കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ? സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മുകേഷ് അന്ന് പറഞ്ഞത്

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളസിനിമയില്‍ പതിറ്റാണ്ടുകളായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മുകേഷ്. കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്ന് അഭിനയമേഖലയിലേക്ക് തന്നെ എത്തുകയായിരുന്നു.

സഹനടനായും നായകനായും ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന മുഖമായിരുന്നു മുകേഷിന്റേത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് മിനിസ്‌ക്രീനിലും അദ്ദേഹം സജീവമായിരുന്നു. ഒപ്പം രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാനും അദ്ദേഹം മടിച്ചില്ല.

മുകേഷിന്റെ വിവാഹജീവിതം

തെന്നിന്ത്യയില്‍ നിറഞ്ഞുനിന്നിരുന്ന നടി സരിതയെയാണ് മുകേഷ് ആദ്യം വിവാഹം ചെയ്തത്. ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 1988-ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ 2011-ല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ശ്രാവണ്‍ ബാബു, തേജസ് ബാബു എന്നീ രണ്ടു മക്കളുണ്ട്.

2013-ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ മുകേഷ് വിവാഹം ചെയ്യുന്നത്. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു. ഈ ബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് 2021-ല്‍ ഇരുവരും നിയമപരമായി വിവാഹമോചനം നേടി.

സരിതയെക്കുറിച്ച്

ഇപ്പോഴിതാ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് മുകേഷ്. മുന്‍പ് കൈരളി ടിവിയിലെ ജെ.ബി ജങ്ഷനില്‍ പങ്കെടുത്തപ്പോഴായിരുന്നു അവതാരകനോട് തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് മുകേഷ് മനസ്സുതുറന്നത്.

മറ്റെല്ലാ മേഖലയിലും വിജയിച്ചെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു മുകേഷിനോട് അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു: ' അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം. എങ്ങനെയൊക്കെ വേണ്ട എന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

പിരിഞ്ഞു

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്‌ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണ്.

വിവാഹജീവിതം എന്നത് പാര്‍ട്‌നര്‍ഷിപ്പല്ലേ, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകളുള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചുനില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലതെങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക. രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മയുണ്ടായിരുന്നു. പിന്നെ അതില്‍ കടിച്ചുതൂങ്ങേണ്ട കാര്യമില്ല. ഞാന്‍ നന്നായി ശ്രമിച്ചു.' മുകേഷ് പറയുന്നു.

എന്നാല്‍ വിവാഹജീവിതത്തില്‍ അഡ്ജസ്റ്റ്‌മെന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അവതാരകനോട് മുകേഷിന്റെ മറുപടി ഇങ്ങനെയായിരുന്നു. ' ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിക്കും. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്.

Recommended Video

Methil devika reveals the reason for divorce with Mukesh
ബന്ധം നിയമപരമായി വേര്‍പെടുത്തിയില്ല

നിയമപരമായി ബന്ധം വേര്‍പെടുത്തിയോ എന്ന ചോദ്യത്തിന് പിരിഞ്ഞു എന്നതാണ് വലിയ കാര്യമെന്നും സര്‍ട്ടിഫിക്കറ്റിന് അതില്‍ പ്രസക്തിയില്ലെന്നും മുകേഷ് മറുപടി നല്‍കുന്നു.

മറ്റൊരു വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് ഒരുപാട് ആലോചനകള്‍ വരുന്നുണ്ട്, എന്നാല്‍ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല എന്നായിരുന്നു തമാശരൂപേണ മുകേഷിന് പറയാനുണ്ടായിരുന്നത്. പക്ഷെ, പിന്നീട് മറ്റൊന്നുകൂടി പറഞ്ഞു. 'അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം.' മുകേഷ് വ്യക്തമാക്കുന്നു.

Read more about: mukesh saritha methil devika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X