വിഷു ദിനത്തിൽ രണ്ടാമത്തെ മകൾക്ക് നൂലുകെട്ടും പേരിടലും, കുടുംബസമേതം സന്തോഷം പങ്കിട്ട് ​ഗിന്നസ് പക്രു!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ​ഗിന്നസ് പക്രുവെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അജയ് കുമാർ. സോഷ്യൽമീഡിയയിൽ സജീവമായ താരത്തിന് ഇക്കഴിഞ്ഞ മാർച്ച് 21നാണ് രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്നത്. വീണ്ടും ഒരു മകൾ പിറന്ന വിവരം സോഷ്യൽമീഡിയ വഴി ​ഗിന്നസ് പക്രു തന്നെയാണ് ആരാധകരെ അറിയിച്ച്.

മൂത്ത മകള്‍ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യില്‍ എടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു അന്ന് പങ്കുവെച്ചത്. ചേച്ചിയമ്മ എന്ന ക്യാപ്ഷൻ നൽകിയാണ് താരം കുഞ്ഞിനൊപ്പം മൂത്ത മകളുടെ കൂടെ നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചത്.

Guinness Pakru

എറണാകുളം അമൃതാ ഹോസ്പിറ്റലിലാണ് ഗിന്നസ് പക്രുവിന്റെ ഭാര്യ ഗായത്രി കുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിത വിഷു ദിനത്തിൽ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് ​ഗിന്നസ് പക്രുവും കുടുംബവും. ഒപ്പം രണ്ടാമത്തെ മകളുടെ പേരും ​ഗിന്നസ് പക്രു വെളിപ്പെടുത്തി.

ഇന്ന് മകൾക്ക് നൂല് കെട്ടി.... ദ്വിജ കീർത്തി എന്ന് പേരിട്ടു. എല്ലാ പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി. വിഷു ദിനാശംസകൾ... എന്നാണ് കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് ​ഗിന്നസ് പക്രു സോഷ്യൽമീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് സകുടുംബം വിഷു ആശംസകളുമായി എത്തിയ ​ഗിന്നസ് പക്രുവിന് ആശംസകളുമായി എത്തിയത്.

ആദ്യത്തെ മകൾ പിറന്നത് വളരെ വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു കുഞ്ഞ് ​ഗിന്നസ് പക്രുവിന് ജനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മൂത്ത മകൾ ദീപ്ത കീർത്തിക്ക് കുഞ്ഞനുജത്തിയുടെ അടുത്ത് അമ്മയുടേയും ചേച്ചിയുടേയും സ്ഥാനമാണ്. 2009ലാണ് മൂത്ത മകൾ ദീപ്ത കീർത്തിയുടെ ജനനം. സോഷ്യൽമീഡിയയിൽ ഹിറ്റാണ് ​ഗിന്നസ് പക്രുവും മൂത്ത മകൾ ദീപ്ത കീർത്തിയും ഒന്നിച്ചുള്ള വീഡിയോകൾ.

യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വിശേഷങ്ങളുമായി എത്താറുള്ളത്. 2006 ലാണ് ഗിന്നസ് പക്രു ഗായത്രിയെ വിവാഹം ചെയ്തത്. ഉയരക്കുറവിനെ വിജയമാക്കി മാറ്റിയ പ്രിയതാരം മറ്റ് ഭാഷകളിലും സുപരിചിതനാണ്. പ്രിയ പക്രു ചേട്ടനും കുടുംബത്തിനും ഒരു നെടുനീളൻ വിഷു ആശംസകൾ, ഒത്തിരി സന്തോഷം തോന്നി ഈ ഫോട്ടോ കണ്ടപ്പോൾ.

Guinness Pakru

സ്നേഹാശംസകൾ... എല്ലാവിധ ഐശ്വര്യങ്ങളും ദ്വിജക്കുട്ടിക്കുണ്ടാവട്ടെ തുടങ്ങി നിരവധി ആശംസകളാണ് ​ഗിന്നസ് പക്രുവിന് ആരാധകരും സിനിമാ സുഹൃത്തുക്കളും നേരുന്നു. അച്ഛനൊപ്പം എപ്പോഴും പൊതുവേദികളിലും സോഷ്യൽമീഡിയയിലും സജീവമാണ് മൂത്ത മകൾ ദീപ്ത കീർത്തി. അടുത്തിടെ മൂത്തമകളുടെ രണ്ട് പ്രായത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ​ഗിന്നസ് പക്രു എഴുതിയ കുറിപ്പ് വൈറലായിരുന്നു.

അന്ന് അച്ഛനോളം... ഇന്ന് അമ്മയോളം എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. ചെറിയ കുട്ടിയായിരുന്ന സമയത്തെ തനിക്കൊപ്പം നിൽക്കുന്ന മകൾ ദീപ്ത കീർത്തിയുടെ ചിത്രവും വലുതായപ്പോൾ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന മകളുടെ ചിത്രവുമാണ് താരം പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഈ ചിത്രത്തിന് ലഭിച്ചത്.

അത്ഭുത ദ്വീപിലൂടെയാണ് ​ഗിന്നസ് പക്രു എന്ന അജയ് കുമാർ ആദ്യമായി നായകനാകുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ൽ ഗിന്നസ് നേടി. കൂടാതെ ഇതിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പുരസ്‌കാരവും പക്രുവിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സിനിമ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് ​ഗിന്നസ് പക്രു.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നുവരുന്നത്. വിദ്യാഭ്യാസത്തിന് ശേഷം ഒരു മിമിക്രി കലാകാരനായി കുറെനാൾ പരിപാടികൾ അവതരിപ്പിച്ചു. ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ ജഡ്ജായി പ്രത്യക്ഷപ്പെടാറമുണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ​ഗിന്നസ് പക്രു.

More from Filmibeat

Read more about: guinness pakru
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X