നടന്‍ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നില ​ഗുരുതരം!

മലയാള സിനിമയിലെ പ്രമുഖ നടനും സംവിധായകനുമായ സലിം കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. നടന്റെ ആരോഗ്യനില ഗുരുതരമാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ അദ്ദേഹത്തെ വെന്റിലേറ്റർ സഹായത്തോടെയാണ് ചികിത്സിച്ച് വരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡോക്ടർമാരുടെ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണ്.

ഉർവശിയുടെ അഭിനയം മോശമാകുന്നു, ​ഗോഷ്ഠി കാണിക്കൽ! കലാരഞ്ജിനിക്ക് പ്രശംസയും ഉർവശിക്ക് വിമർശനവും
ഉർവശിയുടെ അഭിനയം മോശമാകുന്നു, ​ഗോഷ്ഠി കാണിക്കൽ! കലാരഞ്ജിനിക്ക് പ്രശംസയും ഉർവശിക്ക് വിമർശനവും

അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള കാരണത്തെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ ആയിരുന്നു താരം. എങ്കിലും അടുത്തിടെ മുഖ്യമന്ത്രി വി.ഡി സതീശന് നല്‍കിയ സ്വീകരണ പരിപാടികളില്‍ അടക്കം നടൻ പങ്കെടുത്തിരുന്നു.

Actor Salim Kumar

പറവൂരില്‍ നടന്ന ചടങ്ങില്‍ താരം സംസാരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി നടന്റെ ആരോ​ഗ്യസ്ഥിതി അൽപം മോശമായിരുന്നു. അടുത്തിടെ വി.ഡി സതീശന് നല്‍കിയ സ്വീകരണ പരിപാടിയിൽ നടൻ പങ്കെടുക്കാൻ എത്തിയപ്പോൾ അവസ്ഥ കണ്ട് അദ്ദേഹത്തിന്റെ ആരോ​ഗ്യത്തെ കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇന്നലെ വൈകീട്ടോ ആരോ​ഗ്യസ്ഥിതി വഷളായതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില എന്താണെന്ന് പുറത്ത് പറയുന്നതിന് കുടുംബത്തിന് പ്രായോ​ഗിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മെഡിക്കൽ ബുള്ളറ്റിൻ താൽക്കാലം പുറത്തേക്ക് വിടേണ്ടെന്ന തീരുമാനത്തിലാണ് ആശുപത്രി അധികൃതരും.

ഷോട്ടിനിടെ ആ നടൻ യഥാർത്ഥത്തിൽ അടിച്ചു, ദേഷ്യം വന്ന ഞാൻ ഉടൻ തിരിച്ചടിച്ചു, പിന്നീട് സംഭവിച്ചത്...; മധുബാല
ഷോട്ടിനിടെ ആ നടൻ യഥാർത്ഥത്തിൽ അടിച്ചു, ദേഷ്യം വന്ന ഞാൻ ഉടൻ തിരിച്ചടിച്ചു, പിന്നീട് സംഭവിച്ചത്...; മധുബാല

വരും മണിക്കൂറുകൾ പ്രിയ താരത്തിന്റെ ആരോ​ഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നേക്കും. ശ്വസിക്കുന്നതിൽ അടക്കം ബുദ്ധിമുട്ടുകൾ നേരിട്ടതോടെയാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് നടൻ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആരോ​ഗ്യപരമായ പ്രശ്നങ്ങളുണ്ടെങ്കിലും സലിം കുമാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്.

അതിനാൽ തന്നെ നടൻ ​ഗുരുതരാവസ്ഥയിലാണെന്ന് അറി‍ഞ്ഞതോടെ പ്രാർത്ഥനയിലാണ് സിനിമാപ്രേമികൾ. അടുത്തിടെ മാതാ അമൃതാനന്ദമയിയെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടിയിരു‌ന്നു. മാരകമായൊരു അസുഖം പിടിപ്പെട്ടപ്പോൾ ഒരുപാട് സ​ഹായിച്ച ബന്ധുക്കൾ അടക്കം കയ്യൊഴിഞ്ഞെന്നും ഇരുട്ടത്ത് നിന്നിരുന്ന തന്നെയും കുടുംബത്തെയും വെളിച്ചത്തിലേക്ക് എത്തിച്ചത് അമൃതാനന്ദമയി ആണെന്നുമാണ് അന്ന് സലിം കുമാർ പറഞ്ഞത്.

Actor Salim Kumar

അമ്മയെ ഓരോ പ്രാവശ്യവും ഞാൻ കാണാൻ വരുന്നത് എന്റെ ഡീസൽ തീരുമ്പോഴാണ്. അങ്ങനെ ഡീസൽ തീർന്ന് നിൽക്കുമ്പോൾ നേരെ അമ്മയുടെ അടുത്ത് വരും ഡീസൽ അടിച്ചിട്ട് ഞാൻ പോകും. വളരെയധികം മാനസികവ്യഥ അനുഭവിക്കുമ്പോൾ എവിടെ ആയിരുന്നാലും ഞാൻ അമ്മയെ കാണാൻ വരും. തിരിച്ച് പോകുന്നത് വളരെയധികം മനസുനിറഞ്ഞ സന്തോഷത്തോടെയായിരുന്നു.

സലിം കുമാർ ഇങ്ങനെ ഞെളിഞ്ഞ് നിന്ന് പ്രസം​ഗിക്കാൻ ഒരേയൊരു കാരണക്കാരിയെ ഉള്ളൂ അത് അമ്മയാണ്. മൂന്ന് നാല് വർഷങ്ങൾക്ക് മുമ്പ് ‍ഞാനൊരു മാരകരോ​ഗത്തിന് അടിമയായപ്പോൾ ഞാൻ ഒരുപാട് സഹായിച്ച ബന്ധുക്കൾ പോലും എന്നെ കയ്യൊഴിഞ്ഞ സമയമുണ്ടായിരുന്നു. അന്നെനിക്ക് അമ്മയുമായി അത്ര ബന്ധമില്ല. ഡോക്ടർമാർ അമ്മയെ പോയൊന്ന് കാണണമെന്ന് പറഞ്ഞു. എന്തെങ്കിലും സഹായത്തിന് വേണ്ടിയായിരുന്നു കാണാൻ പറഞ്ഞത്. ഇതുവരെ കാണാത്തൊരാളോട് എങ്ങനെയാണ് സഹായം ചോദിക്കുകയെന്ന ബുദ്ധിമുട്ടായിരുന്നു എനിക്ക്.

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ: ജുവൽ മേരി
കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ: ജുവൽ മേരി

അങ്ങനെ ഞാൻ വന്നു കണ്ടു. എന്താ മോനെ വന്നതെന്ന് ചോദിച്ചു. ധൈര്യമായിട്ട് പോയി ഓപ്പറേഷൻ ചെയ്യൂ മകനെ എന്നാണ് അമ്മ പറഞ്ഞത്. നിന്നെ എനിക്ക് വേണം മകനെ എന്ന് ലോകത്ത് ആരെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മ മാത്രമാണ്. ഇരുട്ടിൽ നിന്നിരുന്ന എന്നെയും എന്റെ കുടുംബത്തെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമ്മ തന്നെയാണ്.

എന്റെ ജീവിതം മുഴുവൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. എന്റെ മരണം വരെ അമ്മയുടെ ഒരുമകനായി ജീവിക്കണം എന്നാണ് എന്റെ ആ​ഗ്രഹം എന്നായിരുന്നു നടന്റെ വാക്കുകൾ. അന്ന് പ്രസം​ഗം വൈറലായപ്പോൾ വലിയ രീതിയിൽ വിമർശനവും നടന് നേരിടേണ്ടി വന്നിരുന്നു.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X