For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തടി കൂട്ടുന്നതും കുറയ്ക്കുന്നതും എന്റെ ഇഷ്ടമല്ലേ?, ബോഡിഷെയ്മിങ് അതിന്റെ വഴിക്ക് നടക്കട്ടെ'; നിവിൻ പോളി!

  |

  മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവം പകരാൻ ഒരുങ്ങുകയാണ് എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ. ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രത്തിൽ ആസിഫ് അലിയും നിവിൻ പോളിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

  മഹാവീര്യർ ഈ വ്യാഴാഴ്ച തീയേറ്ററുകളിലേക്ക് എത്തും. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു.

  ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് ചിത്രത്തിന്റെ ട്രെയിലറും മറ്റും ഇതിനകം ഉറപ്പേകിയിട്ടുണ്ട്.

  'ഞങ്ങൾ ബഹിരാകാശ യാത്രയ്ക്ക് ശേഷം'; സോഷ്യൽമീഡിയ ആഘോഷിച്ച 'കട്ടൻ ട്രയോ' വീണ്ടും, റോബിന്റെ മധുരപ്രതികാരമോ?

  പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് മഹാവീര്യർ നിർമ്മിക്കുന്നത്.

  നിവിൻ പോളി, ആസിഫ് അലി എന്നിവർക്ക് പുറമെ ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് മുഖ്യ വേഷങ്ങളിൽ.

  സാഹിത്യകാരൻ എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

  'ഹൗസിനുള്ളിലുള്ളവരുമായല്ല ഞാൻ മത്സരിച്ചത്, എന്നെ ചലഞ്ച് ചെയ്ത പുറത്തുള്ള 5 പേരുമായിട്ടാണ്'; റോൺസൺ!

  മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നിവിൻ പോളിയുടെ 2022ലെ ആദ്യ തിയേറ്റർ റിലീസ് കൂടിയാണ് മഹാവീര്യർ. 2019ൽ മൂത്തോനാണ് ഏറ്റവും അവസാനം നിവിൻ പോളിയുടേതായി റിലീസിനെത്തിയത്.

  ശേഷം നിവിന്റേതായി കനകം കാമിനി കലഹം എന്ന ചിത്രം ഒടിടി വഴി പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. ചിത്രം വലിയ പ്രേക്ഷക പ്രീതി നേടിയ ഒരു സിനിമ കൂടിയായിരുന്നു. ശരീരഭാരത്തിന്റെ പേരിൽ വലിയ രീതിയിൽ പരിഹാസം നേരിടുന്ന വ്യക്തിയാണ് നിവിൻ പോളി.

  മുൻനിര നടനായിട്ടും മറ്റുള്ള താരങ്ങളെപ്പോലെ ബോഡി ഫിറ്റ്നസ് കാത്ത് സൂക്ഷിക്കാതെ തടിച്ച് വീർ‌ത്ത് നടക്കുന്നുവെന്നാണ് പലരും നിവിനെ കളിയാക്കി സോഷ്യൽമീഡിയയിൽ കുറിച്ചത്.

  തനിക്ക് നേരെ വിമർശനങ്ങൾ വന്നപ്പോഴും നിവിൻ പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ആദ്യമായി ബോഡി ഷെയ്മിങിനെ കുറിച്ച് തനിക്കുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ് നിവിൻ പോളി.

  ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കെട്ടെയെന്നും കഥാപാത്രം ആവശപ്പെടുന്ന പോലെ ശരീരം വരുമെന്നും തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണമെന്നതെന്നും നിവിൻ പറയുന്നു.

  'ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ. നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങൾ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകൾ ഇത്തരത്തിൽ ഫിറ്റായി ഇരിക്കുന്നത് ഡിമാന്റ് ചെയ്യുന്ന സിനിമകളല്ലായിരുന്നു.'

  'പക്ഷെ ഇനി വരുന്ന ചിത്രങ്ങൾ ഫിറ്റ്‌നെസ് ഡിമാൻഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്' നിവിൻ പോളി പറഞ്ഞു. തുറമുഖമാണ് റിലീസിന് തയ്യാറെടുക്കുന്ന നിവിൻ പോളിയുടെ മറ്റൊരു സിനിമ.

  രാജീവ് രവി സംവിധാനം ചെയ്ത സിനിമ കൂടിയാണ് തുറമുഖം. വർഷങ്ങളുടെ പ്രയത്നത്തിലൂടെ സൃഷ്ടിച്ചെടുത്ത ഈ ചരിത്ര സിനിമ എന്തു ത്യാഗം സഹിച്ചും ജനങ്ങളുടെ മുന്നിൽ തിരശ്ശീലയിൽ എത്തിക്കും എന്ന ദൃഢ നിശ്ചയം ഓരോ തിരിച്ചടിയിലും ഒന്നിനൊന്നു കൂടുന്നതേ ഉള്ളൂ എന്ന് അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിവൂടെ അറിയിച്ചു.

  Recommended Video

  Nivin Pauly On Mammootty: എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മമ്മൂട്ടി | *Interview

  ജൂൺ പത്തിന് വെള്ളിത്തിരയിൽ ഈ ചിത്രത്തിന്റെ അനുഭവം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനാകും. അതിനു ഞങ്ങൾ സജ്ജരാണ്, പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു.

  1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

  ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ശെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.

  Read more about: nivin pauly
  English summary
  malayalam actor Nivin Pauly first time reacting about body shaming comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X