കാന്‍സറിന്റെ നാലാം സ്റ്റേജ് വരെ എത്തിയതാണ്; ഓപ്പറേഷന്‍ കഴിഞ്ഞ ഉടനെ സംഘട്ടനം തന്നെ ഷൂട്ട് ചെയ്‌തെന്ന് സുധീര്‍

സ്ഥിരം വില്ലന്‍ വേഷം ചെയ്ത ശ്രദ്ധേയനായ താരമാണ് സുധീര്‍. വര്‍ഷങ്ങളോം സ്ഥിരമായി വില്ലന്‍ വേഷം ചെയ്ത നടന്‍ ഡ്രാക്കുള എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഈ സിനിമ ശ്രദ്ധേയമായതോടെ സീരിയസ് വേഷങ്ങളിലേക്കും താരം മാറി. ഇതിനിടയിലാണ് കാന്‍സര്‍ ബാധിക്കുന്നത്.

കാന്‍സറിന്റെ നാലാം ഘട്ടം വരെ പോയെങ്കിലും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ സുധീര്‍ തന്നെയാണ് രോഗത്തെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍.

ജീവിതത്തില്‍ വന്നൊരു അന്ധകനെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്

ജീവിതത്തില്‍ വന്നൊരു അന്ധകനെ കുറിച്ചാണ് എംജി ശ്രീകുമാര്‍ ചോദിച്ചത്. 'കാന്‍സര്‍ പോലൊരു അസുഖം എനിക്ക് വരുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഒരു ആപ്പിള്‍ കിട്ടിയാല്‍ അത് സോപ്പിട്ട് കഴുകി അതിലെ മെഴുക് കളഞ്ഞതിന് ശേഷമാണ് കഴിക്കുന്നത്. അഹാരവും അങ്ങനെ തന്നെ. ആവശ്യമില്ലാത്ത ഒരു ഭക്ഷണവും ഞാന്‍ കഴിക്കാറില്ല. എന്റെ ശരീരം വലിയ സ്വത്ത് ആയിട്ടാണ് കരുതിയതെന്നും' സുധീര്‍ പറയുന്നു.

മറ്റെന്ത് അസുഖം വന്നാലും കാന്‍സര്‍ വരുമെന്ന് വിചാരിച്ചിരുന്നില്ല

അതേ സമയം ബോഡി ബില്‍ഡിങ്ങിലേക്ക് തിരിഞ്ഞ സമയത്തെ കുറിച്ചും സുധീര്‍ വ്യക്തമാക്കിയിരുന്നു. 'മലയാളത്തില്‍ പൃഥ്വിരാജ് ഹീറോ യ്ക്ക് വേണ്ടി ബോഡി ഉണ്ടാക്കിയ അതേ സമയത്ത് തന്നെ ഡ്രാക്കുള എന്ന സിനിമയ്ക്ക് വേണ്ടി ഞാനും ബോഡി ഉണ്ടാക്കിയായിരുന്നു. 2010 മുതല്‍ ബോഡി ബില്‍ഡറാണ്. ഇതുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സ്ഥിരം ഗസ്റ്റായി പോവുമായിരുന്നു. അങ്ങനെ ബോഡി കാര്യമായി നോക്കുന്ന എനിക്ക് മറ്റെന്ത് അസുഖം വന്നാലും കാന്‍സര്‍ വരുമെന്ന് വിചാരിച്ചിരുന്നില്ല'.

ആശുപത്രിയില്‍ ചെന്ന് അന്നേരം തന്നെ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞു

ഫുഡ്ഡുമായി ബന്ധപ്പെട്ട കാന്‍സര്‍ തന്നെയാണ് വന്നത്. അത് കേട്ടപ്പോള്‍ തകര്‍ന്ന് പോയി. ആ സമയത്ത് തെലുങ്കിലേക്ക് ഒരു സിനിമ കമ്മിറ്റ് ചെയ്തിരുന്നു. നാഗര്‍ജുനയുടെ സഹോദരനായിട്ടാണ് ആ ചിത്രത്തില്‍ അഭിനയിക്കുന്നത്. കാന്‍സറിന്റെ മൂന്നാം ഘട്ടത്തില്‍ സീരിയസ് ആണെന്ന് അറിഞ്ഞിട്ടും ആ സിനിമ ചെയ്യണം എന്നേ ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളു. ആശുപത്രിയില്‍ ചെന്ന് അന്നേരം തന്നെ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞു. അതവിടെ ഇരുന്ന് പൊട്ടാന്‍ പാടില്ലെന്നും പറഞ്ഞെങ്കിലും സിനിമ കഴിഞ്ഞിട്ട് സര്‍ജറി ചെയ്യാം എന്നാണ് ഞാന്‍ പറഞ്ഞത്.

ഡോക്ടര്‍മാര്‍ പോലും ജീവന്‍ വെച്ച് കളിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്

അവിടുന്ന് ഡിസ്ചാര്‍ജ് ആയപ്പോള്‍ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ പോലും ജീവന്‍ വെച്ച് കളിക്കരുതെന്നാണ് പറഞ്ഞിട്ടുള്ളത്. ശേഷം ഭാര്യ അടക്കമുള്ളവരുടെ നിര്‍ദ്ദേശത്തോടെ ഞാന്‍ വീണ്ടും ഹോസ്പിറ്റലില്‍ പോയി. ഷൂട്ടിങ്ങിന് മുന്‍പ് തന്നെ വിടാമെന്ന് ഡോക്ടര്‍ പറഞ്ഞു. അങ്ങനെയാണ് സര്‍ജറി ചെയ്തു. നാലഞ്ച് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജായി വീട്ടില്‍ പോയി. തൊട്ടടുത്ത ദിവസം ജിമ്മിലും പോയി.

പിന്നെ സിനിമയുടെ ഷൂട്ടിങ്ങിനും പോയി. ആദ്യം തന്നെ സംഘട്ടന രംഗമാണ് ചിത്രീകരിച്ചത്. ഓപ്പറേഷന്‍ ചെയ്ത സ്റ്റിച്ചിലൂടെ രക്തം വരെ വന്നിരുന്നു. ആ സമയത്ത് തന്റെ അസുഖത്തെ കുറിച്ച് വാര്‍ത്ത വന്ന് തുടങ്ങിയതോടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഞാന്‍ തന്നെ എല്ലാ കാര്യം അറിയിച്ചു. അതിന് ശേഷം ആറ് സിനിമകള്‍ ചെയ്തതായി സുധീര്‍ പറയുന്നു.

More from Filmibeat

Read more about: sudheer സുധീര്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X