twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'കുഞ്ഞാലിയ്ക്ക് ഹരീഷിന്റെ മുഖമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞ അന്ന് ഉറങ്ങിയിട്ടില്ല'; അനുഭവം പറഞ്ഞ് ഹരീഷ് പേരടി

    Array

    |

    മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമയാണ് ഓളവും തീരവും. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കിയുള്ള നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയില്‍ ഒന്ന് ഈ ചിത്രമായിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

    ചിത്രത്തില്‍ നടന്‍ ഹരീഷ് പേരടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രത്തെക്കുറിച്ച് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

    വില്ലന്‍ വേഷം

    'ഓളവും തീരവും' എന്ന പഴയ ചിത്രത്തില്‍ ജോസ് പ്രകാശ് അവതരിപ്പിച്ച കുഞ്ഞാലി എന്ന വില്ലന്‍ കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്. ജോസ് പ്രകാശ് സാര്‍ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് 'എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് 'പ്രിയന്‍സാര്‍ ഫോണില്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. ഇത്തരം ബഹുമതികള്‍ കിട്ടുമ്പോള്‍ എങ്ങിനെ ഉറങ്ങുമെന്ന് നടന്‍ കുറിക്കുന്നു.

     'തിരക്കഥ വായിച്ചപ്പോൾ ഫഹദ് പിന്മാറി... ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; നിർമാതാവ് പറയുന്നു 'തിരക്കഥ വായിച്ചപ്പോൾ ഫഹദ് പിന്മാറി... ദിലീപിനോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു'; നിർമാതാവ് പറയുന്നു

    കുറിപ്പ്

    ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിന്നും

    1969- മലയാള സിനിമയെ പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്ന് മോചിപ്പിച്ച എം.ടി.സാറിന്റെയും പി.എന്‍. മേനോന്‍ സാറിന്റെയും ഓളവും തീരവും ഇറങ്ങിയ വര്‍ഷം. ഈ പാവം ഞാന്‍ ജനിച്ച വര്‍ഷം. 53 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയന്‍ സാര്‍ ആ സിനിമ പുനര്‍നിര്‍മ്മിക്കുകയാണ്. മധുസാര്‍ ചെയ്ത ബാപ്പൂട്ടിയെ നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍ പരകായപ്രവേശം ചെയ്യുന്നു.

    ജോസ് പ്രകാശ്‌സാര്‍ ചെയ്ത കുഞ്ഞാലിയെന്ന പ്രതിനായകന് 'എന്റെ മനസ്സില്‍ ഹരീഷിന്റെ മുഖമാണെന്ന് 'പ്രിയന്‍സാര്‍ വിളിച്ചു പറഞ്ഞ ആ രാത്രി ഞാന്‍ ഉറങ്ങിയില്ല. ഇത്തരം ബഹുമതികള്‍ കിട്ടുമ്പോള്‍ എങ്ങിനെ ഉറങ്ങും.

    ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്ഏറ്റവും കൂടുതല്‍ പ്രതിഫലം ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കും; ഫൈനല്‍ 5 താരങ്ങളും അവരുടെ ഗെയിമും ഇതാണ്

    അനുഗ്രഹം വാങ്ങി

    അഭിനയം എന്ന കല ഭൗതികമായ വ്യായാമങ്ങള്‍ മാത്രമല്ല. കഥാപാത്രത്തിന്റെ മനസ്സിലേക്ക് കുടിയേറാന്‍ ചില ആത്മീയ സഞ്ചാരങ്ങള്‍ കൂടി വേണം എന്ന് വിശ്വസിക്കുന്ന അഭിനേതാവ് എന്ന നിലക്ക്, ഇന്ന് നേരെ ജോസ് പ്രകാശ് സാറിന്റെ മകന്‍ രാജേട്ടനെയും(ഈ ഫോട്ടോയില്‍ കാണുന്ന ആള്‍) കൂട്ടി പള്ളി സെമിത്തേരിയിലെ സാറിന്റെ കല്ലറക്കുമുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് അനുവാദം വാങ്ങി. അനുഗ്രഹം വാങ്ങി.

    എനിക്ക് ഒരു ഹഗ്ഗ് മാത്രം മതി, റോബിന്‍ നല്ല ഗെയിമറെന്ന് സമ്മതിക്കുന്നു; പിണക്കം മാറിയത് എങ്ങനെയെന്ന് ജാസ്മിന്‍എനിക്ക് ഒരു ഹഗ്ഗ് മാത്രം മതി, റോബിന്‍ നല്ല ഗെയിമറെന്ന് സമ്മതിക്കുന്നു; പിണക്കം മാറിയത് എങ്ങനെയെന്ന് ജാസ്മിന്‍

    Recommended Video

    ഷൂട്ടിംഗിന് പോയ സുരേഷ് ഗോപി ആ കുഞ്ഞിനൊപ്പം ഒരു ഫോട്ടോ എടുത്തു അത്രേയുള്ളൂ
    എം.ടിയുടെ അടുത്ത്

    ഒട്ടും താമസിക്കാതെ കഥയുടെ കുലപതി എം.ടി സാറിന്റെ വീട്ടിലെത്തി. കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളെയും കാലത്തെയും മനസ്സിലാക്കാനുള്ള ഒരു എളിയ ശ്രമവും നടത്തി. അധികം സംസാരിക്കാത്ത എം.ടി സാര്‍ ഇന്ന് എന്നോട് പതിവില്‍ കവിഞ്ഞ് സജീവമായപ്പോള്‍ അത് വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ പറ്റാത്ത അനുഭവമായി.

    എം.ടി സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കുടുക്കില്ലാത്ത ട്രൗസറില്‍ വാഴനാര് കൂട്ടിക്കെട്ടി' അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്‌കൂള്‍ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാന്‍. പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട്...ഹരീഷ് പേരടി.

    English summary
    Malayalam Actor Hareesh Peradi's facebook post about his new movie Olavum Theeravum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X