദീപ്ത കീർത്തി കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചാണ് വീണ്ടും മകൾ പിറന്ന സന്തോഷം ആരാധകരെ ​ഗിന്നസ് പക്രു അറിയിച്ചത്.

Guinness Pakru, Guinness Pakru news, Guinness Pakru family, Guinness Pakru daughter, ഗിന്നസ് പക്രു, ഗിന്നസ് പക്രു വാർത്തകൾ, ഗിന്നസ് പക്രു കുടുംബം, ഗിന്നസ് പക്രു മകൾ

ചേച്ചിയമ്മ.... ഒരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടു.... എറണാകുളം അമൃത ആശുപത്രിയിലെ ഡോ: രാധാമണിക്കും സംഘത്തിനും നന്ദിയെന്നായിരുന്നു ചിത്രം പങ്കുവെച്ച് ​ഗിന്നസ് പക്രു കുറിച്ചത്. 2009ലാണ് മൂത്ത മകൾ ദീപ്ത കീർത്തിയുടെ ജനനം.

ആദ്യത്തെ മകൾ പിറന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു കു‍ഞ്ഞ് കൂടി ​ഗിന്നസ് പക്രുവിന് പിറന്നിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഹിറ്റാണ് ​ഗിന്നസ് പക്രുവും മൂത്തമകൾ ദീപ്ത കീർത്തിയും ഒന്നിച്ചുള്ള വീഡിയോകൾ. യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്.

അത്ഭുതദ്വീപിലൂടെയാണ് അജയ് കുമാർ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്.

അടുത്തിടെ മൂത്തമകളുടെ രണ്ട് പ്രായത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ​ഗിന്നസ് പക്രു എഴുതിയ കുറിപ്പ് വൈറലായിരുന്നു. അന്ന് അച്ഛനോളം... ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ.

ചെറിയ കുട്ടിയായിരുന്ന സമയത്തെ തനിക്കൊപ്പം നിൽക്കുന്ന മകൾ ദീപ്ത കീർത്തിയുടെ ചിത്രവും വലുതായപ്പോൾ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ ചിത്രത്തിന് ലഭിച്ചത്.

എപ്പോഴും ക്രീയേറ്റീവായി കുറിപ്പുകൾ പങ്കുവെക്കുന്നൊരു നടൻ കൂടിയാണ് ​ഗിന്നസ് പക്രു. രണ്ടാമതും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ​ഗിന്നസ് പക്രു എത്തിയപ്പോൾ സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ആശംസകൾ നേർന്നു.

Guinness Pakru, Guinness Pakru news, Guinness Pakru family, Guinness Pakru daughter, ഗിന്നസ് പക്രു, ഗിന്നസ് പക്രു വാർത്തകൾ, ഗിന്നസ് പക്രു കുടുംബം, ഗിന്നസ് പക്രു മകൾ

സൂരജ് തേലക്കാട്, അലീന പടിക്കൽ തുടങ്ങിയവരെല്ലാം സന്തോഷത്തിൽ പങ്കുചേർന്ന് കമന്റുകൾ കുറിച്ചിട്ടുണ്ട്. 2006 മാർച്ചിലാണ് ഗായത്രി മോഹനെ ഗിന്നസ് പക്രു വിവാഹം ചെയ്തത്. 1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായി കുറെനാൾ പരിപാടികൾ അവതരിപ്പിച്ചു. ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡാണ് ഗിന്നസ് പക്രുവിന്‍റെ പേരിലുള്ളത്.

2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു താരം.

2013ൽ പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.

ഫാൻസി ഡ്രസ്, ഇളയരാജ തുടങ്ങിയവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത ​ഗിന്നസ് പക്രുവിന്റെ സിനിമകൾ. തമിഴ് സൂപ്പർ താരങ്ങളായ വിജയ്, സൂര്യ എന്നിവർക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടൻ കൂടിയാണ് ​ഗിന്നസ് പക്രു.

More from Filmibeat

Read more about: guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X