»   » പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

തന്നോട് താന്‍ തന്നെ മത്സരിക്കുന്നതിന് സമമാണ് ഒരു സിനിമയില്‍ അഭിനേതാക്കള്‍ ഇരട്ടവേഷത്തിലെത്തുന്നത്. അങ്ങനെ മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ പ്രേം നസീര്‍ തന്നോട് തന്നെ മത്സരിച്ചിട്ടുണ്ട്. നിത്യ ഹരിത നായകന്റെ റെക്കോഡിന് അടുത്തു പോലും എത്താന്‍ ഇതുവരെ ഒരു താരത്തിനും സാധിച്ചിട്ടില്ല.

നസീര്‍ കഴിഞ്ഞാല്‍ പിന്നെ ആ പട്ടികയില്‍ പേര് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതാണ്. പതിനഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലെത്തി. നസീറിനോടും മമ്മൂട്ടിയോടും താരതമ്യം ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രങ്ങള്‍ വളരെ കുറവാണ്. നോക്കാം,

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

നവാഗതനായ സജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഇരട്ട വേഷത്തിലല്ല, ട്രിപ്പിള്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളിലെത്തും. അതല്ലാതെ, രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തില്‍ (2009) മമ്മൂട്ടി മൂന്ന് വേഷത്തിലെത്തിയിട്ടുണ്ട്. പതിനഞ്ചിലധികം ചിത്രങ്ങളില്‍ മമ്മൂട്ടി ഇതിനോടകം ഇരട്ട വേഷങ്ങള്‍ ചെയ്തു കഴിഞ്ഞു. പരമ്പര (1990), ദാദ സാഹിബ് (2000), ബല്‍റാം വേഴ്‌സസ് താരാദാസ് (2006), മായബസാര്‍ (2008), ഈ പട്ടണത്തില്‍ ഭൂതം (2009) തുടങ്ങിയ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം.

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച റെക്കോഡ് ഇപ്പോഴും നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേരില്‍ തന്നെയാണ്. 35 ഓളം ചിത്രങ്ങളില്‍ പ്രേം നസീര്‍ ഇരട്ട വേഷത്തിലെത്തിയിട്ടുണ്ട്. എസ് എസ് രാജന്‍ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് നസീര്‍ ആദ്യമായി ഇരട്ടവേഷത്തിലെത്തിയത്. ചിത്രത്തിന് മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. രഹസ്യം (1969), മകനെ നിനക്കു വേണ്ടി (1971), ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973), പ്രിന്‍സ് (1975), പുഷ്പാഞ്ജലി (1972) എന്നീ ചിത്രങ്ങള്‍ അതില്‍ ചിലത് മാത്രം

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

ഒത്തിരി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച മോഹന്‍ലാല്‍ പക്ഷെ അത്രയധികം ചിത്രങ്ങളിലൊന്നും ഇരട്ട വേഷങ്ങള്‍ ചെയ്തിട്ടില്ല. പ്രേമം നസീറിനോടും മമ്മൂട്ടിയോടും താരതമ്യം ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ചെയ്ത ഇരട്ട വേഷങ്ങള്‍ വളരെ കുറവാണ്. ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ (2005), തമ്പി കണ്ണന്താനം സംവിധാനം ചെയ്ത നാടോടി (1992), രഞ്ജിത്ത് സംവിധാനം ചെയ്ത രാവണപ്രഭു (2001) എന്നിവ ലാലിന്റെ ഇരട്ട വേഷങ്ങളില്‍ ചിലത്.

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

കുടുംബ ചിത്രങ്ങളിലാണ് ജയറാം കൂടുതലായി അഭിനയിക്കുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാളികളുടെ പ്രിയപ്പെട്ട നടനായത് അത്തരം ചിത്രങ്ങളുടെ ഭാഗമായതിനാലാണ്. വിഎം വിനുവിന്റെ മയിലാട്ടം (2004), കെ മധുവിന്റെ രഹസ്യ പൊലീസ് (2009) തുടങ്ങിയ ചിത്രങ്ങളില്‍ ജയറാമും ഇരട്ടവേഷത്തിലെത്തിയിട്ടുണ്ട്. ചിത്രങ്ങളത്ര വലിയ വിജയമായിരുന്നില്ലെങ്കിലും ജയറാമിന്റെ അഭിനയം പ്രശംസ നേടി

പ്രേം നസീര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം മമ്മൂട്ടിയ്ക്ക്, സൂപ്പര്‍സ്റ്റാര്‍സിന്റെ ഇരട്ടവേഷങ്ങള്‍

കഥാപാത്രങ്ങളില്‍ പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുമെങ്കിലും ദിലീപ് ചെയ്ത ഇരട്ട വേഷങ്ങള്‍ താരതമ്യേനെ കുറവാണ്. 2006 ല്‍ കമല്‍ സംവിധാനം ചെയ്ത പച്ചക്കുതിര, 2002 ല്‍ ശശി ശങ്കര്‍ സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍, 2011 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ദിലീപിന്റെ ഇരട്ട വേഷങ്ങള്‍ക്ക് ഉദാഹരണമാണ്.

English summary
Malayalam actors in dual roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam