സംഘട്ടനം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തില്‍ സുധീര്‍; മൂന്ന് രാത്രി നീണ്ട് നിന്ന ഷൂട്ടിങ്ങിനെ കുറിച്ച് താരം
മലയാള സിനിമയില്‍ സ്ഥിരമായി വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന നടനാണ് സുധീര്‍ സുകുമാരന്‍. ഡ്രാക്കുള എന്ന ചിത്രത്തില്‍ നായകനായിട്ടെത്തിയ സുധീര്‍ അടുത്തിടെയാണ് തനിക്ക് അര്‍ബുദം ബാധിച്ചതിനെ കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സ്ഥിരമായി കഴിച്ചിരുന്ന ഭക്ഷണം ക്യാന്‍സറിന്റെ രൂപത്തില്‍ എത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയ പേജിലൂടെ താരം പങ്കുവെച്ച കുറിപ്പ് അതിവേഗം വൈറലായി മാറിയിരുന്നു. മാത്രമല്ല താന്‍ പുതിയൊരു സിനിമയുടെ ചിത്രീകരണ തിരക്കുകളിലേക്ക് പോവുകയാണെന്നും താരം പറഞ്ഞിരുന്നു. ചെറിയൊരു ബ്രേക്കിന് ശേഷം ആരോഗ്യത്തോടെ സിനിമയില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയതിനെ കുറിച്ചാണ് സുധീറിപ്പോല്‍ പറയുന്നത്. മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും താരം സൂചിപ്പിക്കുന്നു.

'ദൈവാനുഗ്രഹത്താലും സന്മനസ്സുകളുടെ പ്രാത്ഥനയും കൊണ്ട് 3 രാത്രി നീണ്ടു നിന്ന സംഘട്ടന രംഗങ്ങള്‍ ഒരു ആപത്തും കൂടാതെ പൂര്‍ത്തിയാക്കി.. ഇനി സ്‌ട്രെയിന്‍ ഉള്ള രംഗങ്ങള്‍ ഒന്നും തന്നെയില്ല. ഒത്തിരി സന്തോഷം., അതിലിരട്ടി ആത്മവിശ്വാസം. ദൈവത്തിന് നന്ദി' എന്നുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ സുധീര്‍ പറയുന്നത്.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
ഡ്രാക്കുള സിനിമയില്‍ അഭിനയിച്ചത് മുതലാണ് ബോഡി ബില്‍ഡിങ്ങിലേക്ക് സുധീര്‍ തിരിയുന്നത്. അതൊരു പാഷനായി മാറിയതോടെ പലര്‍ക്കും പ്രചോദനമായി. എന്നാല്‍ പ്രതീക്ഷിക്കാത്ത സമയത്താണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. തുടരെ കഴിച്ച ആഹാരത്തിലൂടെ കാന്‍സര്‍ വന്നു. ജനുവരി പതിനൊന്നിന് ശസ്ത്രക്രിയ നടത്തി. കുടലിന്റെ ഒരുഭാഗം മുറിച്ചു മാറ്റി. 25-ാം തീയ്യതി സ്റ്റിച്ചും എടുത്തു.
Recommended Video
എല്ലാം വിധിയ്ക്ക് വിട്ട് കൊടുത്തിരിക്കുകയാണ് താന്‍. തെലുങ്കിലെ വലിയൊരു ചിത്രത്തിലേക്ക് ഷൂട്ടിങ്ങിന് വേണ്ടി ചേര്‍ന്നുവെന്നും എല്ലാവരോടും നന്ദി അറിയിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം സുധീര്‍ എത്തിയത്. വീണ്ടും പുതിയ സിനിമകളുടെ ഭാഗമാവാനുള്ള തയ്യാറെടുപ്പിലാണ് താരമെന്നാണ് അറിയുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ താരം തന്നെ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ്.


Click it and Unblock the Notifications











