മൂന്നാമത്തെ കുഞ്ഞിനെ മക്കളില്ലാത്തവര്‍ക്കായി കൊടുത്തതാണ്; ഭാര്യ പ്രിയ കൊടുത്ത സമ്മാനത്തെ കുറിച്ച് നടന്‍ സുധീർ
കാന്‍സര്‍ രോഗത്തില്‍ നിന്നും അതിജീവിച്ച് സിനിമയിലേക്കും മറ്റ് പരിപാടികളിലേക്കുമൊക്കെ ചേക്കേറിയിരിക്കുകയാണ് നടന്‍ സുധീര്‍ സുധി. മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്തിരുന്ന താരം തെലുങ്കിലും അഭിനയ പ്രധാന്യമുള്ള സിനിമകള്‍ ചെയ്തിരുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ പ്രധാന്യം കൊടുത്തിരുന്നെങ്കിലും കാന്‍സര്‍ ബാധിച്ചത് വലിയ ആഘാതമായി മാറി.
ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം. അതേ സമയം എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവേ ഭാര്യയെ പ്രിയയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലും താരം നടത്തി. സുഹൃത്തിന് വേണ്ടി ഒരു കുഞ്ഞിനെ നല്‍കിയ ആളാണ് തന്റെ ഭാര്യ എന്നാണ് സുധീര്‍ പറഞ്ഞത്. അധികമാരും സമ്മതിക്കാത്ത കാര്യമാണെങ്കിലും അതൊരു പുണ്യമായി കാണുകയാണെന്നും താരങ്ങള്‍ വ്യക്തമാക്കി.

'മക്കളെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. രണ്ട് ആണ്‍കുട്ടികളാണുള്ളത്. അവരില്‍ ഒരാള്‍ വിദേശത്ത് പഠിക്കുകയും മറ്റൊരാള്‍ പഠിക്കാന്‍ പോവുകയാണെന്നും സുധീറിന്റെ ഭാര്യ വ്യക്തമാക്കി. എന്നാല്‍ അവരെ കൂടാതെ ഒരു മകള്‍ കൂടിയുണ്ടെന്നാണ് സുധീര്‍ വെളിപ്പെടുത്തുന്നത്. കുട്ടികളുണ്ടാവാത്ത ഒരു ദമ്പതിമാര്‍ക്ക് പ്രിയ അണ്ഡം കൊടുത്തിരുന്നു. ആദ്യം ഞാനും കൊടുക്കാമെന്ന് കരുതിയെങ്കിലും അത് വേണ്ടെന്ന് വെക്കുകയായിരുന്നു'.

ഒരു ഭര്‍ത്താവും ഭാര്യയുടെ അണ്ഡം മറ്റൊരാളുടെ ബീജവുമായി ചേര്‍ത്ത് ഗര്‍ഭപാത്രത്തില്‍ നിഷേപിക്കാന്‍ സമ്മതിക്കില്ല. പക്ഷേ ഞങ്ങളത് ചെയ്തു. കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ചികിത്സയുടെ ഭാഗമായി ആ കുടുംബം ഞങ്ങളുടെ വീട്ടില്‍ തന്നെയാണ് താമസിച്ചിരുന്നത്. ഒരീസം ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ ഇല്ലാത്തതിനെ പറ്റിയും ആരെങ്കിലും ദാനം ചെയ്തിരുന്നെങ്കില്‍ എന്നും പറയുന്നത്. അത് കേട്ടതോടെ നമുക്കൊരു കുഞ്ഞിനെ കൊടുത്താലോ എന്ന് ഞാന്‍ ചോദിച്ചു.

ഇത് കേട്ടതോടെ ആ സ്ത്രീ അവിടെ നിന്നും ഓടി പോവുകയാണ് ചെയ്തത്. കാരണം നമ്മള്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ച കാര്യം തന്നെയാണഅ പരറഞ്ഞത്. പെണ്‍കുട്ടിയാണ് ജനിച്ചത്. ഇതുവരെ ആ കുഞ്ഞിനെ കണ്ടിട്ടില്ല. അവള്‍ക്കിപ്പോള്‍ പത്ത് വയസുണ്ട്. അവര്‍ക്ക് കുട്ടി ആയി കഴിഞ്ഞപ്പോള്‍ എല്ലാം മറന്നു. കുഞ്ഞിന്റെ വളര്‍ച്ചയൊക്കെ ഞങ്ങള്‍ ഫോട്ടോയിലൂടെ കണ്ടിരുന്നു.

നമ്മളിലൂടെ ഒരു ദമ്പതിമാര്‍ക്ക് കുട്ടിയുണ്ടാവട്ടേ എന്നാണ് കരുതിയത്. ചികിത്സയുടെ ഭാഗമായി കുറച്ച് ഇന്‍ജെഷന്‍ വേണ്ടി വന്നിരുന്നതായും പ്രിയ വ്യക്തമാക്കുന്നു. ഒരിടയ്ക്ക് വല്ലാതെ തളര്‍ന്ന് പോയാര്‍ന്നു. പിന്നെ ഹോര്‍മോണ്‍ എടുത്തത് കൊണ്ട് നല്ലോണം തടി വെച്ചിരുന്നു. ഇടയ്ക്ക് അവരില്‍ നിന്നും ചെറിയ ചതികളൊക്കെ ഉണ്ടായെന്നും സുധീര്‍ സൂചിപ്പിച്ചു. പക്ഷേ നമ്മളിലൂടെ ഒരു കുടുംബത്തിന് കുഞ്ഞ് ജനിച്ചു എന്ന സന്തോഷമാണ് ഇപ്പോഴുള്ളതെന്നും താരങ്ങള്‍ പറയുന്നു.


Click it and Unblock the Notifications











