'വയറുവേദനയുമായി ഹരീഷ് പേങ്ങനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഉടൻ ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യണം'; സുഹൃത്ത്!

വളരെ കുറച്ച് സിനിമകളിൽ അഭിനയിച്ചും കഥാപാത്രങ്ങൾ ചെയ്തും പ്രേക്ഷക ഹൃദയം കീഴടക്കിയ നിരവധി സഹനടന്മാരും സഹ നടിമാരുമുണ്ട് മലയാള സിനിമയിൽ. രണ്ടര മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സിനിമകളിൽ വിരലിലെണ്ണാവുന്ന സീനുകളിൽ മാത്രമാണ് അവർ വന്ന് പോകുന്നത്. ആ കുറച്ച് സീനുകൾ കൊണ്ട് തന്നെ അവർ പ്രേക്ഷക മനസ് കീഴടക്കാനും അവർക്കാകും.

അത്തരത്തിൽ നിരവധി സിനിമകളിലൂടെ ചെറുതും വലുതമായ വേഷങ്ങൾ ചെയ്ത് മലയാള സിനിമ പ്രേമികളുടെ മനസിൽ ഇടം നേടിയ നടനാണ് ഹരീഷ് പേങ്ങൻ. കൂടുതലും ഹാസ്യ കഥാപാത്രങ്ങളാണ് ഹരീഷ് ചെയ്തിട്ടുള്ളത്. തിയേറ്ററുകളിൽ പൊട്ടിച്ചിരി വിതറിയ നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കിയ ഹരീഷ് ഇപ്പോൾ ​ഗുരുതര രോ​ഗം മൂലം ആശുപത്രിയിൽ മരണത്തെ മുന്നിൽ കണ്ട് കഴിയുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരീഷ് ഇപ്പോൾ ഐസിയുവിൽ ജീവിതത്തോട് മല്ലിട്ട് കഴിയുകയാണ്.

Hareesh Pengan

ഇനിയുള്ള ദിവസങ്ങൾ അദ്ദേഹത്തിന് നിർണ്ണായകം ആണെന്നും ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും നടനും ഹരീഷിന്റെ സുഹൃത്തുമായ നന്ദനുണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചു. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റേഷനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും നടൻ നന്ദൻ ഉണ്ണി പറയുന്നു.

മഹേഷിന്റെ പ്രതികാരം, ഷെഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആന്റ് ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ ഹരീഷ് പേങ്ങൻ എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ് ഗുരുതരാവസ്ഥയിലാണ്.

കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ച് വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് എന്നായിരുന്നു സോഷ്യൽമീഡിയ പോസ്റ്റ്.

കുറിപ്പ് വൈറലായതോടെ നന്ദൻ ഉണ്ണിയുടെ പോസ്റ്റ് മിക്ക താരങ്ങളും പങ്കിട്ട് എത്തി. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്. അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ഐസിയുവിൽ ജീവിതത്തോട് മലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു.

Hareesh Pengan

ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണെന്നും നന്ദൻ ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചു. സർജറിക്കും തുടർ ചികിത്സക്കുമായി ചിലവ് വന്നേക്കാവുന്ന ഏകദേശം 35-40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്.

ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും നന്ദൻ ഉണ്ണി കുറിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിനൊരു വയറുവേദനയുണ്ടായി. അതുവഴി ഇന്‍ഫെക്ഷന്‍ പടര്‍ന്നു. വേഗം ബ്‌ളഡിലേക്കും കരളിലേക്കും ബാധിച്ചു. ഇന്‍ഫെക്ഷന്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഓപ്പറേഷന്‍ ചെയ്യുക അസാധ്യമാണ്.

അതുകൊണ്ട് അടുത്ത പത്ത് ദിവസത്തിനുള്ളില്‍ ഇന്‍ഫെക്ഷന്‍ എപ്പോള്‍ കുറയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഉടനടി ഓപ്പറേഷന്‍ നടത്തണം. സിനിമാ മേഖലയില്‍ നിന്ന് നിരവധി പേര് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അറിയാനായി വിളിക്കുന്നുണ്ട് കൂടാതെ ചെറിയ തോതിലുള്ള സഹായങ്ങളും ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിരവധി പേരുണ്ട് അവരും ഇപ്പോൾ സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നും ശ്രീജ പേങ്ങന്‍ പറഞ്ഞു. ജോ ആന്റ് ജോ, ഷെഫീക്കിന്റെ സന്തോഷം തുടങ്ങിയ സിനിമകളിലെ ഹരീഷ് പേങ്ങന്റെ പ്രകടനങ്ങൾ ഇപ്പോഴും വൈറലാണ്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X