'അഞ്ച് വർഷത്തെ പരിചയം, പത്ത് വർഷത്തെ പ്രണയം' മമ്മൂട്ടിയുടെ മകനായി തിളങ്ങിയ മിഥുൻ വിവാഹിതനാകുന്നു!

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനാകാൻ പോവുകയാണ്. മോഡലും എഞ്ചിനീയറുമായ കല്ല്യാണി മേനോനാണ് വധു. പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് മിഥുനും കല്ല്യാണിയും ഒന്നിക്കുന്നത്.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ മിഥുനും മൃദുലയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മൃദുലയുടെ സുഹൃത്ത് മീനാക്ഷി മേനോന്റെ അനിയത്തിയാണ് കല്ല്യാണി. സ്‌കൂളിൽ പഠിക്കുമ്പോൾ മൃദുലയും മീനാക്ഷിയും കമ്പൈൻഡ് സ്റ്റഡി നടത്തുമായിരുന്നു.

മിക്കവാറും മീനാക്ഷിയുടെ വീട്ടിലാകും ഈ ഒരുമിച്ചുള്ള പഠിത്തം. ഇതിലൂടെയാണ് മിഥുന്റേയും കല്ല്യാണിയുടേയും പ്രണയം പൂത്തുലഞ്ഞത്.

ബാലതാരമായി അഭിനയം ആരംഭിച്ചതാണ് മിഥുൻ മുരളി. മമ്മൂട്ടിയുടെ വജ്രം എന്ന സിനിമയിലെ 'മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം... ചൊല്ലുക പാടത്തെന്തു വിശേഷം...' എന്ന എവർഗ്രീൻ സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് മിഥുനും സിനിമ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകരുടെ നെഞ്ചിലേത്ത് കയറിയത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ മകന്റെ വേഷമായിരുന്നു മിഥുൻ അവതരിപ്പിച്ചത്. വജ്രത്തിന് ശേഷം ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നീ സിനിമകളിലും മിഥുൻ‌ അഭിനയിച്ചു.

അടുത്ത കാലത്തായി സിനിമയിൽ നിന്നും വിട്ടുനിൽ‌ക്കുകയാണ് മിഥുൻ. നല്ല കഥാപാത്രങ്ങൾ വന്നാൽ ചെയ്യുക എന്നതാണ് മിഥുൻ ഉദ്ദേശിക്കുന്നത്.

പത്ത് വർഷം നീണ്ട പ്രണയം

'പത്ത് വർഷം നീണ്ട പ്രണയത്തെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മിഥുനും ഭാവി വധു കല്യാണിയും പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എന്റെ ചേച്ചിയുടെ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി.'

'അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയം. കല്യാണി എന്നെക്കാൾ നാല് വയസിന് ഇളയതാണ്' മിഥുൻ പറഞ്ഞു. പിന്നീട് കാര്യങ്ങൾ വിശദീകരിച്ച് കല്യാണിയാണ്.

'മൃദുല ചേച്ചിയും മിഥുനും കൂടി അവതരിപ്പിച്ചിരുന്ന ഷോ ടി.വിയിൽ കണ്ടതൊക്ക എനിക്ക് നല്ല ഓർമയുണ്ട്. ഞാനന്ന് കൊച്ചുകുട്ടിയാണ്.'

ഞങ്ങൾ പോലുമറിയാതെ അടുപ്പം പ്രണയത്തിന് വഴിമാറി

'പിന്നീട് എന്റെ ചേച്ചി മൃദുലച്ചേച്ചിയുടെ ക്ലാസ്മേറ്റായത്. അങ്ങനെ ചെറുതിലേ മിഥുനെ കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടൊന്നുമില്ല. പിന്നീട് ഞാൻ പ്ലസ് വണ്ണിനൊക്കെ പഠിക്കുമ്പോൾ എന്റെ ഫ്രണ്ട്സ് താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു മിഥുനും കുടുംബവും.'

'അവിടെ വെച്ചാണ് വീണ്ടും നേരിൽ കണ്ടത്. അതിനുശേഷം സോഷ്യൽ മീഡിയയിലൂടെ പരിചയം പുതുക്കി. സംസാരിച്ച് തുടങ്ങി. ഒരു വർഷത്തോളം അങ്ങനെ പോയി.'

'പിന്നീട് ഞങ്ങൾ പോലുമറിയാതെ അടുപ്പം പ്രണയത്തിന് വഴിമാറുകയായിരുന്നു. ഞങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന് രണ്ടാളുടെയും ചേച്ചിമാർക്കാണ് ആദ്യം മനസിലായത്.'

സമയമാകട്ടെ എന്ന മറുപടി

'വീട്ടിൽ ആദ്യം പറഞ്ഞത് മിഥുനാണ്' കല്യാണി വിശദീകരിച്ചു. എന്റെ ചേച്ചിക്ക് മനസിലാകട്ടേയെന്ന് കരുതി ഞാൻ ഒരു ചെറിയ സൂചന കൊടുത്തിരുന്നു. ചേച്ചി ചോദിച്ചപ്പോൾ തന്നെ ഞാൻ സമ്മതിച്ചു.

വീടുകളിൽ പറയുമ്പോൾ സമയമാകട്ടെ എന്നായിരുന്നു മറുപടി. വീട്ടുകാരുടെ സമ്മതം കിട്ടിയ ശേഷം വിവാഹത്തിനായി രണ്ട് വർഷം കൂടി കാത്തിരുന്നു' മിഥുൻ പറഞ്ഞു.

ക്രെയ്സോൾ ടെക്നോളജീസിൽ അസി.വൈസ് പ്രസിഡന്റാണ് മിഥുൻ ഇപ്പോൾ. ഒപ്പം സിനിമ ഫാക്ടറി എന്ന പ്രൊഡക്ഷൻ ഹൗസിന്റെ സിഇഒയായും പ്രവർത്തിക്കുന്നു.

ഏറ്റവും താൽപര്യം ബിസിനസ്

ഏറ്റവും താൽപര്യം ബിസിനസാണെന്നും എംബിഎ അതുകൊണ്ടാണ് പഠിച്ചതെന്നും സിനിമയിൽ ഒരിക്കലും കൂടുതൽ ശ്രദ്ധ കൊടുത്തിട്ടില്ലെന്നും അവസരം വന്നാൽ ശ്രമിക്കാം എന്നേയുള്ളൂവെന്നും മിഥുൻ കൂട്ടിച്ചേർത്തു.

ടെക്ഫ്രിയറിൽ സീനിയർ സോഷ്യൽ മീഡിയ മാനേജരായ കല്യാണി വ്ലോഗർ, മോഡൽ എന്നീ നിലകളിലും ശ്രദ്ധേയയാണ്. സുരേഷ് രാജൻ-ജയ സുരേഷ് ദമ്പതികളുടെ മകളാണ്. സഹോദരി മീനാക്ഷി മേനോനാണ്. ഈ വരുന്ന ജനുവരി 18നാണ് ഇരുവരുടേയും വിവാഹം.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X