മോഹൻലാലിൻ്റെ പുതിയ ഫ്ലാറ്റ് കാണാനെത്തിയ മമ്മൂട്ടി, രമേഷ് പിഷാരടി പകർത്തിയ ചിത്രം വൈറൽ

സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇവരുടെ ഒത്തുചേരൽ എല്ലാവരും ആഘോഷമാക്കി മാറ്റാറുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഇരുവരുടെ സൗഹൃദം സിനിമാ ലോകത്ത് ഏറെ പ്രശസ്തമാണ്.

ഇരുവരുടേയും ആരാധകർ തമ്മിൽ പരസ്പരം പോരടിക്കാറുണ്ട്. എന്നാൽ പരസ്പരം പിന്തുണച്ചും സഹായിച്ചും മുന്നേറുന്നവരാണ് ഇരുവരും. ഇച്ചാക്കയെന്നാണ് മോഹൻലാൽ മമ്മൂട്ടിയെ വിളിക്കുന്നത്. സഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും മോഹൻലാൽ മുമ്പ് പറഞ്ഞിട്ടുണ്ട്.

mohanlal mammoottty

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് ഇരുവരുടെയും പുതിയ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം മോഹൻലാലിൻ്റെ പുതിയ വീട്ടിൽ മമ്മൂട്ടി അതിഥിയായെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

കൊച്ചിയിലെ കുണ്ടന്നൂരിലുള്ള ഫ്ലാറ്റിലാണ് മമ്മൂക്ക എത്തിയത്. സന്ദർശന വേളയിൽ എടുത്ത ചിത്രം ഇരുവരും തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു. ഇച്ചാക്ക എന്ന ക്യാപ്ഷനോടെയായിരുന്നു മോഹൻലാൽ ചിത്രം പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം പങ്കുവെച്ചത് അറ്റ് ലാൽസ് ന്യൂ ഹോം എന്ന് കുറിപ്പ് നൽകികൊണ്ടാണ്.

mohanlal mammootty

കറുത്ത ടീഷർട്ടിലായിരുന്നു മോഹൻലാൽ ധരിച്ചിരുന്നത്. ചെക്ക് ഷർട്ടിലായിരുന്നു മമ്മൂട്ടി എത്തിയത്. ഒരുമ മഹിമ മാതൃക എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ ഗാനരചയിതാവായ രാജീവ് ആലുങ്കൽ കമന്റ് ചെയ്തത്. മനോജ് കെ ജയൻ, ഗൗരിനന്ദ തുടങ്ങിയ നിരവധി പേർ ചിത്രത്തിന് താഴെ കമൻ്റുമായി എത്തിയിട്ടുണ്ട്.

ഇരുവരുടേയും ആരാധകർ തമ്മിൽ എത്ര അടി നടന്നാലും ഇവരെ ഒരുമിച്ചു കാണുമ്പോൾ എന്റെ പൊന്നു സാറേ, ഹോ രോമാഞ്ചമാണ്. മലയാള സിനിമയുടെ മഹാസൗഭാഗ്യങ്ങളാണ് മമ്മൂക്കയും ലാലേട്ടനും. അഭിമാന താരകങ്ങൾ. എന്തോ ഒരു സന്തോഷം ഈ ചിത്രം കാണുമ്പോൾ. ഇരുവരെയും ഇങ്ങനെ ഒരു ഫ്രെയിമിൽ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്. രണ്ടാളേയും ഒരുമിച്ച് കാണുമ്പോൾ ഒരു വല്ലാത്ത സന്തോഷം ആണ് എല്ലാവർക്കും.ഇതൊക്കെയാണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമൻ്റുകൾ.

ലാലേട്ടന്റെ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ, ഫോട്ടോഗ്രാഫർ ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടുമെന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി കമൻ്റ് ചെയ്തിരിക്കുന്നത്. ഞെട്ടിയെന്നായിരുന്നു രചന നാരായണൻകുട്ടി കമന്റ് ചെയ്തത്. ഫോട്ടോഗ്രാഫർ ആരായാലും ഫോട്ടോ കാണാൻ മൊഞ്ചുണ്ട്. ഞെട്ടാനൊന്നും വയ്യ, ഈ ഫോട്ടോ തന്നെ ഞങ്ങൾക്ക് ധാരാളം തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയുള്ളത്.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X