Don't Miss!
- Finance
നിക്ഷേപം തിളങ്ങും; ഈ രീതിയില്‍ സ്വര്‍ണം വാങ്ങിയാല്‍ മൂന്നിരട്ടി ലാഭം കൊയ്യാം; നോക്കുന്നോ
- News
Akshaya AK 585 Result: നിങ്ങളാണോ 70 ലക്ഷത്തിന്റെ ആ ഭാഗ്യവാന്, അക്ഷയ ലോട്ടറി ഫലം പുറത്ത്
- Sports
2000ലെ ജൂനിയര്‍ ലോക ചാംപ്യന്മാര്, ടീം ഇന്ത്യയില്‍ ക്ലിക്കായത് ആരൊക്കെ? നോക്കാം
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
'അച്ഛനൊപ്പം വൈകുന്നേരങ്ങളില്‍ സംസാരിക്കാന്‍ കൊതി തോന്നാറുണ്ട്'; സുകുമാരന്റെ ഓര്‍മ്മകളില്‍ പൃഥ്വിരാജ്
മലയാളികള്‍ ഏറെയിഷ്ടപ്പെടുന്ന താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്‍ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു ഇന്ദ്രജിത്തും പൃഥ്വിരാജും.
അഭിനയത്തിനു പുറമേ സംവിധാനം, നിര്‍മ്മാണം, വിതരണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ഇപ്പോള്‍ പൃഥ്വിരാജിന്റെ സാന്നിദ്ധ്യമുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വരാനിരിക്കുന്ന ആടുജീവിതവും പൃഥ്വിയുടെ സിനിമാകരിയറില്‍ വലിയൊരു നാഴികക്കല്ലാകും.

അച്ഛന് സുകുമാരന്റെ പാത പിന്തുടര്ന്നാണ് മക്കളും സിനിമയിലേക്കെത്തിയത്. സുകുമാരന്‍ മക്കള്‍ സിനിമാരംഗത്തേക്ക് വരുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അതെക്കുറിച്ച് ഭാര്യ മല്ലിക സുകുമാരന്‍ മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തങ്ങളുടെ ജീവിതത്തില്‍ സുകുമാരന്‍ എന്ന നടനേക്കാള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം സ്വാധീനിച്ചിരുന്നു എന്ന് പറയുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് അച്ഛനെക്കുറിച്ച് വാചാലനാകുന്നത്.
സുകുമാരന്‍ എന്ന നടനല്ല, സുകുമാരന്‍ എന്ന അച്ഛനാണ് എന്നെ സ്വാധീനിച്ചിരിക്കുന്നത്. നടനെന്ന രീതിയില്‍ അച്ഛന് എന്നെ സ്വാധീനിച്ചിട്ടേയില്ല. കാരണം അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടില്ല. ഒന്നോ രണ്ടോ ചിത്രങ്ങളൊഴിച്ചാല്‍ സുകുമാരനെന്ന താരത്തെയാണ് ഞാന്‍ സിനിമകളിലൂടെ കണ്ടിട്ടുള്ളത്.
എം.ടി.വാസുദേവന്‍ നായരുടെ കുറച്ച് ചിത്രങ്ങളിലാണ് അദ്ദേഹത്തെ പെര്‍ഫോര്‍മര്‍ എന്ന രീതിയില്‍ കണ്ടിട്ടുള്ളത്. പിന്നെ സത്യന് അന്തിക്കാടിന്റെ കുറുക്കന്റെ കല്യാണം, കിന്നാരം എന്നീ ചിത്രങ്ങളിലെല്ലാം അച്ഛനെന്ന നടനെ കാണാന്‍ സാധിക്കും.
അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് ഞങ്ങളെ വളരെ നന്നായി സ്വാധീനിച്ചിരിക്കുന്നത്. ഞങ്ങള്‍ അച്ഛനും മക്കളും തമ്മിലുള്ള ബന്ധം വളരെ കാഷ്വലായിരുന്നു. പുറത്തുകാണുന്ന രീതിയായിരുന്നില്ല വീട്ടില്‍ അച്ഛന്റേത്. വളരെ ഫണ്‍ ലവിങ് ആയിരുന്നു. വെറുതെയിരിക്കുന്ന സമയങ്ങള്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതല്ലാതെ യാത്രകളോടും മറ്റും താത്പര്യമുണ്ടായിരുന്നില്ല.

ഇന്ന് അച്ഛനുണ്ടായിരുന്നെങ്കില്‍ ഞാന്‍ വളരെ നന്നായി എന്ജോയ് ചെയ്തേനെ. കാരണം അച്ഛനോടൊപ്പം വൈകുന്നേരങ്ങളില്‍ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ഒത്തിരി ആഗ്രഹിക്കാറുണ്ട്. അത് സാധിക്കുന്നില്ല എന്നതില്‍ വലിയ സങ്കടവുമുണ്ട്.
ഞങ്ങള്‍ മക്കളുടെ വളര്‍ച്ച അദ്ദേഹത്തിന് നേരില്‍ കാണാന്‍ സാധിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇന്ന് ഒരുപാട് സന്തോഷിച്ചേനെ. എന്റെയും ചേട്ടന്റെയും വിജയങ്ങള്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് അച്ഛനായിരിക്കാം. അതെനിക്ക് നൂറു ശതമാനം ഉറപ്പാണ്. അമ്മ കുറേക്കൂടി പക്വതയുള്ളയാളാണ്. പക്ഷെ, അച്ഛന് അത് ആഘോഷമാക്കി മാറ്റുമെന്ന് എനിക്കറിയാം.'പൃഥ്വിരാജ് പറയുന്നു.
-
'ഇൻബോക്സ് തുറന്നാൽ ഫാൻസെയുള്ളു, ലേഡി സൂപ്പർസ്റ്റാറെന്നാണ് വിളിക്കുന്നത്, സാനിറ്റൈസർ കുടിച്ചു'; അന്ജലിന്
-
ഞാന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തുടങ്ങിയ ബന്ധം; ബോയ്ഫ്രണ്ടിനെ ആദ്യമായി പരിചയപ്പെടുത്തി അമൃത
-
'ചേട്ടനെ അവർ പൊന്നുപോലെ നോക്കുന്നു'; ടി.പി മാധവനെ സന്ദർശിച്ച് ടിനി ടോം, സഹജീവി സ്നേഹത്തെ പുകഴ്ത്തി ആരാധകർ!