»   » മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

Posted By: Rohini
Subscribe to Filmibeat Malayalam

പണവും പ്രശസ്തിയും ഏറ്റവും എളുപ്പത്തില്‍ നേടാന്‍ പറ്റിയ മേഖലയാണ് സിനിമ. എത്രത്തോളും ആത്മാര്‍ത്ഥതയോടെും സ്‌നേഹത്തോടെയും സിനിമയെ സമീപിയ്ക്കുന്നുവോ അത്രത്തോളം സിനിമയില്‍ നിന്നും നേടാം എന്നാണ് താരങ്ങളുടെ വിശ്വാസം.

ഗള്‍ഫിലും യൂറോപ്പിലും തളിര്‍ക്കാനൊരുങ്ങി മുന്തിരിവള്ളികള്‍, ദൃശ്യം റെക്കോര്‍ഡ് തകര്‍ക്കുമോ??

സിനിമയില്‍ അഭിനയിക്കുന്നതിലൂടെ മാത്രമല്ല, പരസ്യ ചിത്രങ്ങളിലൂടെയും, ബ്രാന്റ് എന്‍ഡോര്‍സിലൂടെയും ടെലിവിഷന്‍ ഷോയിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മറ്റുമെല്ലാം താരങ്ങള്‍ സമ്പാദിയ്ക്കുന്നുണ്ട്. അന്നും ഇന്നും അക്കാര്യത്തില്‍ മലയാള സിനിമയില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെയാണ്. നോക്കാം, 2017 ല്‍ താരങ്ങളുടെ പ്രതിഫലം.

മോഹന്‍ലാല്‍

തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതോടെ മോഹന്‍ലാലിന്റെ പ്രതിഫലം വീണ്ടും കൂടി. മൂന്ന് കോടിയായിരുന്നു നേരത്തെ ലാലിന്റെ പ്രതിഫലം. പുലിമുരുകന്‍, ഒപ്പം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ ഹിറ്റായതോടെ 4 മുതല്‍ 5 കോടി വരെയാണ് ലാല്‍ മലയാളത്തില്‍ ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. തമിഴ്, തെലുങ്ക് ഭാഷകളില്‍ അഞ്ച് കോടിയ്ക്ക് മുകളിലാണ് ലാലിന്റെ പ്രതിഫലം.

മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി വര്‍ഷങ്ങളായി ഒരു സംഖ്യയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്. സിനിമയില്‍ വിജയങ്ങള്‍ സംഭവിയ്ക്കുന്നുണ്ടെങ്കിലും, നിലവിലുള്ള കലക്ഷന്‍ റെക്കോഡുകള്‍ പ്രകാരം ബോക്‌സോഫീസില്‍ മമ്മൂട്ടിയുടെ നില വളരെ പരുങ്ങലിലാണ്. 2 മുതല്‍ 2.5 വരെയാണ് മമ്മൂട്ടി ഒരു സിനിമയ്ക്കായി പ്രതിഫലം കൈപ്പറ്റുന്നത്. സാറ്റലൈറ്റ് താരമൂല്യവും മോഹന്‍ലാലിനെ അപേക്ഷിച്ച് വളരെ കുറവാണ് മമ്മൂട്ടിയ്ക്ക്

ദിലീപ്

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും ജനപ്രിയ നായകനായ ദിലീപിനും പ്രതിഫലത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. മസാല ചിത്രങ്ങള്‍ ഒരു പരിഥിവരെ വിജയിക്കുന്നത് കൊണ്ട് തന്നെ മെഗാസ്റ്റാറിന്റെ പ്രതിഫലം ദിലീപും വാങ്ങുന്നു. രണ്ട് മുതല്‍ രണ്ടരക്കോടിയാണ് ദിലീപും ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്.

പൃഥ്വിരാജ്

യുവതാരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്നത് പൃഥ്വിരാജാണ്. സാധാരണ ഒരു സിനിമയ്ക്ക് വേണ്ടി പൃഥ്വി വാങ്ങുന്ന പ്രതിഫലം 1.5 കോടി രൂപയാണ്. അതേ സമയം ബിഗ് ബജറ്റ് ചിത്രവും, കൂടുതല്‍ ഡേറ്റ് ആവശ്യപ്പെടുകയും ചെയ്യുകയാണെങ്കില്‍ രണ്ട് കോടി വരെ പ്രതിഫലം വാങ്ങും

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ സംബന്ധിച്ച് നടന്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ്. ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ശരാശരിയ്ക്ക് മുകളില്‍ വിജയം നേടുന്നുമുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളെ പരീക്ഷിയ്ക്കുന്ന ദുല്‍ഖര്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനായി വാങ്ങുന്നത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ്.

നിവിന്‍ പോളി

പ്രേമത്തിന് ശേഷം നിവിന്‍ പോളി രണ്ട് കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുന്നതായൊക്കെ കിംവദന്തികള്‍ ഉണ്ടായിരുന്നു. പ്രേമത്തിന് ശേഷം നിവിന്റെ താരമൂല്യം ഉയര്‍ന്നു എന്നുള്ളത് സത്യമാണ്, എന്നാല്‍ അത് രണ്ട് കോടിയ്ക്ക് മുകളില്‍ പ്രതിഫലം വാങ്ങുവോളം ആയിട്ടില്ല. ഒരു കോടിയാണ് മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ നിവിന്‍ വാങ്ങുന്ന പ്രതിഫലം.

ബിജു മേനോന്‍

സഹതാര വേഷങ്ങളില്‍ ഒതുങ്ങിക്കൂടുകയായിരുന്ന ബിജു മേനോന്‍ വെള്ളിമൂങ്ങയ്ക്ക് ശേഷം നായകനിരയില്‍ ഹിറ്റായി. താരമൂല്യവും ഉയര്‍ന്നു. അതോടെ 75 ലക്ഷം രൂപയാണത്രെ ഒരു സിനിമയ്ക്ക് വേണ്ടി ബിജു മേനോന്‍ കൈപ്പറ്റുന്ന പ്രതിഫലം.

ഫഹദ് ഫാസില്‍

കരിയറില്‍ ചില തകര്‍ച്ചകള്‍ നേരിട്ടതോടെ ഫഹദ് ഫാസില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവായി. പോയ വര്‍ഷം മഹേഷിന്റെ പ്രതീകാരം മാത്രമേ നടന്റേതായി റിലീസായിട്ടുള്ളൂ. അതുകൊണ്ട് തന്നെ പ്രതിഫലത്തിലും കാര്യമായ മാറ്റമുണ്ടായിട്ടില്ല. 75 ലക്ഷമാണ് ഒരു സിനിമയ്ക്ക് വേണ്ടി ഫഹദ് വാങ്ങുന്ന പ്രതിഫലം.

English summary
Here is the updated remuneration list of the top notch Malayalam actors, in 2017

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam