ക്രിസ്മസ് സര്‍പ്രൈസുമായി ദിലീപ്! ആശംസ നേര്‍ന്ന് ലാലേട്ടനും മമ്മൂക്കയും!താരങ്ങളുടെ ക്രിസ്മസ് ഇങ്ങനെ

By Midhun Raj

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഇത്തവണ നാല് മലയാള ചിത്രങ്ങളായിരുന്നു എത്തിയിരുന്നത്. ഫഹദിന്റെ ഞാന്‍ പ്രകാശന്‍,ടൊവിനോയുടെ എന്റെ ഉമ്മാന്റെ പേര്, ജയസൂര്യയുടെ പ്രേതം 2,ചാക്കോച്ചന്റെ തട്ടുംപുറത്ത് അച്യുതന്‍ തുടങ്ങിയവയായിരുന്നു ചിത്രങ്ങള്‍. നാല് ചിത്രങ്ങളും മികച്ച പ്രതികരണങ്ങള്‍ നേടിയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്.

ഇതിനൊപ്പം തമിഴില്‍നിന്നും ബോളിവുഡില്‍നിന്നും കന്നഡത്തില്‍നിന്നും സിനിമകള്‍ എത്തിയതും സിനിമാ പ്രേമികള്‍ക്ക് ഇരട്ടിമധുരമായി മാറിയിരുന്നു. റിലീസിനെത്തിയ ചിത്രങ്ങള്‍ ഹിറ്റായി മാറിയതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. ഇത്തവണ താരങ്ങള്‍ക്കെല്ലാം ക്രിസ്മസ് വളരെ സ്‌പെഷ്യലാണ്. ക്രിസ്മസിന് ആശംസകളുമായി സൂപ്പര്‍ താരങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കുട്ടത്തില്‍ ചില താരങ്ങള്‍ പുതിയ സിനിമയുടെ പോസ്റ്ററുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു എത്തിയിരുന്നത്.

മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂക്കയും എല്ലാവര്‍ക്കുമായി ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. പുതിയ സിനിമകളുടെ പോസ്റ്ററോ ടീസറോ അദ്ദേഹം പുറത്തുവിടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിലവില്‍ തമിഴിലും തെലുങ്കിലുമായുളള ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നത്. തമിഴില്‍ പേരന്‍പും,തെലുങ്കില്‍ യാത്രയുമാണ് മമ്മൂട്ടിയുടെ പുതിയ റിലീസ് ചിത്രങ്ങള്‍. മലയാളത്തിലും മാസ് എന്റര്‍ടെയ്‌നറുകളായി സിനിമകള്‍ നിരവധി അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

മോഹന്‍ലാല്‍

മമ്മൂക്കയ്‌ക്കൊപ്പം ലാലേട്ടനും മലയാളികള്‍ക്ക് ക്രിസ്മസ് ആശംസ നേര്‍ന്ന് എത്തിയിരുന്നു. ഇത്തവണത്തെ ക്രിസ്മസ് താരത്തിന് സ്‌പെഷ്യലാണ്. ബിഗ് ബഡ്ജറ്റ് ചിത്രമായ ഒടിയന്‍ വിജയമായതിന്റെ സന്തോഷത്തിലാണ് താരമുളളത്. ഡിസംബര്‍ 14ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളുമായിട്ടാണ് തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ഒടിയന് ശേഷം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹമുളളത്.

ദിലീപ്

പുതിയ ചിത്രം പറക്കും പപ്പന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ദിലീപ് എത്തിയിരുന്നത്. കാര്‍ണ്ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരംഭത്തിലെ ആദ്യചിത്രമാണ് 'പറക്കും പപ്പന്‍. വിയാന്‍ വിഷ്ണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കന്‍,കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചാണ് ദിലീപ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ടൊവിനോ തോമസ്

പുതിയ ചിത്രം കല്‍ക്കിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ടൊവിനോ തോമസ് ആശംസകള്‍ നേര്‍ന്നത്. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്നറാണ്. കല്‍ക്കിയുടെ പോസ്റ്ററിനു പുറമെ ഇത്തവണത്തെ ക്രിസ്മസ് സ്‌പെഷ്യലാണ് ടൊവിനോ തോമസിന്. രണ്ടു ചിത്രങ്ങളാണ് ടൊവിനോയുടെതായി ഒരേസമയം റിലീസ് ചെയ്തിരുന്നത്. എന്റെ ഉമ്മാന്റെ പേര്, മാരി 2 എന്നീ ടൊവിനോ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.

നിവിന്‍ പോളി

പുതിയ ചിത്രം മിഖായേലിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് നിവിന്‍ പോളി ആശംസകള്‍ നേര്‍ന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്തതായി റിലീസിനായുളള തയ്യാറെടുപ്പുകളിലാണുളളത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാദ്യം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറും ക്യാരക്ടര്‍ പോസ്റ്ററുകളും വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്.

കുഞ്ചാക്കോ ബോബന്‍

ക്രിസ്മസ് ദിനത്തില്‍ പുതിയ സിനിമയുടെ ടീസര്‍ പുറത്തുവിടുമെന്ന് അറിയിച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നത്. തട്ടുംപുറത്ത് അച്യുതനു ശേഷമുളള അളള് രാമേന്ദ്രന്റെ ടീസര്‍ പുറത്തുവിടുമെന്നായിരുന്നു ചാക്കോച്ചന്‍ അറിയിച്ചിരുന്നത്. സിനിമയുടെ ടീസര്‍ വൈകുന്നേരമാണ് പുറത്തിറങ്ങുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍

ജയസൂര്യ

അനു സിത്താര

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X